ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ് ഡൽഹിയിൽ നടക്കുന്നു. 50 മീറ്റർ റൈഫിൾ വിഭാഗത്തിൽ പങ്കെടുക്കാനെത്തിയിരിക്കുന്നത് ഒളിംപിക് താരം ചെയ്ൻ സിങ് മുതൽ ഷാർപ് ഷൂട്ടർമാരായ സേനാ ഉദ്യോഗസ്ഥർ വരെ. ഏതു ഷൂട്ടറും ഒന്നു കിടുങ്ങിപ്പോകുന്ന മത്സരാർഥികളുടെ ഇടയിലേക്കാണു സിദ്ധാർഥ ബാബു എന്ന ചെറുപ്പക്കാരൻ പുഞ്ചിരിയോടെ കടന്നു ചെന്നത്.
അവൻ ലക്ഷ്യ സ്ഥാനത്തേക്കു നിറയൊഴിച്ചു. 10.9 എന്ന അതിസുന്ദരമായ കൃത്യതയെ തിര ചുംബിക്കുന്നതു കണ്ട് ആരവവും കയ്യടിയും ഉയർന്നു. കേരളത്തിന്റെ ഷാർപ് ഷൂട്ടറും കേരളത്തിന്റെയും ദക്ഷിണേന്ത്യയുടെയും അഭിമാനവുമായ സിദ്ധാർഥ് ബാബു ദേശീയ തലത്തിലും താരത്തിളക്കമായി.
സിവിലിയൻ - ഓപ്പൺ വിഭാഗങ്ങളിൽ സ്വർണവും വെള്ളിയും നേടിയ സിദ്ധാർഥയുടെ മെഡലുകളുടെ തങ്കത്തിളക്കം തീയാകുന്നത് അദ്ദേഹം ശാരീരിക വെല്ലുവികളെ മറികടന്നാണ് ഈ നേട്ടം കരസ്ഥമാക്കിയത് എന്നറിയുമ്പോഴാണ്. ശാരീരിക വെല്ലുവിളികളുള്ളവരുടെ ഒളിംപിക്സ് ആയ പാരാലിംപിക്സിൽ ഒതുങ്ങാതെ ജനറൽ കാറ്റഗറിയിലെ സിദ്ധാർഥ മാറ്റുരയ്ക്കുന്നതു കാണാൻ വേണ്ടി മാത്രം ഇന്ത്യയുടെ മികച്ച ഷൂട്ടിങ് താരങ്ങൾ ഡൽഹിയിൽ കൂടിയിരുന്നു.
“ഇന്ത്യയിലേറ്റവും മികച്ച പ്രോൺ ഷൂട്ടർ ആകുകയായിരുന്നു എന്റെ ലക്ഷ്യം. ശാരീരിക വെല്ലുവിളികളുള്ളവർ സമൂഹത്തിലേക്കു സ്വാഭാവികമായി ചേർക്കപ്പെടണം എന്നതാണെന്റെ ലക്ഷ്യം. ചിരിയോടെ സിദ്ധാർഥ് പറയുന്നു.
ആ പുലരി ഇല്ലായിരുന്നെങ്കിൽ
അന്ന് സിദ്ധാർഥയ്ക്ക് ഇരുപത്തിരണ്ടു വയസ്സ്. പാരാമെഡിക്കൽ പഠനത്തിനൊപ്പം കരാട്ടെയിലും കിക്ക് ബോക്സിങ്ങിലും മുൻനിരയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ജീവിതം.
ഇഷ്ടമേഖല എൻജിനീയറിങ്ങാണ് എന്ന തിരിച്ചറിവിൽ പുതിയ പഠനം തുടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. ഉശിരൻ പ്രാക്റ്റീസും, തിരുവനന്തപുരം ജവഹർ ബാലഭവനിലെ കരാട്ടെ മാസ്റ്റർ ജോലിയും റീജനൽ കാൻസർ സെന്ററിലെ റേഡിയേഷൻ ഫിസിസിസ്റ്റിന്റെ കൂടെയുള്ള ജോലിയും നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു.
അതിരാവിലെ കരാട്ടേ ക്ലാസിലേക്കു പതിവു പോലെ പുറപ്പെട്ടതായിരുന്നു. വൺവേയിലൂടെ അതിവേഗത്തിൽ കടന്നു വന്ന കാർ സിദ്ധാർഥയെ തട്ടി വീഴ്ത്തി.
This story is from the February 03, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the February 03, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു