കൊൽക്കൊത്തയിൽ നാടകപഠനം എംഎ ചെയ്യാൻ പോകുന്നത് ഇരുപത്തെട്ടാം വയസ്സിലാണ്. വലിയ വട്ടപ്പൊട്ടു തൊട്ട പെണ്ണുങ്ങളാണ് അവിടുത്തെ തെരുവുകളിൽ അധികവും. ഒരു ദിവസം ഹോസ്റ്റൽ മുറിയിൽ കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ തോന്നി പൊട്ടു വച്ചാൽ നന്നായിരിക്കുമെന്ന്. വലിയ പൊട്ടു വച്ചപ്പോൾ ശരിയാണ്, ഭംഗി കൂടിയിട്ടുണ്ട്.
ബംഗാളിപ്പെൺകുട്ടികൾ വലിയ കല്ലുമാലകളും വെള്ളി നെക്പീസുകളും അണിഞ്ഞു നടക്കുന്നതുകാണാൻ നല്ല ചേല്. ഞാനും മാലകളും വളകളും വാങ്ങി അണിയാൻ തുടങ്ങി. തൂവലിനേക്കാൾ ഭാരം കുറഞ്ഞ, വെള്ളനിറ നൂലുകൾ കൊണ്ട് ഡിസൈൻ ഉള്ള ഒറ്റനിറമുള്ള ബംഗാൾ കോട്ടൻ സാരികളോടും ഒരുപാട് ഇഷ്ടം തോന്നി. പക്ഷേ, പഠനകാലമല്ലേ, വാങ്ങാൻ പണമില്ല.
നരച്ച നിറങ്ങളുടെ കാലം
എങ്കിലും ആ അവധിക്കാലത്ത് കോഴിക്കോടെ വീട്ടിലെത്തിയപ്പോൾ "ഇതാര്, ഈ പുതിയ സജിത' എന്ന മട്ടിൽ അടുപ്പക്കാരും ബന്ധുക്കളുമൊക്കെ വിസ്മയത്തോടെ നോക്കി. 18 വയസ്സുമുതൽ ശാസ്ത്രസാഹിത്യ പരിഷത് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലും നാടക ക്യാംപുകളിലും ആഴ്ന്നു മുങ്ങിയ ആളാണു ഞാൻ. ആ സമയത്തു നിറങ്ങളെല്ലാം ഉപേക്ഷിച്ചു കളഞ്ഞിരുന്നു. പൊട്ടുതൊടാതെ കണ്ണെഴുതാതെ നരച്ച നിറമുള്ള സാരികൾ അണിഞ്ഞു നടന്നിരുന്നതു ജീവിതത്തിലെ ഏറ്റവും നിറഭംഗിയുള്ള പത്തു വർഷക്കാലത്താണ്. അതിൽ സങ്കടമില്ല. ആ കാലമാണ് എന്നെ ഡിഫൈൻ ചെയ്തതും ഇന്നത്തെ എനിക്കു അടിസ്ഥാനമായതും.
അച്ഛൻ എന്റെ മൂന്നാം വയസ്സിൽ നഷ്ടപ്പെട്ടു. നേർത്ത ബോർഡർ ഉള്ള വെള്ള സാരികൾ മാത്രം ധരിച്ചിരുന്ന എന്റെ അമ്മ വളരെ പ്രോഗ്രസീവ് ആയിരുന്നു. നാടകപ്രവർത്തകയായ ഒരു പെണ്ണിനെ അംഗീകരിക്കുന്നതായിരുന്നില്ല അന്നത്തെ കാലം. വീട്ടുകാർ എനിക്കൊപ്പം നിന്നെങ്കിലും എപ്പോഴും ശകാരവും കുറ്റപ്പെടുത്തലും ഉണ്ടായിരുന്നു. ചടങ്ങുകൾക്കു പോയാൽ പരിചയപ്പെടുത്താൻ മടിക്കും. ഇങ്ങനെ പോയാൽ ഇവൾ എന്തായിത്തീരും എന്നൊക്കൊയുള്ള അങ്കലാപ്പാണ്.
കലയുടെ തലസ്ഥാനത്ത്
This story is from the January 06, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 06, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം