പണവും പ്രശസ്തിയും ഒരുപോലെ കിട്ടു ന്ന കരിയർ - സെലിബ്രിറ്റി എന്ന വാക്കിന് ഇന്ന് അതിരുകൾ വലുതാണ്. പണ്ട് സിനിമയുടെ വലിയ സീനിൽ അഭിനയിച്ചാൽ മാത്രം കിട്ടിയിരുന്ന താരപദവിയും ആരാധകരുടെ സ്നേഹവും മൊബൈലിന്റെ കുഞ്ഞു സ്ക്രീനിൽ നിറയുന്ന കാലം. പാട്ടോ പാചകമോ മോഡലിങ്ങോ എന്തിനു ചുമ്മാ ഇരുന്നു കഥ പറഞ്ഞാൽ പോലും താരമാകാൻ ഭാഗ്യമുണ്ടെങ്കിൽ അധികം സമയം വേണ്ട.
ഈ ഗ്ലാമർ ലോകത്ത് ഡിസ്ലൈക് ചെയ്യപ്പെടേണ്ട, ബ്ലോക്ക് ചെയ്യപ്പെടേണ്ട ചില കാര്യങ്ങളും ഇല്ലേ? കൊച്ചിയിൽ മോഡലുകൾ കാർ അപകടത്തിൽ മരിച്ചത്, അതേ തുടർന്ന് മറ നീക്കി പുറത്തു വന്ന വിവരങ്ങൾ.
കൊച്ചിയിൽ തന്നെ വ്ളോഗറും മോഡലുമായ പെൺകുട്ടിയുടെ ആത്മഹത്യ, ലഹരിക്കടത്തിൽ പിടിയിലാകുന്ന ചെറുപ്പക്കാരുടെ മുഖങ്ങൾ, അവരിൽ നിന്ന് സെലിബ്രിറ്റികളിലേക്കു നീളുന്ന പാതകൾ... വാർത്തകൾ തുടരുകയാണ്.
അഭിനയം, മോഡലിങ് തുടങ്ങി എന്തുമാകട്ടെ, സെലിബ്രിറ്റി എന്ന വാക്ക് നൽകുന്ന സന്തോഷവും അഭിമാനവും സ്വപ്നം കണ്ട് ഒരുപാടു പേർ കാത്തിരിക്കുന്നുണ്ട്. ഏതൊരു ജോലിയും പോലെ മികച്ച കരിയർ തന്നെയാണിത്. പക്ഷേ, ഇറങ്ങും മുൻപ് ഈ മേഖലയെ കുറിച്ച് പഠിക്കുക. എന്നിട്ട് ക്യാമറയ്ക്കു മുന്നിലേക്ക് കാലെടുത്തു വയ്ക്കാം.
"സ്ത്രീകൾ മാത്രം സൂക്ഷിക്കണം,' “അവരെ കുടുക്കാനുള്ള വലയുമായി ചിലർ ഇറങ്ങിയിട്ടുണ്ട്.' എന്നൊക്കെ പറയേണ്ട കാലം കഴിഞ്ഞു. സ്ത്രീയുടെ തെറ്റുകൊണ്ടു മാത്രമല്ല ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങളിൽ വീണു പോയാൽ തുറന്നു പറയാൻ പോലും മടിക്കുന്നത് എന്തുകൊണ്ടാണ്? എന്തൊക്കെ നിയമ സുരക്ഷകൾ നൽകാനാകും...
ഈ മേഖലയിലെ പ്രശസ്തർ നൽകുന്ന ചില അനുഭവ പാഠങ്ങൾ.
ലക്ഷ്യം പണം മാത്രമാകരുത്- വിവിയ ശാന്ത്, മോഡൽ
പത്തു വർഷമായി മോഡലിങ് രംഗത്തുണ്ട്. ലക്ഷങ്ങൾ പ്രതിഫലം പറഞ്ഞ് ഓഫറുകൾ വരും. സാധാരണ ലഭിക്കുന്നതിനേക്കാൾ മൂന്നും നാലും മടങ്ങ് പ്രതിഫലം പറഞ്ഞാൽ അതിൽ വീണു പോകാതിരിക്കുക. പിന്നിൽ മറ്റു ചില ഉദ്ദേശങ്ങൾ കൂടി ഉണ്ടായിരിക്കും. അത്തരം ഷൂട്ടുകൾക്ക് ഞാനിതു വരെ പോയിട്ടി ല്ല. പക്ഷേ, പോയാൽ എന്തൊക്കെയാകും നടക്കുകയെന്ന് ഏതാണ്ടറിയാം.
കേരളത്തിൽ അത്യാവശ്യം പ്രതിഫലം വാങ്ങി മുന്നോട്ടു പോകാൻ ആരെയും ഭയക്കേണ്ട ആവശ്യം ഇല്ല. ഇത്ര വർഷമായി ആരും മോശമായി എന്നോടു പെരുമാറിയിട്ടും ഇല്ല. ഒരിക്കൽ മാത്രം അപകടമാണെന്ന്തോന്നുന്ന സാഹചര്യം ഉണ്ടായി.
Bu hikaye Vanitha dergisinin March 19, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin March 19, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം