ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
Vanitha|November 09, 2024
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
അഞ്ജലി അനിൽകുമാർ
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ

ചിറകടിച്ചെൻ കൂടു തകരും നേരം ജീവജലം തരുമോ... ജീവജലം തരുമോ...

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിൽ ഒന്ന് വീട്ടിൽ നിന്ന് ഉയർന്നു കേൾക്കുന്നു. തൃശ്ശൂർ പോട്ടോർ റോഡരികിൽ വിശാലമായ മുറ്റത്ത് തലയെടുപ്പോടെ നിൽക്കുകയാണ് ന്യൂസ്പേപ്പർ ബോയ് സിനിമയിലെ നടൻ വി. ബാലരാമന്റെ വാണീവിലാസം വീട്. 84-ാം വയസ്സിലും ജീവകാരുണ്യപ്രവർത്തനങ്ങളും യോഗയുമൊക്കെയായി സദാ തിരക്കിലാണ് മാഷ്. എങ്കിലും ഓർമയുടെ അങ്ങേതുഞ്ചത്ത് ഇന്നുമുണ്ട് ചെറുതാരകമായി സിനിമയുടെ തിളക്കം. തൃശൂരിലെ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ അമരക്കാരനാണ് വി. ബാലരാമൻ. പ്രവർത്തനത്തിനൊപ്പം താൽപര്യമുള്ളവർക്കു പരിശീലനം നൽകുന്ന ചുമതലയും അദ്ദേഹത്തിനാണ്. ജീവ കാരുണ്യ പ്രവർത്തകരുടെ സംഘടനയായ കെയർ ഫോർ ഓളിന്റെയും യോഗാ ഫോർ ഓളിന്റെയും സ്ഥാപക പ്രസിഡന്റ് കൂടിയാണ് മാഷ്.

“ഈ പ്രായത്തിലും എന്നെ ഇത് ഉത്സാഹവാനായി നിർത്തുന്നത് എന്താണെന്നറിയാമോ? യോഗയും ജീവകാരുണ്യപ്രവർത്തനവും പിന്നെ, ഗ്രേറ്റ് ഗ്രാൻഡ് ചിൽഡ്രെനായ ലച്ചുവും അനുവും തനുവും. കുട്ടികൾക്കൊപ്പം ഇരിക്കുമ്പോൾ ഞാൻ അവരിൽ ഒരാളാകും. എല്ലാ കുട്ടിക്കളികളിലും കൂടും.'' ഓരം ചേർന്ന് നിന്നു മുറ്റത്തേക്ക് തണൽ വിരിച്ചു നിൽക്കുന്ന മാവിന്റെ തണലിരുന്ന് പൊട്ടിച്ചിരിയോടെ മാഷ് പറയുന്നു. “എന്റെ ജീവവായു യോഗയും ജീവജലം പാലിയേറ്റീവ് കെയറുമാണ്. ഓരോ രോഗിയുടെയും ദിവസങ്ങൾ കൂടുതൽ മനോഹരമാക്കാനുള്ള ശ്രമമാണത്. എന്റെ ഭാര്യാസഹോദരൻ മണികണ്ഠന് കാൻസറായിരുന്നു. അദ്ദേഹം വിവാഹിതനായിരുന്നില്ല. ബന്ധുക്കളെന്നു പറയാൻ ഞാനും ഭാര്യ ജാനകിയും കുട്ടികളും മാത്രമേയുള്ളൂ.

ഈ രോഗാവസ്ഥയിൽ എങ്ങനെ പരിചരിക്കണം എന്ന് അറിവുണ്ടായിരുന്നില്ല. അതുകൊണ്ട് മണിയെ തൃശ്ശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് കെയറിൽ പ്രവേശിപ്പിച്ചു. ഞങ്ങൾ പതിവായി കാണാൻ പോകും. അതുവഴി പാലിയേറ്റീവ് കെയർ ഹോം പ്രവർത്തനങ്ങൾ മനസ്സിലാക്കി. അന്ന് അവിടെയുണ്ടായിരുന്ന ഇന്ദിര ഗോപിനാഥ് എന്ന വോളന്റിയറോട് "എന്നെയും നിങ്ങൾക്കൊപ്പം കൂട്ടാമോ?' എന്ന് ചോദിച്ചു. സന്തോഷത്തോടെ അവർ സമ്മതിച്ചു. അങ്ങനെ ആരംഭിച്ചതാണു പാലിയേറ്റീവ് കെയർ പ്രവർത്തനം.

വിടല്ലേ സന്തോഷം

This story is from the November 09, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the November 09, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHAView All
മാർപാപ്പയുടെ സ്വന്തം ടീം
Vanitha

മാർപാപ്പയുടെ സ്വന്തം ടീം

മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്

time-read
3 mins  |
December 21, 2024
ദൈവത്തിന്റെ പാട്ടുകാരൻ
Vanitha

ദൈവത്തിന്റെ പാട്ടുകാരൻ

കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം

time-read
4 mins  |
December 21, 2024
സന്മനസ്സുള്ളവർക്കു സമാധാനം
Vanitha

സന്മനസ്സുള്ളവർക്കു സമാധാനം

വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...

time-read
3 mins  |
December 21, 2024
ഒറ്റയ്ക്കല്ല ഞാൻ
Vanitha

ഒറ്റയ്ക്കല്ല ഞാൻ

പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ഐശ്വര്യ കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ...

time-read
3 mins  |
December 21, 2024
Mrs Queen ഫ്രം ഇന്ത്യ
Vanitha

Mrs Queen ഫ്രം ഇന്ത്യ

മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്

time-read
2 mins  |
December 07, 2024
പ്രസിഡന്റ് ഓട്ടത്തിലാണ്
Vanitha

പ്രസിഡന്റ് ഓട്ടത്തിലാണ്

പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി

time-read
2 mins  |
December 07, 2024
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
Vanitha

ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ

കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും

time-read
1 min  |
December 07, 2024
ഓടും ചാടും പൊന്നമ്മ
Vanitha

ഓടും ചാടും പൊന്നമ്മ

അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്

time-read
3 mins  |
December 07, 2024
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
Vanitha

ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം

നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ

time-read
1 min  |
December 07, 2024
മിസ്റ്റർ കേരള ഫ്രം ബംഗാൾ
Vanitha

മിസ്റ്റർ കേരള ഫ്രം ബംഗാൾ

മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്

time-read
2 mins  |
December 07, 2024