എന്റെ പേര് ശ്യാംകുമാർ. ഇപ്പോൾ 23 വയസ്സ്. കാട്ടാക്കട കിള്ളിക്ക് അടുത്തു ശാസ്താംപാറയിലാണു വീട്.
മൂന്നു വൃക്കകളുമായുള്ള അപൂർവജനനം. എട്ടു വയസ്സുള്ളപ്പോൾ എന്റെ വലതുകാൽ മുറിച്ചുമാറ്റി. അതുവരെ ഒരു കാലു മുതുകിനോടു ചേർന്ന് ഒട്ടിയിരിക്കുകയായിരുന്നു. പിന്നെ, നട്ടെല്ലിന്റെ തകരാറുകൾ, ജനിച്ചു പത്തൊമ്പതാം ദിവസം മുതൽ ശസ്ത്രക്രിയാ ജീവിതം ആരംഭിക്കുകയായിരുന്നു. ഇതുവരെ പതിനാറോളം ശസ്ത്രക്രിയകൾ നടത്തി.
ഇനിയും ശസ്ത്രക്രിയകൾ വേണ്ടി വരുമെന്ന് ഡോക്ടർമാർ പറയുന്നു. ഇത്രയധികം ശസ്ത്രക്രിയകൾ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ തകർത്തു. അച്ഛൻ ശ്രീകുമാറിന്റെ കൂലിപ്പണിയിൽ നിന്നു കിട്ടുന്ന വരുമാനമാണു ഞങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയം.
ഒരു സ്കൂളിൽ ചിത്രകലാ അധ്യാപികയായി അമ്മ സരളകുമാരി ജോലി ചെയ്തിരുന്നു. എന്നെ പരിചരിക്കാനായി വർഷങ്ങൾക്കു മുൻപ് അമ്മ ആ ജോലി ഉപേക്ഷിച്ചു. ഒരു സഹോദരിയുണ്ട് സന്ധ്യ സാമ്പത്തിക ബുദ്ധിമുട്ടു കാരണം അവളുടെ വിദ്യാഭ്യാസവും മുടങ്ങി. കൂടുതൽ പഠിക്കാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, സാഹചര്യങ്ങൾ ഒരിക്കലും അനുകൂലമായിരുന്നില്ല. കുട്ടിക്കാലം മുതൽ ഇന്നോളം
നനഞ്ഞ ബെഞ്ചുകൾ
ഇതുവരെയുള്ള ജീവിതത്തിൽ കൂടുതൽ വേദനിപ്പിച്ചത് സ്കൂൾകാലമാണ്. ഇനി ഞാൻ പറയുന്നതു നിങ്ങൾ വിശ്വസിക്കണം; രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടുണ്ട്. ക്ലാറിയിലും പുറത്തും അത്രയ്ക്കും മാനസികവേദന അനുഭവിച്ചിട്ടുണ്ട് എന്നു തന്നെയാണ് അതിന്റെ അർഥം.
സ്കൂളിലേക്ക് അമ്മ എടുത്താണുകൊണ്ടുപോയിരുന്നത്. സ്കൂളിൽ എപ്പോഴും ഒറ്റയ്ക്കായിരുന്നു എനിക്കു കൂട്ടുകാർ ഉണ്ടായിരുന്നില്ല. ആരും എന്നോടു കളിക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. അതിനുകാരണം അറിയാതെ മൂത്രം പോകുന്നതായിരുന്നു. മൂന്നു വയസ്സുള്ള കുട്ടിയുടെ മൂത്രസഞ്ചിയുടെ വലുപ്പമേ എനിക്ക് ഉണ്ടായിരുന്നുള്ളു. അറിയാതെ മൂത്രം പോകും. അത് എന്നെ കൂട്ടുകാരിൽ നിന്ന് അകറ്റി. പ്രത്യേകം ബെഞ്ചിൽ എന്നെ ഇരുത്തി. വൈകുന്നേരം ആ ബെഞ്ച് കഴുകി വൃത്തിയാക്കിയ ശേഷമാണ് വീട്ടിലേക്കു പോയിരുന്നത്.
This story is from the July 06, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 06, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം