നാട്ടിലെ കിടുവ വീട്ടിൽ കടുവ
Manorama Weekly|November 12, 2022
"സാറ്റർഡേ നൈറ്റ്സ് ആണ് ഇനി പുറത്തുവരാനിരിക്കുന്ന ചിത്രം
കെ.പി. സന്ധ്യ
നാട്ടിലെ കിടുവ വീട്ടിൽ കടുവ

ചാക്കോ മാഷ്' എന്നാണ് എന്റെ ഭാര്യ അഗസ്റ്റീന എന്നെ വിളിക്കുന്നത്. അഗസ്റ്റീന മാത്രമല്ല, വിനീത് ശ്രീനിവാസനും അവന്റെ ഭാര്യ ദിവ്യയും അങ്ങനെ തന്നെയാണു വിളിക്കുന്നത്. ഞാൻ വരുന്നതു കണ്ടാൽ വിനീതും ദിവ്യയും പറയും, 'ദേ ചാക്കോ മാഷ് വരുന്നു' എന്ന്. സുഹൃത്തുക്കൾക്കിടയിൽ മണ്ടത്തരം ഭാവിച്ചാലും വീട്ടിലെ അജു "മിന്നൽ മുരളി'യിലെ സിബി പോത്തനെപ്പോലെ ഗൗരവക്കാരനാണ്. "മലർവാടി ആർട്സ് ക്ലബ്ബി'ലെ കുട്ടുവായി എത്തിയ അജു വർഗീസ് കഴിഞ്ഞ പന്ത്രണ്ടു വർഷമായി മലയാളികളെ ചിരിപ്പിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ സമ്മാനിച്ചു.

"തട്ടത്തിൻ മറയത്ത്' എന്ന സിനിമയിൽ അബ്ദു എന്ന കഥാപാത്രത്തെപ്പോലെ കുറച്ചു കുസൃതികളും ഫോൺ വിളികളുമൊക്കെയായി നടന്നൊരു കാലം അജുവിനും ഉണ്ടായിരുന്നു. കാമുകി വിളിക്കുമ്പോൾ ഉറക്കത്തിൽ ഫോൺ എടുത്ത് ചിഞ്ചു... മഞ്ജു' എന്നു പറയുന്ന അബ്ദു മലയാളികളെ എത്ര ചിരിപ്പിച്ചതാണ്. കെസിജി കോളജിൽ എൻജിനീ യറിങ്ങിനു പഠിക്കുമ്പോൾ ഇത്തരം വേലത്തരങ്ങളൊക്കെ അജുവിന്റെ കയ്യിലും ഉണ്ടായിരുന്നു. അന്നു പക്ഷേ, ഫോൺ റീചാർജ് ചെയ്യാൻ കാശില്ലാതിരുന്നതുകൊണ്ട് ഫോൺ വിളികളൊന്നും ഒന്നുരണ്ടു ദിവസത്തിനപ്പുറത്തേക്കു പോയില്ല. 2010ൽ ആണ് അജു വർഗീസ് സിനിമയിൽ എത്തുന്നത്. 2013 മുതൽ 2019 വരെ വർഷത്തിൽ പത്തും പന്ത്രണ്ടും സിനിമകൾ ചെയ്തു. അജു വർഗീസ് ഇല്ലാത്ത മലയാള സിനിമകൾ ചുരുക്കം. ഒരു സെറ്റിൽനിന്നു മറ്റൊരു സെറ്റിലേക്ക് ഓട്ടത്തോട് ഓട്ടം. പക്ഷേ, ഇടക്കാലത്ത് അജു ട്രാക്ക് ഒന്നു മാറ്റിപ്പിടിച്ചു. അങ്ങനെ ഹെലനി'ലെ രതീഷ് കുമാറും "കമല'യിലെ സഫറും മിന്നൽ മുരളി'യിലെ സിബി പോത്തനും "മേപ്പടിയാനിലെ തടത്തിൽ സേവ്യറുമൊക്കെ ജനിച്ചു. അഭിനയ ജീവിതത്തിലെ ഈ വഴിമാറ്റത്തെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അജു വർഗീസ് മനസ്സു തുറന്നപ്പോൾ.

വീട്ടിലെ കടുവ

Bu hikaye Manorama Weekly dergisinin November 12, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Manorama Weekly dergisinin November 12, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.