സാറേ, അരിക്കൊമ്പനെ എപ്പോഴാ ഇതുവഴി കൊണ്ടു പോകുന്നത്? ഇടുക്കിക്കാർ പരിചയമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു ചോദിച്ചുകൊണ്ടേയിരുന്നു. മറുപടി രസകരമായിരുന്നു. ഈ റൂട്ടിലാണോ വീട്? എങ്കിൽ കറന്റ് പോകുമ്പോൾ പുറത്തിറങ്ങിയാൽ അരിക്കൊമ്പനെ കാണാം. അരിക്കൊമ്പനും കറന്റും തമ്മിലെന്ത്?
കുമളിയിലേക്കുള്ള വഴിനീളെ അരിക്കൊമ്പനു കിട്ടിയ അകമ്പടി ഒരു പ്രധാനമന്ത്രിക്കുപോലും കിട്ടിയിട്ടുണ്ടാകില്ല. ആനയിറങ്കൽ ഡാം തൊട്ട് കുമളി വരെ അരിക്കൊമ്പനെ കൊണ്ടുപോയ ആനച്ചൂരുള്ള വഴിയിലൂടെ നമുക്ക് എർട്ടിഗ ഓട്ടമാറ്റിക്കുമായി ഒന്നു പിടിച്ചാലോ?
പേരിൽ എല്ലാമിരിക്കുന്നു
അരി എന്നാൽ അതു എന്നും നമ്മൾ കഴിക്കുന്ന അരിയെന്നും അർഥമുണ്ട്. ഇതു രണ്ടർഥവും ചേരുന്നതാണ് അരിക്കൊമ്പനെന്ന പേര്. ആനയിറങ്കൽ ഡാമിനടുത്തുള്ള വീടുകളിലും കടകളിലും അരിയെടുക്കാനായി ഈ കൊമ്പൻ എത്തുമായിരുന്നു. അങ്ങനെ നാട്ടുകാരുടെ അരിയെടുത്ത് 'അരി'യായി കൊമ്പൻ മാറി. ഈ പശ്ചാത്തലത്തിലാണ് വനംവകുപ്പ് ഐതിഹാസികമായ ദൗത്യത്തിനിറങ്ങിയത്. അരിക്കൊമ്പനെ പിടിച്ച് ലോറിയിൽ കയറ്റി ആനയിറങ്കൽ ഡാമിനടുത്തുനിന്നു കുമളിയിലെ കാട്ടിലേക്കാണു കയറ്റിവിട്ടത്. ഇക്കഥയും സംഭവങ്ങളും മലയാളികൾക്കു സുപരിചിതം. അരിക്കൊമ്പൻ റൂട്ട് ഒന്നാംതരം ടൂറിസം കോറിഡോർ ആണ്.
ചൊക്രമുടി ടു ചിന്നക്കനാൽ
എർട്ടിഗയുമായി പുറപ്പെടുമ്പോൾ മൂന്നാർ-പൂപ്പാറ റോഡിലൂടെയുള്ള സുന്ദരമായ ഡ്രൈവ് ആയിരുന്നു മനസ്സിൽ. നമുക്കു മൂന്നാറിൽ നിന്നു തുടങ്ങാം. എർട്ടിഗയുടെ ഓട്ടമാറ്റിക് ഗിയർബോക്സിന്റെ സുഖമനുഭവിച്ചാണ് മൂന്നാറിലേക്കെത്തിയത്. ടൗൺ കയറാതെ മൂന്നാർ-ബോ ഡിമെട്ട് വഴിയിലേക്കു ബൈപാസ് പിടിച്ചു. തുടക്കം മുതൽ തുമ്പി കൈപോലെ വളഞ്ഞുകിടക്കുന്ന കിടുക്കൻ റോഡ്. ഒരു സഹപ്രവർത്തകൻ ഈ റോഡിനെ വിശേഷിപ്പിച്ചത് “ദൈവം മോണിങ് വാക്കിന് ഇറങ്ങുന്ന വഴി' എന്നാണ്. സുന്ദരം വഴിയിൽ വലതുവശത്ത് ചൊക്രമുടി. മിനി മീശപ്പുലിമല എന്നു വേണമെങ്കിൽ ഈ സുന്ദരമായ കൊടുമുടിയെ വിളിക്കാം. ഉയരംകൊണ്ട് മൂന്നാറിലെ മൂന്നാമത്തെ കൊടുമുടിയിലേക്കു മൂന്നാർ വനംവകുപ്പ് ട്രെക്കിങ് സൗകര്യം നൽകുന്നുണ്ട്.
Bu hikaye Fast Track dergisinin June 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Fast Track dergisinin June 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650
വരകൾക്കുമപ്പുറം
റോഡിലെ വെള്ള, മഞ്ഞ വരകൾ എത്രയോ തവണ കണ്ടിട്ടുണ്ടാകും. അവയുടെ പ്രധാന്യത്തെക്കുറിച്ച്...
എൻജിൻ ഡീ കാർബണൈസിങ്
എൻജിൻ ഡീ കാർബണൈസിങ് ചെയ്താൽ വാഹനത്തിന്റെ പവർ കൂടുമോ? ഇന്ധനക്ഷമത കൂടുമോ? അതോ എട്ടിന്റെ പണി കിട്ടുമോ? നോക്കാം...
സ്പോർട്സ് കാർ പെർഫോമൻസുമായി ജിഎൽസി
421 ബിഎച്ച്പി കരുത്തുമായി എഎംജി ജിഎൽസി 43 ഫോർ ഡോർ കൂപ്പെ
ബജറ്റ് ഫ്രണ്ട്ലി
ഒരു ലക്ഷം രൂപയ്ക്ക് 123 കിമീ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ ബജാജ് ചേതക് 2903
ഇലക്ട്രിക് വിറ്റാര
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ വിറ്റാര അടുത്തവർഷം ആദ്യം വിപണിയിൽ. ലോഞ്ച് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ
കിടിലൻ ലുക്കിൽ കൈലാഖ്
സ്കോഡയുടെ ആദ്യ സബ്ഫോർ മീറ്റർ എസ്യുവി. വില ₹7.89 ലക്ഷം
5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത
അത്യാധുനിക പെട്രോൾ എൻജിനും അഞ്ചു സ്റ്റാർ സുരക്ഷയും ഉഗ്രൻ ഇന്ധനക്ഷമതയും കൊതിപ്പിക്കുന്ന ഡിസൈനുമായി പുതിയ ഡിസയർ
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ