ജീവിതവും സിനിമയും തമ്മിലുള്ള അതിര് ഇടിഞ്ഞു പോയ ചിലരുണ്ട്. അഭിനയിച്ചു മുന്നോട്ടു പോകുമ്പോൾ "താരനിഴൽ മനസ്സിലും ശരീരത്തിലും അറിയാതെ കയറി പ്പോയവർ. ഒടുവിൽ ആ ഭാരം താങ്ങാനാകാതെ താരാകാശത്തു നിന്നു മണ്ണിലേക്കു പൊള്ളിവീണവർ...
ആ കൂട്ടത്തിൽ പെടാത്തതുകൊണ്ടാണു മായിൻ കുട്ടിയിൽ നിന്ന് അപ്പുക്കുട്ടനിലേക്കും അവിടെ നിന്ന് "സ്ഥലത്തെ പ്രധാന പയ്യൻസി'ലെ ഗോപാലകൃഷ്ണനിലേക്കും സ്ത്രീധനത്തിലെ പ്രശാന്തനിലേക്കും കാക്കക്കുയിലിലെ ട്യൂട്ടിയിലേക്കും ഒക്കെ ജഗദീഷ് ഒഴുകിയത്. "ജഗദീഷ് 2.0 എന്ന പുതിയ അപ്ഡേഷനോടെ 'ലീല' യിലെ അറപ്പു തോന്നിക്കുന്ന അച്ഛനായും "ഫാലിമിയിലെ ഉഴപ്പനായ അച്ഛനായും മാറിയത്. കാപ്പയിലെയും ഓസ്ലറിലെയും നെഗറ്റീവ് ഛായയിൽ നിന്നത്.
69 വയസ്സ്, 40 വർഷം മുന്നൂറിലധികം സിനിമകൾ... ഓർമകൾ പറയുമ്പോൾ മുന്നിലിരുന്നത് പി.വി. ജഗദീഷ് കുമാർ എന്ന കോളജ് അധ്യാപകനാണ്. ചിരിയെ ക്ലാസ്സിനു പുറത്തു നിർത്തി സിലബസിനൊത്തു പഠിപ്പിക്കുന്ന തനി കൊമേഴ്സ് മാഷ്.
ഇസ്തിരിയിട്ടു ചുളിവുമാറ്റിയ വാക്കുകൾ മാത്രം ഉപയോഗിക്കുന്ന ഈ "മാഷിന് എങ്ങനെയായിരിക്കാം "എച്ചുസ്മി ഏതു കോളജിലാ, കാക്ക തൂറീന്നാ തോന്നണെ... എന്നൊക്കെ പറഞ്ഞ് അലമ്പനാകാൻ പറ്റിയത്? ജഗദീ ഷ് ചിരിക്കുന്നു. പിന്നെ, സിനിമ പാഞ്ഞുപോയ വഴിയിലെ കാഴ്ചകളെകുറിച്ചു പറഞ്ഞു തുടങ്ങി. അതിലെ സ്‌നേഹവും സൗഹൃദവും കണ്ണീരും പിണക്കങ്ങളും “നമുക്കു സ്നേഹത്തിൽ നിന്നു തുടങ്ങാം. ഒരുപാടുപേരുടെ സ്നേഹമാണ് ഇന്നത്തെ ഞാൻ. അതാകാം ഇപ്പോഴും താരമാകാതെ മണ്ണിൽ നിന്നു സംസാരിക്കാനാകുന്നത്.
"മൈ ഡിയർ കുട്ടിച്ചാത്തൻ
ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമ മൈ ഡിയർ കുട്ടിച്ചാത്തൻ ആണ് എന്റെ ആദ്യ സിനിമ. നൂറു ദിവസം ഓടിയ ആ ചിത്രത്തിലാണു തുടക്കം എന്നു പറയാനാകുന്നതു വലിയ ഭാഗ്യമല്ലേ? നിമിത്തത്തേക്കാൾ എന്നെ സിനിമയിലെത്തിച്ചതു സ്നേഹമാണ്. നവോദയയുടെ സംവിധായകനായ കെ.ശേഖറും അന്ന് സംവിധാന സഹായിയായിരുന്ന ടി.കെ. രാജീവ് കുമാറും ആണ് മൈ ഡിയർ കുട്ടിച്ചാത്തനിലേക്ക് എന്റെ പേര് നിർദേശിച്ചത്. വെറും ഒന്നര സീനിൽ വരുന്ന കഥാപാത്രം. കാബറെ അനൗൺസർ. ആരെ വേണമെങ്കിലും അഭിനയിപ്പിക്കാമായിരുന്നു. പക്ഷേ, സംവിധായകൻ ജിജോയോട് എന്റെ പേരു നിർദേശിച്ചത് അവർക്കുള്ള സ്നേഹം തന്നെയാണ്.
This story is from the July 20, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 20, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...
ഒറ്റയ്ക്കല്ല ഞാൻ
പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ഐശ്വര്യ കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ...
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും