മകളിൽ നിന്നു വളർന്ന തണൽമരം
Vanitha|April 27, 2024
ഒരമ്മയുടെ അതിജീവനത്തിന്റെ കഥ മാത്രമല്ലിത്. ഇരുനൂറിലേറെ അമ്മമാരുടെ ജീവിതം കൂടിയാണ്
വി.ആർ. ജ്യോതിഷ് 
മകളിൽ നിന്നു വളർന്ന തണൽമരം

പ്രസവവാർഡിന്റെ വെന്റിലേറ്റർ റൂമിനു പുറത്തു നിൽക്കുന്ന ബന്ധുക്കളോട് ആശുപത്രി അധികൃതർ പറയും; “എന്തായാലും ഒരു ബക്കറ്റ് വാങ്ങിവച്ചോളു!' പ്രതീക്ഷയ്ക്ക് വിരാമം ഇടാനുള്ള മുന്നറിയിപ്പാണത്. മെഡിക്കൽ കോളജിൽ പ്രസവാനന്തരം മരിച്ചുപോകുന്ന കുഞ്ഞുങ്ങളുടെ ശരീരം പൊതിഞ്ഞു ബക്കറ്റിലാക്കിയാണ് മാതാപിതാക്കളെ ഏൽപ്പിക്കുന്നത്. വെന്റിലേറ്റർ മുറിയിലേക്ക് ഓരോ പ്രാവശ്യം വിളിപ്പിക്കുമ്പോഴും ഷീജ പ്രാർഥിച്ചിരുന്നത് തന്നോടും ബക്കറ്റ് വാങ്ങിവരാൻ പറയരുതേ ദൈവമേ... എന്നു മാത്രമായിരുന്നു.

അന്ന് വെന്റിലേറ്ററിൽ കഴിഞ്ഞ കുഞ്ഞിന് കഴിഞ്ഞ മാർച്ച് 24 -ന് പതിനാലു വയസ്സായി. ആ കുഞ്ഞാണ് ഷീജയുടെ മകൾ സാന്ദ്ര. തിരുവനന്തപുരം, പേയാട് ചെറുകോട് കിഴക്കുംകര പുത്തൻവീട്ടിൽ ഷീജ മകളുടെ പേര് കൂടി ചേർത്ത് ഷീജ സാന്ദ്ര എന്നു പേരുമാറ്റി. അത് മകളോടുള്ള സ്നേഹം കൊണ്ടുമാത്രമല്ല, തന്റെ ബാക്കിയുള്ള ജീവിതം മകൾക്കു വേണ്ടി സമർപ്പിച്ചതിന്റെ രേഖ കൂടിയാണ്. സാന്ദ്രയുടെ മാത്രമല്ല, അവളെപ്പോലെ ഭിന്നശേഷിക്കാരായ ഇരുനൂറിലേറെ കുട്ടികളുടെ പോറ്റമ്മയാണു ഷീജ ഇന്ന്.

മൈക്രോസഫാലി (Microcephaly) എന്ന അപൂർവരോഗമാണു സാന്ദ്രയ്ക്ക്. തലച്ചോറിന്റെ വളർച്ചയും പ്രവർത്തനവും നിലച്ചു പോകുന്ന അസുഖം. ഈ രോഗം ബാധിക്കുന്ന കുഞ്ഞുങ്ങൾ പ്രസവത്തോടെ തന്നെ മരിച്ചു പോവുകയാണു പതിവ്. അപൂർവമായി ജീവൻ തിരിച്ചു കിട്ടിയാലും തലച്ചോർ കാര്യക്ഷമമായിരിക്കില്ല. മാത്രമല്ല ഓരോ വർഷവും അസുഖത്തിന്റെ കാഠിന്യം വർധിക്കാം. ഒരു ദിവസം ചിലപ്പോൾ ഇരുപതു തവണ അപസ്മാരം ഉണ്ടാവും. വലിയ ഡോസിൽ മരുന്നു നൽകേണ്ടി വരും. വില കൂടിയ മരുന്നാണ്. അങ്ങനെ മാസത്തിൽ അഞ്ചു ദിവസമെങ്കിലും ആശുപത്രിവാസത്തിലായിരിക്കും. പക്ഷേ, ഇതൊന്നും സാന്ദ്ര അറിയുന്നതേയില്ല.

വല്ലപ്പോഴും ഒരു കരച്ചിൽ അല്ലെങ്കിൽ ഒരു ചിരി. എല്ലാം അതിൽ ഒതുങ്ങും. സാന്ദ്രയെപ്പോലെയുള്ള മറ്റു കുഞ്ഞുങ്ങളുടേയും സ്ഥിതി ഇതു തന്നെ. ഈ മക്കളെ ഞങ്ങൾ നോവായി കാണുന്നില്ല. അവർ ഞങ്ങൾക്കു സ്നേഹമാണ്. ആണ്ടിലൊരിക്കൽ അവരുടെ മുഖത്തു ഒരു ചിരി വിടരും. അത് അമൃതു പോലെയാണു ഞങ്ങൾ സ്വീകരിക്കുന്നത്. ഞങ്ങളുടെ മക്കൾ കിലുക്കാംപെട്ടി പോലെ സംസാരിക്കാറില്ല. അവർ ചിത്രശലഭങ്ങളെപ്പോലെ പാറി നടക്കാറുമില്ല.''ഷീജ സംസാരിച്ചു തുടങ്ങുന്നത് പൊതുയിടങ്ങളിലെങ്ങും കാണാത്ത ഒരുകൂട്ടം അമ്മമാരെക്കുറിച്ചാണ്...

സേവനത്തിന്റെ ബാലപാഠം

This story is from the April 27, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the April 27, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHAView All
കാലമെത്ര കൊഴിഞ്ഞാലും...
Vanitha

കാലമെത്ര കൊഴിഞ്ഞാലും...

കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും

time-read
4 mins  |
November 09, 2024
വെയിൽ തന്നോളൂ സൂര്യാ...
Vanitha

വെയിൽ തന്നോളൂ സൂര്യാ...

വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും

time-read
2 mins  |
November 09, 2024
തനിനാടൻ രുചിയിൽ സാലഡ്
Vanitha

തനിനാടൻ രുചിയിൽ സാലഡ്

വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...

time-read
1 min  |
November 09, 2024
ഗെയിം പോലെ ജീവിതം
Vanitha

ഗെയിം പോലെ ജീവിതം

പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ

time-read
3 mins  |
November 09, 2024
സ്വാദും ഗുണവുമുള്ള രംഭ ഇല
Vanitha

സ്വാദും ഗുണവുമുള്ള രംഭ ഇല

സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം

time-read
1 min  |
November 09, 2024
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
Vanitha

ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ

ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്

time-read
3 mins  |
November 09, 2024
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
Vanitha

വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ

ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?

time-read
1 min  |
November 09, 2024
കണ്ടാൽ ഞാനൊരു വില്ലനോ?
Vanitha

കണ്ടാൽ ഞാനൊരു വില്ലനോ?

'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്

time-read
1 min  |
November 09, 2024
തോൽവികൾ പഠിപ്പിച്ചത്
Vanitha

തോൽവികൾ പഠിപ്പിച്ചത്

ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ

time-read
2 mins  |
November 09, 2024
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
Vanitha

റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം

റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം

time-read
1 min  |
November 09, 2024