
വർഷത്തിൽ ആറു മാസം ഉറങ്ങിക്കിടക്കുമായിരുന്നത് കുംഭകർണൻ. കക്ഷിക്കപ്പോൾ കലണ്ടറും ഡയറിയും ഒരു വർഷത്തേക്കു മുഴുവൻ വാങ്ങണമെന്നില്ലായിരുന്നു. ആറു മാസത്തേതു മതിയല്ലോ.
കുംഭകർണന്റെയത്ര വരില്ലെങ്കിലും ഉറക്കം കൂടിപ്പോയതുകൊണ്ട് വട്ടം കറങ്ങിയ ഒരാളെപ്പറ്റി മുൻപു ഞാൻ വായിച്ചിട്ടുണ്ട്. 2006ൽ ആയിരുന്നു അത്. കാലടിക്കാരനായ ഒരു ഷിജുവിന് ഖത്തറിലെ ദോഹയിൽ വർഷോപ്പിൽ ജോലി കിട്ടി.
തലയ്ക്കു മുകളിലൂടെ പറക്കുന്ന വിമാനമേ മുൻപു കണ്ടിട്ടുള്ളൂ. അകത്തു കയറുന്നത് ആദ്യമായാണ്. ക്ഷീണം കൊണ്ട് (കക്ഷി വൈകാതെ ഉറങ്ങിപ്പോയി. വിമാനം ബഹ്റൈനിലിറങ്ങി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്തതൊന്നും കക്ഷി അറിഞ്ഞില്ല. എയർ ഇന്ത്യയുടെ ആ വിമാനം ദോഹയിൽ യാത്ര അവസാനിപ്പിച്ചു തിരിച്ചു പറന്നതും അറിഞ്ഞില്ല.
അവസാനം വിമാനം ലാൻഡ് ചെയ്യുന്നതിന്റെ അറിയിപ്പുകളുടെ ഒച്ചപ്പാടിൽ ഉണർന്നു പുറത്തേക്കു നോക്കുമ്പോൾ ആദ്യമുണ്ടായ സന്തോഷം, ഖത്തറിലും നമ്മുടെ നാട്ടിലെപ്പോലെ തെങ്ങുകൾ ഉണ്ടല്ലോ എന്ന ചിന്തയായിരുന്നു. വിമാനം ഒരു ദിവസം കഴിഞ്ഞ് കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തിൽത്തന്നെ ഇറങ്ങുകയാണെന്നു മനസ്സിലാക്കാൻ സമയം കുറച്ചെടുത്തു.
ഒരു യാത്രക്കാരൻ ദോഹയിൽ ഇറങ്ങിയിട്ടില്ലെന്നും മടക്കയാത്രയിൽ ഒരാൾ കൂടുതലുണ്ടെന്നും വിമാനജോലിക്കാർ കണ്ടു പിടിക്കാഞ്ഞതെന്തെന്നത് ഒരു അദ്ഭുതമായി അവശേഷിക്കുന്നു.
Bu hikaye Manorama Weekly dergisinin February 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin February 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

നായ്ക്കളും ശരീരഭാഷയും
പെറ്റ്സ് കോർണർ

കൊതിയൂറും വിഭവങ്ങൾ
കായിപോള

ഭാഷ മാറുമ്പോൾ
തോമസ് ജേക്കബ്

അമ്മയുടെ ആഗ്രഹം
വഴിവിളക്കുകൾ

മൂത്രം മുട്ടുമ്പോൾ
തോമസ് ജേക്കബ്

വേനൽക്കാലവും വളർത്തുമൃഗങ്ങളും
പെറ്റ്സ് കോർണർ

കൃഷിയും കറിയും
കുമ്പളങ്ങ

കൊതിയൂറും വിഭവങ്ങൾ
സോസേജ് പെപ്പർ ഫ്രൈ

പാട്ടിന്റെ വീട്ടുവഴി
വഴിവിളക്കുകൾ

കൊതിയൂറും വിഭവങ്ങൾ
ഉന്നക്കായ