വടക്കു നിന്നു ചേർത്തല മുതൽ തിരുവനന്തപുരം വരെ പോകുന്ന ബസുകൾ തുറവൂർ കടക്കുമ്പോൾ വേഗമല്പം കുറയ്ക്കും. യാത്രക്കാരിൽ ചിലർ തൊഴുകൈ ഉയർത്തി മിഴികൾ പൂട്ടി പ്രാർഥിക്കും "ഹരേ.. കൃഷ്ണാ..
ദേശീയപാതയെ തൊട്ട്, തെക്കുവടക്കായി നീണ്ടു കിടക്കുന്ന ചതുരക്കുളത്തിന് അഭിമുഖമായി ഇരുന്നരുളുന്നത് ഉഗ്രമുർത്തികളാണ്. മഹാവിഷ്ണുവിന്റെ രണ്ട് പ്രതിഷ്ഠകൾ തുല്യപ്രാധാന്യത്തോടെ ഒരേ നാലമ്പത്തിനുള്ളിൽ കുടികൊള്ളുന്ന അപൂർവക്ഷേത്രം. ദീപാവലി ചരിത്രവുമായി ബന്ധപ്പെട്ടാണു തിരുവുത്സവം എന്നതും വിശേഷം പണ്ടു കടൽത്തീരം അഥവാ തുറയായിരുന്നു ഇവിടം. അതിനാൽ തുറവൂർ എന്ന പേരു വന്നു. സംസ്കൃതത്തിൽ ഈ പ്രദേശത്തിനു പറയുന്ന പേരായ 'സുരപുരി' ലോപിച്ചു തുറവൂർ ആയതാകാം എന്നും പറയുന്നു.
ആഘോഷമായി ദീപാവലി ഉത്സവം
തുലാമാസത്തിലെ അമാവാസി ദിവസമാണു ദീപാവലിയായി നാടെങ്ങും ആഘോഷിക്കുന്നത്. ദീപാവലി ദിവസം ആറാട്ടോടെ ഉത്സവം സമാപിക്കും വിധം ഒൻപതു ദിവസത്തെ ആഘോഷമാണ് തുറവൂർ മഹാക്ഷേത്രത്തിലെ തിരുവുത്സവം. ഇതുകൂടാതെ ശ്രീകൃഷ്ണ ജയന്തി, വിജയദശമി, ദ്വാദശി, നരസിംഹ ജയന്തി തുടങ്ങി പത്തു ചെറിയ ഉത്സവങ്ങൾ കൂടിയുണ്ട്.
നരകാസുര വധം നടത്തി തിരിച്ചെത്തിയ ശ്രീകൃഷ്ണനെ ദ്വാരകാപുരി വാസികൾ ദീപങ്ങൾ തെളിയിച്ചു സ്വീകരിച്ചതിന്റെ പ്രതീകമാണ് ഇവിടുത്തെ ദീപാവലിയാഘോഷം. ദേശഭേദമനുസരിച്ച് വിവിധ ഐതിഹ്യങ്ങൾ ദീപാവലിയുമായി ബന്ധപ്പെട്ടു പ്രചാരത്തിലുണ്ട്. നരകാസുര വധത്തിനായി ചക്രായുധം പ്രയോഗിക്കാൻ തയാറായി നിൽക്കുന്ന മഹാസുദർശന മൂർത്തിയാണു തെക്കുഭാഗത്തെ പ്രതിഷ്ഠ. ഭക്തജനങ്ങളുടെ തെക്കനപ്പൻ. വടക്കനപ്പനായി അനുഗ്രഹം ചൊരിയുന്നതു നരസിംഹമൂർത്തിയാണ്.
“ഉത്സവം കൊടിയേറ്റുന്നതിനുള്ള കൊടിക്കയർ വളമംഗലം കോങ്കേരിൽ ക്ഷേത്രത്തിൽ നിന്നും കൊടിക്കുറ കണ്ണുവള്ളിൽ ക്ഷേത്രത്തിൽ നിന്നും ആചാരാനുഷ്ഠാനങ്ങളോടെ ആഘോഷപൂർവം പുറപ്പെടുന്നതോടെ ക്ഷേത്രവും നാടും ഉത്സവലഹരിയിലാകും.
This story is from the November 11, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 11, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം