വർണ്ണച്ചിറകിൽ അന്നക്കിളി
Vanitha|August 17, 2024
“കൽക്കിയിൽ അഭിനയിച്ച ശേഷം എനിക്ക് വലിയ തിരക്കാണ് എന്നൊക്കെ പലരും പാടി നടക്കുന്നുണ്ട് അതൊന്നും ശരിയല്ല. സത്യത്തിൽ നല്ലൊരു കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണു ഞാൻ " അന്ന ബെൻ
വി. ആർ. ജ്യോതിഷ്
വർണ്ണച്ചിറകിൽ അന്നക്കിളി

ആ പ്ലാസ്റ്റിക് കുപ്പി എടുത്തേക്ക്. ഇവിടെ പ്ലാസ്റ്റിക് ഇടാൻ പാടില്ല. 'ഒരു ബ്രേക്ക് അപ് സീനിൽ കാമുകി കാമുകനോടു പറഞ്ഞ വാചകമാണിത്. കരഞ്ഞു കലങ്ങിയ കണ്ണുകളോ, ദുഃഖഭാരത്താൽ കുനിഞ്ഞ ശിരസ്സോ ഇല്ല. പിണിക്കയർ പിന്നിയ പോലെയുള്ള തലമുടി കെട്ടിവച്ച് തനിക്ക് മീൻ പിടിക്കാൻ പൊയ്ക്കൂടേടോ' എന്നു കാമുകനോടു ചോദിക്കുന്ന ബേബിമോൾ, ആ പണിക്കു പോകുന്നതിൽ സംശയിച്ചു നിന്ന കാമുകനോട് "ഇന്നു കാലത്തും കൂടി മഞ്ഞക്കൂരിം കൂട്ടി ചോറു തിന്നിട്ടു വന്ന എന്നോടോ ബാലാ....' എന്ന് ആശ്വസിപ്പിക്കുന്ന കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളെ ആർക്കെങ്കിലും മറക്കാൻ പറ്റുമോ?

കൽക്കി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമായ അന്നയ്ക്ക് സിനിമാ രംഗത്ത് ഇപ്പോൾ പാൻ ഇന്ത്യൻ ഇമേജുണ്ട്. എങ്കിലും അന്ന ഒട്ടും മാറിയിട്ടില്ല. അച്ഛൻ മുപ്പതിലേറെ ഹിറ്റുകൾ മലയാളികൾക്കു നൽകിയ ബെന്നി പി. നായരമ്പലം, അമ്മ ഫലൂജ, സഹോദരി സൂസന്ന ബെൻ എല്ലാവരുമുണ്ട് ഇവിടെ. എപ്പോഴും ചിരിക്കാനും തമാശ പറയാനും ഇഷ്ടപ്പെടുന്ന ബേബിമോളെപ്പോലെ എറണാകുളം നായരമ്പലത്ത് പുളിമൂട്ടിൽ വീട്ടിലിരുന്ന് അന്ന് ബെൻ പറഞ്ഞുതുടങ്ങി.

എങ്ങനെയാണ് കൽക്കി സിനിമയിൽ എത്തിയത് ?

ഒരു ഇ-മെയിലിന്റെ രൂപത്തിലാണ് കൽക്കി 2898 എഡിയുടെ ഭാഗമാകാനുള്ള ഭാഗ്യം എനിക്കു കിട്ടുന്നത്. വൈജയന്തി പ്രൊഡക്ഷൻസിൽ നിന്നായിരുന്നു മെയിൽ. ആരോ പറ്റിക്കാൻ അയച്ചതാണെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ടു ഞാൻ പ്രതികരിക്കാനൊന്നും പോയില്ല. പക്ഷേ, പിന്നെയും മെയിൽ വായി ച്ചപ്പോൾ ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടോ എന്നൊരു സംശയം.

അങ്ങനെ മറുപടി അയച്ചു. പിന്നെ, സൂം മീറ്റിങ് വഴി സംവിധായകൻ നാഗ് അശ്വിനുമായി സംസാരിച്ചു. അദ്ദേഹം കഥ പറഞ്ഞു തന്നു. ഇതിൽ കൈറ ആണ് എന്റെ കഥാപാത്രം. ചെറിയ കഥാപാത്രമാണെങ്കിലും ശ്രദ്ധിക്കപ്പെടും'. അദ്ദേഹം പറഞ്ഞു. കോവിഡ് ഒഴിഞ്ഞുതുടങ്ങുന്ന സമയത്താണ് ഇതൊക്കെ നടക്കുന്നത്.

അതു ശരിയായിരുന്നുവെന്നു സിനിമ ഇറങ്ങിയതിനുശേഷം മനസ്സിലായി. കൽക്കിയിൽ അഭിനയിച്ചതിനുശേഷം എനിക്കു ഭയങ്കര തിരക്കാണ്. ബോളിവു ഡിൽ ഒരുപാടു സിനിമകളിൽ കരാറായി എന്നൊക്കെ പലരും പാടി നടക്കുന്നുണ്ട്. അതൊന്നും ശരിയല്ല. ഞാനിപ്പോൾ മലയാളം സിനിമയിൽ നല്ലൊരു കഥാപാത്രത്തെ കിട്ടും എന്ന പ്രതീക്ഷയിലിരിക്കുകയാണ്.

ഒരുപാട് ആക്ഷൻ സീനുകൾ ഉള്ള കഥാപാത്രമായിരുന്നല്ലേ കൽക്കിയിലെ കൈറ

This story is from the August 17, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the August 17, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHAView All
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 mins  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 mins  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 mins  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 mins  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 mins  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024
മിടുക്കരാകാൻ ഇതു കൂടി വേണം
Vanitha

മിടുക്കരാകാൻ ഇതു കൂടി വേണം

ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം

time-read
1 min  |
November 23, 2024