ഒരിക്കലും മറക്കാനാവില്ല ആ നിമിഷം. മൂന്നുവയസ്സുള്ള മകന്റെ മരണം ഡോക്ടർമാരായ ആ മാതാപിതാക്കൾക്കു താങ്ങാനായില്ല. വ്യത്യസ്ത സംസ്കാരമുള്ള രാജ്യത്തിൽ നിന്നെത്തിയ കുട്ടിയുടെ മരണം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ആശുപത്രി ജീവനക്കാർ കുഴങ്ങി.
കുഞ്ഞിനെ നഷ്ടപ്പെട്ട ഇന്ത്യക്കാരി കൂടിയായ സഹപ്രവർത്തകയെയും പങ്കാളിയെയും ആശ്വസിപ്പിക്കേണ്ട ചുമതല ഹോസ്പിറ്റലിലെ ചാപ്ലിനായി എന്നെത്തേടിയെത്തി. നോവ് പുറത്തു കാണിക്കാതെ ഞാനവർക്കൊപ്പം നിന്നു. ഉള്ളുലച്ച ആ സംഭവത്തിനു ശേഷമാണ് ആത്മീയതയും സാമൂഹിക സേവനവും കൂടുതൽ ഗൗരവമായെടുത്തത്.
ഓസ്ട്രേലിയൻ സേനയിലെ പട്ടാളക്കാർക്കു മാനസികവും ആത്മീയവുമായ കരുത്തേകാൻ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത ക്യാപ്റ്റൻ ഡോ. സ്മൃതി എം. കൃഷ്ണ അപൂർവ നേട്ടത്തിലേക്കുള്ള യാത്രയെക്കുറിച്ചു മനസ്സ് തുറക്കുന്നു.
ശാസ്ത്രവും ആത്മീയതയും
തിരുവനന്തപുരം സ്വദേശിയും സംസ്ഥാന ഫോറൻസിക് സയൻസ് ലാബ് മുൻഡയറക്ടർ ഡോ. മുരളീകൃഷ്ണ, ശാന്താ ദേവി എന്നിവരുടെ മകളുമാണു ബയോമെഡിക്കൽ സയന്റിസ്റ്റായ ഡോ. സ്മൃതി എം. കൃഷ്ണ. “അച്ഛൻ ഡോ. മുരളി കൃഷ്ണൻ ശാസ്ത്രത്തിൽ മാത്രമല്ല, മരണാനന്തര ജീവിതത്തിലും ഗവേഷണം നടത്തിയിരുന്നു. ആ സ്വാധീനം കൊണ്ടാകണം ശാസ്ത്രഗവേഷണത്തിനൊപ്പം ആത്മീയതയും എന്നെ മോഹിപ്പിച്ചു. അച്ഛൻ ഓർമയായതിനു ശേഷവും ആത്മീയത എനിക്കു താങ്ങാകുന്നു.
കേരള യൂണിവേഴ്സിറ്റിയിൽ നിന്നു സുവോളജിയിൽ എംഫിലും തിരുവനന്തപുരം ആർസിസിയിൽ നിന്നു കാൻസർ ബയോളജിയിൽ പിഎച്ച്ഡിയും നേടി. ഏഴു വർഷം ദുബായിലുണ്ടായിരുന്നു. അവിടെ നിന്നാണ് 2009 ൽ ഉപരിപഠനത്തിനായി ഓസ്ട്രേലിയയിലേക്കു പോയത്.
This story is from the May 25, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the May 25, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം