ഫാൻ തി കിം ഫുക് വെന്തുരുകുന്ന ദേഹവുമായി കരഞ്ഞു കൊണ്ടോടുന്ന ഒൻപതു വയസ്സുകാരി. വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരതയുടെ പര്യായമായി ചെറുപ്പത്തിലെന്നോ ഉള്ളിൽ കയറിപ്പറ്റിയ ചിത്രം. കാലമെത്രയോ കഴിഞ്ഞാണ് "നാപാം പെൺകുട്ടി'യെക്കുറിച്ചും നിക് ഉട് എന്ന വിഖ്യാത ഫൊട്ടോഗ്രഫറെക്കുറിച്ചുമൊക്കെ കൂടുതൽ അറിയുന്നത്. വിയറ്റ്നാമിലേക്കൊരു യാത്ര എന്നു കേട്ടപ്പോൾ ആ പെൺകുട്ടിയുടെ മുഖമാണ് ആദ്യം മനസ്സിലെത്തിയത്. എന്നാൽ, ഓർമയിലെ ആ വേദന മായ്ച്ചു കളയുന്നതായിരുന്നു വിയറ്റ്നാമിലെ ഒരാഴ്ചക്കാലം.
ഉറങ്ങാതെ ഹോ ചിമിൻ
കൊച്ചിയിൽ നിന്ന് ഇപ്പോൾ വിയറ്റ്നാമിലേക്കു നേരിട്ടു വിമാനമുണ്ട്. രാത്രി 12 മണിയുടെ ഫ്ലൈറ്റിൽ ചില അപ്രതീക്ഷിത രസങ്ങൾ കാത്തിരിപ്പുണ്ടായിരുന്നു. സഹയാത്രികനും നടനും അവതാരകനുമായ രാജ് കലേഷിന്റെ പിറന്നാളായിരുന്നു അന്ന്. പൈലറ്റിന്റെ വക കലേഷിനു ജന്മദിനാശംസകൾ. കേക്ക് മുറിക്കൽ....
പുലർച്ചെ ആറേമുക്കാലിനു ഹോ ചിമിൻ സിറ്റിയിലെത്തി. ആദ്യദിവസത്തെ ആദ്യ പരിപാടി ഡബിൾ ഡെക്കർ ബസ്സിൽ സിറ്റി ടൂർ. നോത്രദാം കത്തീഡ്രൽ, സായൺ ഓപ്പറ ഹൗസ്, സെൻട്രൽ പോസ്റ്റ് ഓഫിസ്, വാർ മ്യൂസിയം, ഇൻഡിപെൻഡൻസ് പാലസ്, ഹിസ്റ്ററി മ്യൂസിയം തുടങ്ങിയവ കണ്ടു നഗരത്തിലൂടെ പ്രദക്ഷിണം. കമ്യൂണിസ്റ്റ്നേതാവും വിയറ്റ്നാമിന്റെ പ്രസിഡന്റുമായിരുന്ന ഹോ ചിമിന്റെ പേരിലറിയപ്പെടുന്ന നഗരത്തിന്റെ പഴയ പേര് സായ്ഗൺ എന്നായിരുന്നു. വിയറ്റ്നാമിലെ ഏറ്റവും വലിയ നഗരമായ ഹോചിമിന്റെ പ്രധാന ആകർഷണീയത സായ്ഗൺ നദിയാണ്. നദിയെ ചുറ്റി ആകാശം തൊടുന്ന കെട്ടിടങ്ങൾ...
ഹോചിമിനിലെ വോക്കിങ് സ്ട്രീറ്റിൽ ദിവസം തുടങ്ങുന്നത് രാത്രിയിലാണ്. തെരുവിന്റെ ഇരുവശങ്ങളിലും ഭക്ഷണ മദ്യശാലകൾ, മസാജ് സെന്ററുകൾ. കാതടപ്പിക്കുന്ന സംഗീതം, മദ്യശാലകൾക്കു മുന്നിൽ അൽപ വസ്ത്രധാരികളായ വിയറ്റ്നാമീസ് സുന്ദരികളുടെ നൃത്തച്ചുവടുകൾ... തായ്ലൻഡിലെ വോക്കിങ് സ്ട്രീറ്റിനെ അപേക്ഷിച്ച് ഇവിടെ തിരക്കു കുറവാണ്. അതുകൊണ്ടാകാം ആളുകളെ വലയിലാക്കാനുള്ള അടവുകളെല്ലാം ഇവർ പുറത്തെടുക്കുന്നുമുണ്ട്.
This story is from the July 20, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 20, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം