തെളിവെയിൽ പരന്നൊരു വൈകുന്നേരം. ബാബുക്കയുടെ പാട്ടും മൂളി മിഠായിത്തെരുവിലൂടെ നടക്കുമ്പോഴാണ് വൈക്കം മുഹമ്മദ് ബഷീറിനെ കണ്ടത്. ബേപ്പൂർ സുൽത്താന്റെ ഒപ്പമുള്ളത് ഏണസ്റ്റ് ഹെമിങ് വേയാണ്.
കടപ്പുറത്തേക്കു ചെന്നപ്പോഴോ, ചക്രവാളത്തിലേക്കു മിഴികളയച്ചിരുന്നു സൊറ പറയുന്നു, എൻ.പി. മുഹമ്മദും ലിയോ ടോൾസ്റ്റോയിയും അല്പമകലെ എസ്.കെ. പൊറ്റെക്കാട്ടിനൊപ്പം നിൽക്കുന്നതാരാണ്? ദസ്തയേവ്സ്കിയും കാഫ്കയും ഏതൊരു കോഴിക്കോടൻ സാഹിത്യ സ്നേഹിയും കാണാൻ കൊതിക്കുന്നൊരു കിനാവാണ് ഈ പറഞ്ഞതെല്ലാം ആ സുന്ദരസങ്കൽപമാണ് ഇപ്പോൾ സത്യമായിരിക്കുന്നത്. 2024 ജൂലൈ രണ്ട് രാത്രി പോർച്ചുഗലിലെ ബാഗാ നഗരത്തിൽ നടന്ന സമ്മേളനത്തിൽ യുനെസ്കോ ഇന്ത്യയിലെ ആദ്യ സാഹിത്യനഗരമായി കോഴിക്കോടിനെ സ്വാഗതം ചെയ്തു. ഹൽവയുടെ മധുരവും ബിരിയാണിയുടെ രുചിയും പാട്ടിന്റെയും കഥകളുടെയും നൈർമല്യവുമുള്ള നാടാണു കോഴിക്കോട് അക്ഷര മേഖലയിൽ നൂറ്റാണ്ടുകളായി ആ ദേശം കെട്ടിപ്പടുത്ത മികവിനുള്ള അംഗീകാരമാണിത്. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പും കോഴിക്കോടിന്റെ സഹൃദയ സമൂഹവും ഒരേ മനസ്സോടെ നടത്തിയ ശ്രമങ്ങളുടെ മൂന്നു വർഷങ്ങളുണ്ട്, ഈ നേട്ടത്തിനു പിന്നിൽ.
അപ്പു നെടുങ്ങാടിയും കുട്ടികൃഷ്ണ മാരാരും സയനും ഉറൂബും എസ്.കെ. പൊറ്റെക്കാട്ടും എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദും വൈക്കം മുഹമ്മദ് ബഷീറും തിക്കോടിയനും യു.എ.ഖാദറും സുകുമാർ അഴീക്കോടും പി. വൽസലയും കെ.ടി. മുഹമ്മദും ഉൾപ്പെടുന്ന ഇതിഹാസങ്ങൾ മുതൽ പുതുതലമുറക്കാർ വരെ ഈ മണ്ണിൽ കാലുറപ്പിച്ചാണ് മലയാള സാഹിത്യത്തിനു ഊടും പാവും നെയ്തത്. ആ പാരമ്പര്യത്തിലേക്കാണ് ഈ രാജ്യാന്തര അംഗീകാരത്തിന്റെ തിളക്കം കൂടി ചേരുന്നത്.
യുനെസ്കോ അംഗീകാരം തേടിയെത്തുന്നത് ഇപ്പോഴാണെങ്കിലും എത്രയോ കാലമായി സാഹിത്യ നഗരം' എന്നാണല്ലോ നമ്മളോരോരുത്തരും കോഴിക്കോടിനെ വിശേഷിപ്പിക്കുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രം പരിശോധിച്ചാലറിയാം, കലയിലും സാഹിത്യത്തിലും വിദേശ ബന്ധങ്ങ ളിലും സാമൂഹിക - സാംസ്കാരിക മേഖലയിലുമൊക്കെയുള്ള ഈ നഗരത്തിന്റെ യശസ്സ്. ഞാൻ മേയറായിരിക്കെ ഈ പദവി തേടിയെത്തി എന്നതിൽ സന്തോഷം, അതിലേറെ അഭിമാനം''- മാനാഞ്ചിറയിലെ എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രതിമയ്ക്കു താഴെ, പുലരിയുടെ തിളക്കം പടർന്നമരച്ചോട്ടിലിരുന്നു മേയർ ബീന ഫിലിപ്പ് ആ നേട്ടത്തിലേക്കുള്ള യാത്രാവിശേഷങ്ങൾ പറഞ്ഞു തുടങ്ങിയതിങ്ങനെ.
ലോകം കോഴിക്കോട്ടേക്ക്
This story is from the September 28, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 28, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു