മനസ്സിൽ നിന്നെടുത്തുവച്ച സ്ക്രീൻ ഷോട്ടു പോലെ ചില മുഹൂർത്തങ്ങൾ. കാൽ നൂറ്റാണ്ടു കാലം അമ്മയുടെ സംഘാടകൻ മാത്രമല്ല രണ്ടു തലമുറയിലെ പല താരങ്ങളുടെയും ഹൃദയരഹസ്യങ്ങളുടെ നോട്ടക്കാരനും കൂടിയായിരുന്നു ഇടവേളബാബു.
“ആക്ഷനും കട്ടിനും ഇടയിൽ മറ്റൊരാളായി ജീവിച്ചു മോഹിപ്പിച്ച പല താരങ്ങളും സ്വന്തം ജീവിതത്തിലെ പ്രതിസന്ധികളിൽ ഞെട്ടിനിൽക്കുന്നതു കണ്ടിട്ടുണ്ട്. അഭിനന്ദനങ്ങളുടെ ആരവത്തിൽ നിന്നിരുന്ന പലരും പെട്ടെന്ന് ഒറ്റയ്ക്കായി പോയിട്ടുണ്ട്.
അമ്മ നൽകുന്ന കൈനീട്ടം (പെൻഷൻ) ഒരു ദിവസം വൈകിയാൽ ആശങ്കപ്പെടുന്നവരുണ്ട്. ഒരുകാലത്ത് സെറ്റിൽ നിന്ന് സെറ്റിലേക്കു തിരക്കിട്ടു പാഞ്ഞ പലരും ആ 5000 രൂപ കൊണ്ടാണ് ഇന്നു ജീവിക്കുന്നത്. എഴുതപ്പെടാതെ പോകുന്ന ആ ജീവിതങ്ങൾ വലിയ പാഠങ്ങളാണ്. ഇടവേളകളില്ലാത്ത ഓർമകൾ.
ബാബു, ഇന്നസന്റാടാ
ഇന്നസന്റ് ചേട്ടന്റെ ഫോൺ നമ്പർ ഞാൻ ഡിലീറ്റ് ചെയ്തിട്ടില്ല. പെട്ടെന്നൊരു തീരുമാനം എടുക്കുമ്പോൾ ചേട്ടനോടു പറഞ്ഞില്ലല്ലോ എന്ന് ഇപ്പോഴും മനസ്സിലേക്കു വരും. അദ്ദേഹം എന്നെ അനുജനായിട്ടാണു കണ്ടതെങ്കിലും മകനെ പോലെയാണെന്നു കേൾക്കാനായിരുന്നു എനിക്കിഷ്ടം. എന്റെ ജീവിതം മാറ്റിമറിച്ചതു ചേട്ടനാണ്.
ബാങ്കിലോ മറ്റോ ജോലിക്കു കയറേണ്ടതായിരുന്നു ഞാൻ. ആ എന്നെ സിനിമയിൽ കൊണ്ടു വന്നു. പിന്നെ സംഘാടകനാക്കി. ഇത്ര കാലം ഒരുമിച്ചു പ്രവർത്തിച്ചിരുന്ന കൊണ്ടു ചേട്ടന്റെ മനസ്സിലുള്ളതു മുഖത്തു നിന്ന് എനിക്കു മനസ്സിലാക്കാനാകും. സംഘടനകൾ തമ്മിലൊക്കെയുള്ള തർക്കം പരിഹരിക്കാനായി പോകുമ്പോഴാണ് തിരിച്ചറിയുക. മുൻകൂട്ടി ആലോചിച്ചു വച്ച പല തീരുമാനങ്ങളും അവിടെയെത്തുമ്പോൾ മാറും. ചേട്ടന്റെ കണ്ണിറുക്കലും തലവെട്ടിക്കലുമൊക്കെ കണ്ട് ആ മനസ്സ് എനിക്ക് ഊഹിച്ചെടുക്കാനാവുമായിരുന്നു.
ഇന്നസന്റ് ചേട്ടന്റെ സിനിമാ ജീവിതത്തിലെ അരനൂറ്റാണ്ട് ഇരിങ്ങാലക്കുടയിൽ ആഘോഷിക്കണം എന്നത് എന്റെ സ്വപ്നമായിരുന്നു. പക്ഷേ, അതു നടന്നില്ല. അദ്ദേഹം ആശുപത്രിയിലായി. 'എന്നും ജനങ്ങൾ ഓർത്തിരിക്കുന്ന രീതിയിൽ നീ എന്നെ യാത്രയാക്കണം എന്ന് അദ്ദേഹം പറഞ്ഞു. ആ ആഗ്രഹം അതുപോലെ തന്നെ നടത്തി. പതിനായിരങ്ങളാണ് ഒഴുകി എത്തിയത്. ചേട്ടൻ മോഹിച്ച പോലെ ഒരു യാത്രയായി അത്.
Esta historia es de la edición July 06, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 06, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു