സുരേഷ് ഗോപിയോടൊപ്പം അമേരിക്കൻ പര്യടനത്തിലായിരു ന്നു അസീസ് നെടുമങ്ങാട്. അന്നു സുരേഷ് ഗോപിയോട് അസീസ് പറഞ്ഞു.
“എന്റെ ബാപ്പ ഹനീഫ നല്ല പാചകക്കാരനാണ്. മട്ടൻ കറിയാണു മാസ്റ്റർപീസ്. ഒരുപാടു ഫാൻസുണ്ട്, ബാപ്പയുടെ മട്ടൻ കറിക്ക് “അസീസേ... എനിക്കും കഴിക്കണം. ബാപ്പയോടു ചോദിക്കണം. എനിക്കും ഉണ്ടാക്കിത്തരുമോയെന്ന്.
സുരേഷ് ഗോപി വെറുതേ പറഞ്ഞതാകുമെന്നാണ് അസീസ് കരുതിയത്. പക്ഷേ, നാട്ടിലെത്തി കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ വിളി വന്നു. “ഞാൻ എന്നാണു മട്ടൻ കഴിക്കാൻ വിട്ടിലേക്ക് വരേണ്ടത്. സുരേഷ് ഗോപിയുടെ ചോദ്യം കേട്ടപ്പോൾ അസീസിനു വെപ്രാളമായി. അദ്ദേഹത്തെപ്പോലെ ഒരു സൂപ്പർ താരത്തെ സ്വീകരിക്കാനുള്ള സൗകര്യങ്ങളൊക്കെ വീടിനുണ്ടോ എന്നായി ആദ്യത്തെ ആശങ്ക. പിന്നെ, കറിയെങ്ങാനും അദ്ദേഹത്തിനു ഇഷ്ടമായില്ലെങ്കിലോ? ഒരാവേശത്തിനു പറഞ്ഞും പോയി. പിന്നെ, ധൈര്യം വീണ്ടെടുത്ത് പറഞ്ഞു. "സുരേഷേട്ടന് സൗകര്യമുള്ള സമയം.
സുരേഷ് ഗോപി പടിക്കൽ എത്തിയപ്പോൾ മകന്റെ പരിഭ്രമം പകർന്നു കിട്ടിയ അസീസിന്റെ ഉമ്മ ഫാത്തിമ പറഞ്ഞു. ഞങ്ങളുടെ വീട് ചെറുതാണ്. ഇഷ്ടമാകുമോ എന്തോ?'അന്ന് അസീസിനെ ചേർത്തു പിടിച്ചു സുരേഷ്ഗോപി പറഞ്ഞു: "ഉമ്മയുടെ ഈ മകൻ വലിയൊരു വീട് വയ്ക്കും. ഒരു സംശയവും വേണ്ട.' അന്ന് അതുവരെ തോന്നാതിരുന്നൊരു മോഹത്തിന്റെ വിത്ത് അസീസിന്റെ മനസ്സിൽ വീണു. കുറച്ചു കൂടി നല്ലൊരു വീട് വയ്ക്കണം.
അസീസ് അന്ന് സിനിമയിൽ വന്നിട്ടില്ല. മിമിക്രിയും സ്റ്റേജ് ഷോസും ആണു വരുമാന മാർഗം. പിന്നെ സിനിമകളിലെ മിന്നലാട്ടങ്ങൾ പോലുള്ള ചെറുകഥാപാത്രങ്ങളിൽ നിന്ന് അസീസ് വളർന്നു. ജയ ജയ ജയ ജയഹേയും കണ്ണൂർ സ്ക്വാഡും കടന്ന് സിനിമയിൽ പേരുറപ്പിച്ചു. ഒപ്പം പുതിയ വീടിന്റെ നിർമാണം പൂർത്തിയാകുന്നതിന്റെ സന്തോഷവും.
“ദൈവം സഹായിച്ച് ഇപ്പോൾ തിരക്കോടു തിരക്കാണ് അണ്ണാ...' നെടുമങ്ങാട് അരുവിക്കര ഡാമിൽ വച്ചുകണ്ട പഴയ സ്നേഹിതനോട് അസീസ് പറഞ്ഞു. വീടു പണി നടക്കുന്നതുകൊണ്ട് ഫോട്ടോ സെഷൻ ഈ പരിസരത്താക്കാം എന്നു നിർദേശിച്ചതും അസീസ് തന്നെ. അരുവിക്കര ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ തയാറെടുപ്പുകൾ നടക്കുന്നു.
“ശരിക്കും പറഞ്ഞാൽ ഞാനും ക്ഷേത്രം കൊണ്ടു ജീവിച്ച ഒരാളാണെന്നു പറയാം. പൂജാരിമാർ, കഴകക്കാർ, വാദ്യ മേളക്കാർ, പിന്നെ ഞങ്ങൾ കലാകാരന്മാർ. 200 പ്രോഗ്രാമുകൾ വരെ ചെയ്ത വർഷങ്ങളുണ്ട്.
This story is from the February 03, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the February 03, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം
അക്കൗണ്ട് ആയാൽ നോമിനേഷൻ നിർബന്ധം
നോമിനിയെ ചേർക്കുമ്പോഴും മാറ്റുമ്പോഴും ശ്രദ്ധിക്കണം
പെട്ടെന്നുണ്ടാകുന്ന മുഴകൾ അറിയാം ഹെർണിയ
കുടൽ സ്തംഭനത്തിന് വരെ കാരണമാകാവുന്ന രോഗവസ്ഥയാണിത്
എന്നും ആഗ്രഹിച്ചത് ഒന്നു മാത്രം
റാം ജി റാവു സ്പീക്കിങ്ങിലെ മേട്രനെ ഓർമയില്ലേ? ഗോപാലകൃഷ്ണനോട് തൊണ്ടപൊട്ടുമാറ് 'കമ്പിളിപ്പുതപ്പ് ' എന്നു പറഞ്ഞ ആ മുഖം?
I AM അനിഷ്മ
ഐ ആം കാതലൻ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ കൊച്ചു മിടുക്കി അനിഷ് അനിൽകുമാർ
വീട് കളറാക്കാൻ ചില ബജറ്റ് ചിന്തകൾ
സ്വന്തമായി കണ്ടെത്തിയ കിടിലൻ ആശയങ്ങളിലൂടെ വിടുപണിയിലെ ചെലവ് ഗണ്യമായ ചുരുക്കിയവരുടെ മാതൃകകൾ പരിചയപ്പെടാം
കൊടുങ്കാടിന്റെ ഡോക്ടർ
സഞ്ചരിക്കുന്ന ആശുപത്രിയുമായി അതിരപ്പിള്ളി വനമേഖലയിലെ ആദിവാസി ഗ്രാമങ്ങളിൽ 13 വർഷമായി സേവനം തുടരുന്ന ഡോ.യു.ഡി. ഷിനിലിനും സംഘത്തിനുമൊപ്പം ഒരു യാത്ര
The Magical Intimacy
രണ്ടു വർഷത്തിനു ശേഷം സൂക്ഷ്മദർശിനിയിലെ പ്രിയദർശിനിയായി നസ്രിയ വീണ്ടും എത്തുന്നു
യാത്രയായ് സൂര്യാങ്കുരം
നവീൻ ബാബു കുടുംബവുമൊത്തു രാമേശ്വരത്തേക്കു നടത്തിയ അവസാന യാത്രയിലെ ചിത്രമാണിത്. സന്തോഷം നിറഞ്ഞ മനസ്സോടെ അവിടെ നിന്നു നേരെ കണ്ണൂരെത്തിയപ്പോൾ കാത്തിരുന്നതു മരണം