മുംബൈ അഞ്ചേരിയിലെ ഒരു ഫ്ലാറ്റ്. അകത്തു മേക്കപ്പും പുറത്തു ലൈറ്റപ്പും തകൃതിയായി നടക്കുന്നു. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ഗുജറാത്തിയിലുമൊക്കെയുള്ള സംഭാഷണങ്ങൾ ഉയർന്നു കേൾക്കുന്നതു കൊണ്ട് ഇതൊരു "മൾട്ടി ലാംഗ്വേജ്' സിനിമാ സെറ്റാണെന്നു കരുതല്ലേ.
സിനിമയെ “മാത്രം' പ്രണയിച്ച നടൻ സുദേവ് നായരുടെ ഫ്ലാറ്റാണിത്. ഇപ്പോൾ സുദേവിന്റെ ജീവിതത്തിൽ പ്രണയം നിറയ്ക്കുന്നതു പഞ്ചാബി സുന്ദരിയായ അമർദീപ് കൗർ ആണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 19നു ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വനിത വെഡിങ് സ്പെഷൽ ഫോട്ടോഷൂട്ടിനു ശേഷം സുദേവ് സംസാരിക്കാനിരുന്നപ്പോൾ കൈപിടിച്ച് അമർദീപും ഉണ്ടായിരുന്നു.
മുംബൈയിൽ ജനിച്ചുവളർന്ന സുദേവും ഗുജറാത്തുകാരി അമർദീപും എങ്ങനെ ഗുരുവായുരമ്പല നടയിൽ വച്ചു വിവാഹിതരായി ? പ്രണയത്തിലാണെന്നു പരസ്പരം തുറന്നു പറഞ്ഞ കാലത്തു തന്നെ അമർദീപ് ഈ മോഹം പറഞ്ഞിരുന്നു, അമ്പലത്തിൽ വച്ചു കല്യാണം കഴിക്കണം. കേരളീയ വിവാഹത്തിന്റേതായ എല്ലാം ട്രഡീഷനൽ ചടങ്ങുകളും വേണം.
പഞ്ചാബിയാണെങ്കിലും ഗുജറാത്തിൽ ജനിച്ചു. മുംബൈയിൽ വളർന്ന അമർദീപിനു മലയാളിയായ എന്നെ വിവാഹം കഴിക്കുമ്പോൾ നാടിന്റെ തനിമയുള്ള ചടങ്ങുകൾ വേണമെന്ന ആഗ്രഹം സ്വാഭാവികം.
പക്ഷേ, മുംബൈയിൽ ജനിച്ചുവളർന്ന എനിക്കു ഗുരുവായൂരമ്പലത്തിലെ കല്യാണം കുറച്ച് അമ്പരപ്പുണ്ടാക്കി. അനിയൻ സുജയുടെ വിവാഹം 2019ൽ നടന്നതാണെങ്കിലും അതു മുംബൈയിൽ വച്ചായിരുന്നു. നാട്ടിലെ കല്യാണ വസ്ത്രം മുതൽ ചടങ്ങുകളെ കുറിച്ചു വരെ മുതിർന്നവരോടു ചോദിച്ചു മനസ്സിലാക്കേണ്ടി വന്നു ഞങ്ങൾ.
നിങ്ങളുടെ പ്രണയകഥ പറയൂ...
അമർദീപിനു 13 വയസ്സുള്ളപ്പോൾ അച്ഛനെ നഷ്ടപ്പെട്ടതാണ്. അമർദീപിനെയും ചേച്ചിയെയും അനിയനെയും ഒരു കുറവും അറിയിക്കാതെയാണ് അമ്മ വളർത്തിയത്. മോഡലിങ്ങിലാണ് അവൾ കരിയർ കണ്ടത്. 2017ലെ ഫെമിന മിസ് ഇന്ത്യ ജേതാവായിരുന്നു. അതേ വർഷം തന്നെ മിസ് ഇന്ത്യ മത്സരത്തിന്റെ അവസാന റൗണ്ടിലുമെത്തി.
This story is from the March 16, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 16, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു