ജീവിതത്തിന്റെ ഫുട്ബോൾ ഗ്രൗണ്ടിലാണു കളി. അടൂർ ചുണ്ടോട്ട് ആൻവർക്കി എന്ന ജിജിയും ഭർത്താവ് തിരുവല്ല തട്ടു കുന്നേൽ റോളോ വർക്കിയും ഒരു ടീമിൽ. എതിർടീമിൽ പ്രതിസന്ധികളുടെ വൻപട. പൊരിഞ്ഞ പോരാട്ടമാണു നടന്നത്. മുട്ട് കൊണ്ട് മുഖത്തടിച്ച് വീഴ്ത്തുന്ന, നെഞ്ചിൻ കൂടിൽ ചവിട്ടി വീഴ്ത്തുന്ന ഫുട്ബോൾ കുതന്ത്രങ്ങളെല്ലാമെടുത്ത് വിധി കളിച്ചു നോക്കി. പക്ഷേ, ആനും റോളോയും പിടിച്ചുനിന്നു. ഇടയ്ക്കിടയ്ക്ക് വന്ന പെനൽറ്റികളിൽ ചോർന്നു പോവാതെ, പ്രായത്തിന്റെ ക്രോസ്ബാറിൽ തട്ടിത്തെറിക്കാതെ കിട്ടുന്ന അവസരമെല്ലാമെടുത്ത് വിജയഗോളുകൾ അടിച്ചു കൊണ്ടിരിക്കുന്നു.
ഈ ജീവിതപ്പന്തുകളി നടന്നത് അമേരിക്കയിലാണ്. എൺപതുകളിൽ ജോലി തേടി നോർത്ത് കാരോലൈനയിലെത്തിയ റോളോയും ആനും ജീവിതത്തിൽ നേരിട്ട ട്വിസ്റ്റുകൾ സിനിമയെ തോൽപ്പിക്കുന്നവ.
അമേരിക്കയിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നിൽ എൻജിനീയറിങ് വിഭാഗത്തിലായിരുന്നു റോളോ. അതേ സ്ഥാപനത്തിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ആനും മൾട്ടി മില്യൻ ഡോളർ ആസ്തിയുള്ള കമ്പനി വളരെ പെട്ടെന്ന് പാപ്പരായി. രണ്ടു പേർക്കും ജോലി നഷ്ടമായി. അപ്പോൾ റോളോയ്ക്ക് അൻപത്തിമൂന്നു വയസ്സ്.
ആ പ്രായത്തിൽ, അപ്പോൾ കിട്ടിക്കൊണ്ടിരുന്ന ശമ്പളത്തിൽ മറ്റൊരു ജോലി സാധ്യതയില്ല. രണ്ടു മക്കൾ പഠിക്കുന്നു. തിരിച്ചടയ്ക്കാനുള്ള വീട്ടുലോൺ മാത്രം മൂന്നു ലക്ഷം ഡോളർ. അസുഖം വന്നാൽ ആശുപത്രി ചെലവിനായി ഇൻഷുറൻസ് പോലുമില്ല. 90 മിനിറ്റുള്ള ഫുട്ബോളിലെ ഇൻജുറി ടൈം പോലെ നിർണായകമായ നിമിഷങ്ങൾ...
വലിയൊരു പൊട്ടിച്ചിരിയോടെ ആൻ വർക്കി പറഞ്ഞു, “ബിസിനസ് എന്നാൽ ടീം വർക്കാണ്. ഞാനും റോളോയും ഒരൊറ്റ മനസ്സോടെ പൊരുതി. "കേരള കറി എന്ന പേരിൽ ഫൂഡ് ബിസിനസ്തുടങ്ങി. സത്യത്തിൽ അതല്ലാതെ മുന്നിൽ മറ്റു വഴികളില്ലായിരുന്നു. പോരാട്ടം, പ്രതിസന്ധികളെ മറികടന്ന് ഞങ്ങൾ ഒറ്റ മനസ്സോടെ നടത്തിയ പോരാട്ടം. അതുകൊണ്ടാണ് ഇപ്പോൾ നിങ്ങൾക്ക് മുന്നിലിരുന്ന് സംസാരിക്കാൻ പറ്റുന്നത്.
കളിക്കളത്തിൽ നിന്ന് യുഎസിലേക്ക്
هذه القصة مأخوذة من طبعة October 26, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 26, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...
ഒറ്റയ്ക്കല്ല ഞാൻ
പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ഐശ്വര്യ കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ...
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്