സപ്തസാലമേഴുമതൊരമ്പു കൊണ്ടു സത്വരം ക്ലിപ്തമായ് പിളർന്നു നീ മുകുന്ദരാമ പാഹിമാം
ഉഗ്രംകുന്നിനും ബാലിയംകുന്നിനും ഇടയിലൂടെ രാമ നാമം ജപിച്ചൊഴുകുന്ന ഇത്തിക്കരയാർ, മെല്ലെ വീശുന്ന കാറ്റിനുമുണ്ടു തുഞ്ചന്റെ ശീലുകളുടെ താളം. കാ ലമേറെ കടന്നിട്ടും തോരാത്ത വിരഹം പോലെ പെയ്യുകയാണു കാലവർഷം. കൊല്ലം പട്ടണത്തിൽ നിന്നു 25 കിലോമീറ്റർ തെക്കുകിഴക്ക്, ഇത്തിക്കരയാറിന്റെ കരയിൽ നിന്നാണ് ഈ രാമകഥ. രാമായണത്തിൽ പ്രതിപാദിക്കുന്ന പല കഥാസന്ദർഭങ്ങളുടെയും വിളനിലമാണു ചരിത്രപ്രസിദ്ധമായ വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം.
ശ്രീരാമൻ സീതാന്വേഷണാർഥം സഞ്ചരിക്കുന്ന അവസരത്തിലാണ് വെളിനല്ലൂരിൽ എത്തിയത് എന്നാണു സകൽപം. ശ്രീരാമൻ സുഗ്രീവനുമായി സഖ്യത്തിലേർപ്പെട്ടതും ബാലി സുഗ്രീവ യുദ്ധം നടന്നതും ഇവിടെയടുത്തുള്ള പോരേടത്താണ് എന്നു വിശ്വാസം. മാത്രമല്ല ജടായു ചിറകറ്റുവീണു എന്നു സങ്കൽപിക്കുന്ന ചടയമംഗലം, ഭരതക്കുറി എന്ന പകൽക്കുറി, ശ്രീരാമസ്വാമിയുടെ ആഭരണങ്ങൾ സൂക്ഷിച്ചിരുന്നു എന്നു വിശ്വസിക്കുന്ന മണ്ണൂർക്കാവ് തുടങ്ങി വെളിനല്ലൂരിനെ രാമായണവുമായി അടുപ്പിക്കുന്ന സ്ഥല നാമങ്ങളും അനവധി.
വെളിനല്ലൂരിൽ സുഗ്രീവൻ താമസിച്ചിരുന്ന ഇടം സുഗ്രീവൻകുന്ന് എന്നും ബാലി താമസിച്ചിരുന്ന ഇടം ബാലിയം കുന്ന് എന്നും അറിയപ്പെടുന്നു. സുഗ്രീവൻകുന്ന് ലോപിച്ച് ഇപ്പോൾ ഉഗ്രംകുന്ന് എന്നാണു രേഖകൾ. ഉഗ്രംകുന്നിലാണു ശ്രീരാമസ്വാമി ക്ഷേത്രം. അതിനോടു ചേർന്നു തന്നെ ഇണ്ടിളയപ്പൻ മൂർത്തിയുടെ തിരുനട ഇവിടെ വലം വച്ചു വരുമ്പോൾ അങ്ങു ദൂരെ കാണാം; ബാലിയം കുന്ന്.
ഇത്തിക്കര ആറിന്റെ തൊട്ടുകരയിലാണു ക്ഷേത്രം. ശ്രീകോവിലിന്റെ ദർശനമുഖം കിഴക്കാണ്. "തിരുമുമ്പിൽ നദി വലത്തോട്ടു ഒഴുകുന്നു' കേരളത്തിലെ ശ്രീരാമക്ഷേത്രങ്ങളിൽ ഇത് അപൂർവമാണ്. ശ്രീ കോവിലിൽ നിന്ന് ഏതാനും അടി മുന്നിലൂടെയാണു നദിയൊഴുകുന്നത്. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിനു മുന്നിലും നദി വലത്തോട്ട് ഒഴുകുന്നുണ്ടെങ്കിലും അൽപം മാറിയാണ് ഒഴുക്ക്.'' ക്ഷേത്രോപദേശകസമിതിയുടെ പ്രസിഡന്റ് പ്രകാശ് വി. നായർ പറഞ്ഞുതുടങ്ങി. പുരാണവും ചരിത്രവും ഐതിഹ്യവും കേട്ടുകേഴ്വിയുമെല്ലാം മധുരമേറ്റുന്ന വെളിനല്ലൂർ ശ്രീരാമസ്വാമിയുടെ അപദാനങ്ങൾ.
സപ്തസാലങ്ങളുടെ കഥ
This story is from the July 06, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 06, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു