റിയൽ ലൈഫ് സിനിമകൾ ഓസ്കറിലും മറ്റും അവാർഡുകൾ നേടിത്തുടങ്ങിയിട്ടു കുറച്ചു വർഷമേ ആയുള്ളൂ. എന്നാൽ കരിയറിലെ 20 വർഷം കൊണ്ടു റിയൽ ലൈഫ് സ്റ്റോറികൾ മാത്രം സിനിമയാക്കിയ ഒരു സംവിധായികയുണ്ട് അങ്ങു മുംബൈയിൽ. ആലപ്പുഴയുടെ സ്വന്തം മിറിയം ചാണ്ടി മേനാച്ചേരി. ഈ വർഷം ദേശീയ പുരസ്കാരം നേടിയ "ഫ്രം ദി ഷാഡോസും', ബാഫ്ത ബക പുരസ്കാരം നേടിയ "ദി പേഡ്സ് ബും അടക്കം മിറിയത്തിന്റെ സിനിമകളെല്ലാം അന്തർദേശീയ ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടി.
ബിസിനസ് കുടുംബത്തിൽ ജനിച്ച് സിനിമയുടെ വഴിയിലേക്കിറങ്ങിയ കഥ പറയുമ്പോൾ മിറിയത്തിനൊപ്പം നാടും കുട്ടിക്കാലവും കൂട്ടുകൂടും. “കാഞ്ഞിരപ്പള്ളിയാണു സ്വദേശമെങ്കിലും അച്ഛന്റെ തറവാട് ആലപ്പുഴയിലാണ്. വേനലവധിക്കു കുട്ടികളെല്ലാം ഒത്തുകൂടും. മീൻപിടുത്തമാണു മെയിൻ. കസിൻസിനിടയിലെ ഏക പെൺകുട്ടിയായിരുന്നു ഞാൻ. '' മിറിയം സംസാരിച്ചു തുടങ്ങി.
ആലപ്പുഴയിൽ നിന്നെങ്ങനെ ബെംഗളൂരുവിലെത്തി
അച്ഛൻ ചാണ്ടി മാത്യു ജനിച്ചതും വളർന്നതും ആലപ്പുഴയിലാണ്. ചെന്നൈ ഐഐടിയിലെയും അഹമ്മദാബാദ് ഐഐഎമ്മിലെയും പഠനശേഷം കുടുംബ ബിസിനസ് നോക്കിനടത്തുകയായിരുന്നു അച്ഛൻ. ഡ്യൂറോഫ്ലക്സ് മെത്തകളുടെയും യുണിസൺ ടെക്നോളജീസിന്റെയും തലപ്പത്ത് അച്ഛനായിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നു സ്വർണമെഡലോടെ ലിറ്ററേച്ചർ പാസ്സായ അമ്മ ആനി ചാണ്ടി 20 വർഷം ബെംഗളൂരു മൗണ്ട് കാർമൽ കോളജിൽ അധ്യാപികയായിരുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് പഠനവിഭാഗം അവിടെ സ്ഥാപിച്ചത് അമ്മയാണ്.
ബെംഗളൂരുവിലെ സോഫിയ ഹൈസ്കൂളിലാണു ഞാൻ പഠിച്ചത്. മൗണ്ട് കാർമൽ കോളജിൽ പ്രീ യൂണിവേഴ്സിറ്റി. ചെന്നൈ സ്റ്റെല്ല മാരീസിൽ ബോട്ടണി ബിരുദത്തിനു ശേഷം തിരിച്ചറിഞ്ഞു, ഇതല്ല എന്റെ വഴിയെന്ന്.
ബിസിനസ് വിട്ടു സിനിമയിലെത്തിയത് എങ്ങനെ ? ബെംഗളൂരുവിലെ വീട്ടിൽ വച്ചു ചെമ്മീൻ സിനിമയുടെ ഓഡിയോ ട്രാക്ക് കേട്ടത് ഇപ്പോഴും നല്ല ഓർമയുണ്ട്. ലോകസിനിമകളുടെ കസറ്റുകൾ വരെ വിസിആറിൽ കാണുമായിരുന്നു. ദൂരദർശനിൽ ഞായറാഴ്ചകളിൽ വരുന്ന മലയാളം സിനിമകളാണ് പിന്നെയുള്ളത്. ആ കാലത്തു "പിറവി' സിനിമ ടിവിയിൽ കണ്ടു. നിയോ റിയലിസവും ഹ്യൂമനിസ്റ്റ് രീതികളും മനസ്സിൽ പതിഞ്ഞെങ്കിലും സിനിമയോ ടുള്ള എന്റെ ഇഷ്ടം വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കി.
This story is from the August 31, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 31, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം