സി5 എന്ന പറക്കും പരവതാനിയുമായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് കമ്പനി സിട്രൺ രണ്ടാമത്തെ മോഡലിനെ രംഗത്തിറക്കുകയാണ് സി3. മൂന്നു തലമുറകളിലായി അൻപതു ലക്ഷം സി3 മോഡലുകളാണ് രാജ്യാന്തര വിപണിയിൽ വിറ്റഴിഞ്ഞത്. 2002 ൽ ആണ് ആദ്യ മോഡൽ നിരത്തിലെത്തിയത്. വിൽപനയിൽ വിപ്ലവം തീർത്ത സിട്രൺ സി3 ഇന്ത്യയിലേക്കും വരുന്നു എന്നു കേട്ടതുമുതൽ സിട്രൺ വാഹനങ്ങളെക്കുറിച്ച് അറിയാവുന്നവർക്ക്, അല്ലെങ്കിൽ ഒരു തവണയെങ്കിലും സി5 എസ് യു വിയിൽ യാത്ര ചെയ്തവർക്ക് ആകാംക്ഷയേറുകയായിരുന്നു. കാരണം, ഡ്രൈവിങ് കംഫർട്ടിന്റെയും യാത്രാസുഖത്തിന്റെയും കാര്യത്തിൽ സി5 വേറെ ലെവലാണ്. സി3 ആ പ്രതീക്ഷ നിറവേറ്റുമോ? ഗോവയിൽ നടന്ന മീഡിയ ഡ്രൈവിൽ നിന്ന്.
ഹാച്ച്ബാക്കോ എസ്യുവിയോ?
ബി ഹാച്ച്ബാക്ക് വിഭാഗത്തിലാണ് സി3യെ കമ്പനി ഇറക്കുന്നത്. എന്നാൽ, കാഴ്ചയിൽ മിനി എസ് യു വിയുടെ തലയെടുപ്പാണ് സി3 ക്കുള്ളത്.. സിട്രൺ സി5 ന്റെ ചെറുപതിപ്പെന്നു തോന്നിക്കുന്ന ഡിസൈൻ തന്നെയാണ് ഹൈലൈറ്റ്. സിട്രൺ മോഡലുകളുടെ ഐഡന്റിറ്റിയായ ലോഗോ ഇഴുകിച്ചേർന്ന രണ്ടു ലൈൻ ഗ്രില്ലിലാണ് ആദ്യം നോട്ടം ഉടക്കുക. ഗ്രിൽ ലൈനുകൾ ഇൻഡിക്കേറ്ററിലും ഡേ ടൈം റണ്ണിങ് ലാംപിലും മനോഹരമായി ലയിക്കുന്നു.
ഹെഡ്ലാംപും ഫോഗ് ലാംപു മെല്ലാം ഹാലൊജനാണ്. വലിയ എയർ ഡാമും ബംപറിലെ സ്കിഡ് പ്ലേറ്റ് പോലെ തോന്നിപ്പിക്കുന്ന സിൽവർ ഫിനിഷ് ഇൻസേർട്ടും ഉയർന്ന ബോണറ്റും എസ് യു വിയുടെ എടുപ്പ് നൽകുന്നുണ്ട്. ലളിതമായ ഡിസൈനാണ്.
വലിയ കട്ടുകളോ ക്രീസുകളോ ഒന്നുമില്ല. വശങ്ങളിലും ഇതേ ഡിസൈൻ പാറ്റേൺ തന്നെയാണ്. സി5 ലേതുപോലെ ഡോറിൽ സ്പോർട്ടിയായ ഓറഞ്ച് നിറത്തിലുള്ള ഒരു ഇൻസേർട്ടുണ്ട്. ഇതേ നിറമാണ് ഫോഗ്ലാംപ് ക്ലസ്റ്ററിനും റൂഫിനും നൽകിയിരിക്കുന്നത്. ഡ്യുവൽ ടോൺ വേരിയന്റുകൾക്കാണ് ഈ തീമുള്ളത്. തടിച്ച ഷോൾഡർ ലൈനും കറുത്ത ക്ലാഡിങ്ങും റൂഫ് റെയിലും വശക്കാ ഴ്ചയിലും എവിയുടെ എടുപ്പു നൽകുന്നുണ്ട്. 15 ഇഞ്ച് സ്റ്റീൽ വീലാണ്. അലോയ് ആക്സസറിയായി ലഭ്യമാകും. ഗ്രൗണ്ട് ക്ലിയറൻസ് 180 എംഎം ഉള്ളതുകൊണ്ട് അൽപം തലയെടുപ്പോടെയാണു നിൽപ്.
പിൻവശക്കാഴ്ചയിലാണ് ഹാച്ച്ബാക്ക് ഫീലുള്ളത്. വശങ്ങളെ പൊതിഞ്ഞു നിൽക്കുന്ന ടെയിൽ ലാംപ് ഡിസൈൻ കൊള്ളാം. ഇതിലും ഹാലൊജൻ ബൾബുകളാണ്. മസിൽ ഫീൽ നൽകുന്ന ബംപർ ഡിസൈൻ. ഓറഞ്ച് നിറത്തിലുള്ള ഇൻസേർട്ട് സ്പോർട്ടിനെസ് കൂട്ടുന്നു. മൊത്തത്തിൽ ഡിസൈൻ ഉഗ്രനായിട്ടുണ്ട്. നിർമാണ നിലവാരം കൊള്ളാം.
Bu hikaye Fast Track dergisinin July 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Fast Track dergisinin July 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ
ഇവി: ചാർജിങ് തലവേദനയാകില്ല
ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
KOTTAKKAL TRAVELOGU
Its all about fun
വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ
Sporty Q8 Luxury
സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125
HERITAGE ICON
650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം
Who is More Smart?
110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം