കണ്ണൂർ, ചൊവ്വ ദേശത്തിന്റെ ധാർമികവും സാംസ്കാരികവുമായ നവോത്ഥാനം മുൻനിർത്തി 1922-ൽ രൂപീകൃതമായ ഒരു മഹത്ഥാപനമാണ് ചൊവ്വ ധർമസമാജം. ആര്യബന്ധു പി. കെ. ബാപ്പു അവർകളുടെയും ശ്രീ. എ. പി. പൊക്കൻ അവർകളുടെയും നേതൃത്വത്തിൽ സഹൃദയന്മാരും ഒത്തുചേർന്നു സമാരംഭിച്ചതാണു സമാജം (ധർമസമാജം ചരിത്രരേഖകളിൽ നിന്ന്)
ഇരുപത്തിയേഴ് അമ്മമാരുടെ സ്നേഹത്തണലിലാണു കണ്ണൂർ ധർമസമാജം സ്‌കൂളിലെ അഞ്ഞൂറിലധികം കുട്ടികൾ പഠിച്ചു വളരുന്നത്. 24 അധ്യാപികമാരും മൂന്ന് ആയമാരും. സ്റ്റാഫിൽ പുരുഷനായുള്ളത് അറ്റൻഡർ സുജിത് മാത്രം. എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന്റെ ചരിത്രം ഈ വർഷം നൂറ്റാണ്ട് പിന്നിടുന്നു. ധർമസമാജം 1923ൽ ആരംഭിച്ച ബാലിക പാഠശാല കാലത്തിനൊപ്പം വളർന്നു ചൊവ്വ ധർമസമാജം യുപി സ്കൂളായി മാറി. നൂറുവർഷമായി വനിത അധ്യാപകർ മാത്രം പഠിപ്പിക്കുന്ന സ്കൂൾ. ഇത്തരത്തിലൊന്നു രാജ്യത്തു തന്നെ അപൂർവമായിരിക്കും.
“1923-ൽ ഒരു ബാലികാ പാഠശാലയായി ഈ സ്കൂൾ തുടങ്ങുമ്പോൾ ആര്യബന്ധു പി.കെ.ബാപ്പുവിന് ഒരുകാര്യം നിർബന്ധമായിരുന്നു. പെൺകുട്ടികൾ വിദ്യാഭ്യാസം കിട്ടണം. അതു മാത്രമല്ല ജോലിയും വേണം. അതിനു വേണ്ടി അദ്ദേഹം അവതരിപ്പിച്ച നിർദേശമാണ് ഇവിടെ അധ്യാപികമാർ മാത്രം മതിയെന്ന തീരുമാനമായി മാറിയത്. സ്കൂളിന്റെ ചരിത്രം പറഞ്ഞു തന്നതു പ്രധാന അധ്യാപിക ഷർണ ഗംഗാധരൻ. കണ്ണൂർ കോഴിക്കോട് ഹൈവേയോടു ഏറെ ചേർന്നാണ് ഈ സ്കൂൾ. ഇടുങ്ങിയ ക്ലാസ്മറികൾ. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ ശബ്ദം അധികമുണ്ട്.
ദൂരെ നിന്നു കേൾക്കുമ്പോൾ എല്ലാ പള്ളിക്കൂടങ്ങൾക്കും ഒരേ ആരവം. അടുത്തടുത്തു ചെല്ലുമ്പോൾ ഓരോന്നിനുമുണ്ട് അതിന്റേതായ പ്രത്യേകത. ധർമസമാജം സ്കൂളിലേക്കു ചെന്നപ്പോൾ ആദ്യം മനസ്സു തൊട്ടതു കണ്ണൂർ ഭാഷയുടെ നിഷ്കളങ്ക മധുരമാണ്. "മിസ്സേ.. ' എന്നു നീട്ടിയുള്ള കൊഞ്ചൽവിളികൾ. പച്ചയും വെള്ളയും ചേർന്ന മനോഹരമായ യൂണിഫോമിലാണു കുട്ടികൾ.
ബുധനാഴ്ചകളിൽ ആ യൂണിഫോം പിസ്തയുടെ പച്ച നിറത്തിൽ ഒന്നുകൂടി മനോഹരമാകും. ഉത്സാഹത്തോടെ ഓടി നടക്കുന്നുണ്ട് അവർ. അവരോടു ചോദിച്ചാൽ ഒരുപക്ഷേ, അവർക്കും അറിയണമെന്നില്ല ആരായിരുന്നു ആര്യ ബന്ധു പി.കെ.ബാപ്പു
വനിതകൾക്കു സ്വാഗതം
هذه القصة مأخوذة من طبعة November 25, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 25, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം