കീരവാണിക്ക്ഓസ്കർ
Manorama Weekly|April 01,2023
മലയാളത്തിൽ കീരവാണി പ്രശസ്തനായത് ‘ദേവരാഗം' എന്ന ഭരതൻ ചിത്രത്തിലൂടെയാണ്. ശ്രീദേവിയും അരവിന്ദ് സ്വാമിയും അഭിനയിച്ച ഈ ചിത്രത്തിന്റെ ഗാനരചയിതാവ് എം.ഡി.രാജേന്ദ്രൻ ആ പാട്ടുകളുടെ പിറവിയെക്കുറിച്ചു പറയുന്നു.
എം.ഡി.രാജേന്ദ്രൻ
കീരവാണിക്ക്ഓസ്കർ

ദേവരാഗം' എന്ന സിനിമയുടെ പേരിട്ടതിനുശേഷം ഭരതൻ എന്നോടു മദ്രാസിലേക്കു ചെല്ലാൻ പറഞ്ഞു. ഞാനാണ് പാട്ടെഴുതുന്നത്. ആരാണ് സംഗീത സംവിധായകൻ എന്ന എന്റെ സ്ഥിരം ചോദ്യം ഇക്കുറി ഞാൻ ചോദിച്ചില്ല. അതിനു മുൻപേ ഭരതൻ പറഞ്ഞു:

“ഒരു പുതിയ ആളാണ് സംഗീത സംവിധായകൻ..' ഞാനൊന്നു ഞെട്ടി. അരവിന്ദ് സ്വാമിയും ശ്രീദേവിയും അഭിനയിക്കുന്ന, ഭരതന്റെ ഒരു മാസ്റ്റർ പീസ് ചിത്രമാണ് "ദേവരാഗം. ബ്രാഹ്മണരുടെ ശവസംസ്കാരം നടത്തുന്ന ഒരു ശിഖണ്ഡിയുടെ കഥയാണ് അവതരിപ്പിക്കുന്നത്. അങ്ങനെയൊരു സിനിമയിൽ ബ്രാഹ്മണരുടെ പ്രത്യേക സംഗീതം വേണം. പശ്ചാത്തല സംഗീതത്തിനു വളരെ പ്രാധാന്യമുണ്ട്. അങ്ങനെ സംഗീതത്തിനു പ്രാധാന്യമുള്ള ഒരു കഥയിൽ പുതിയ സംഗീത സംവിധായകനെ കൊണ്ടുവന്നപ്പോൾ ഞാൻ ഞെട്ടി.

പക്ഷേ, എംവിഎം ജി സ്റ്റുഡിയോയിൽ വച്ച് അദ്ദേഹത്തെ നേരിൽ കണ്ടപ്പോഴാണ് മനസ്സിലായത്, ഇതൊരു പുതിയ സംഗീത സംവിധായകനല്ല. ഇന്ത്യയുടെ തന്നെ ഒരു വാഗ്ദാനമാണ് ആ ഇരിക്കുന്ന ത് എന്നത്. കാഷായ വേഷം ധരിച്ച് ഹാർമോണിയപ്പെട്ടിയുടെ പുറകിൽ ഒരു സന്യാസിയെപ്പോലെ അദ്ദേഹം ഇരിക്കുന്നു. മുന്നിലുള്ള ഹാർമോണിയപ്പെട്ടിയിൽ വേളാങ്കണ്ണി മാതാവിന്റെയും മൂകാംബിക ദേവിയുടെയും പടമുണ്ട്.

ആകാശവാണിയിൽ ലീവില്ലാത്തതുകൊണ്ട് രണ്ടു സിനിമകൾക്കു വേണ്ടിയാണ് ഞാൻ പോയിരിക്കുന്നത്. എവിഎം സിയിൽ സാക്ഷ്യം എന്ന സിനിമയിലെ മൂന്നു പാട്ടുകളുണ്ട്. അത് കംപോസ് ചെയ്ത് റിക്കോർഡിങ്ങിനു വേണ്ടി ജോൺസൺ കാത്തിരിപ്പുണ്ട്. രാവിലെ 10 മണിക്കാണ് റിക്കോർഡിങ്. ഞാൻ ചെല്ലാത്തതുകൊണ്ട് നടേശ് ശങ്കറെക്കൊണ്ട് ട്രാക്ക് പാടാൻ തയാറാക്കി നിർത്തിയിരിക്കുകയാണ്. എവിഎം ജിയിലാണ് കീരവാണി താമസിക്കുന്നത്. ജോൺസനു വേണ്ടി മൂന്നു പാട്ടും കീരവാണിക്കു വേണ്ടി ഏഴു പാട്ടും ഉണ്ടാക്കണം. പത്തു മണിക്കു കീരവാണിയെ കാണുന്നു. പാട്ടുകളുടെ സന്ദർഭം പറയുന്നു. അദ്ദേഹത്തിനു മലയാളം അറിയില്ല. ആദ്യമായാണ് ഇത്രയും വിനയാന്വിതനായ ഒരാളെ ഞാൻ കാണുന്നത്. അദ്ദേഹം "ശിശിരകാല മേഘം... എന്ന പാട്ട് തെലുങ്കിൽ എന്നെ പാടിക്കേൾപ്പിച്ചു. ഞാൻ മലയാളത്തിൽ പല്ലവി എഴുതിക്കൊടുത്തു. അദ്ദേഹത്തിനു വളരെ ഇഷ്ടമായി. ചരണത്തിലേക്കു വന്നപ്പോൾ അദ്ദേഹം ഡമ്മി പാടി.

"കാമപാഠ പുസ്തകം കൊണ്ടുവന്ന ബാലിക... അതു കേട്ടപ്പോൾ ഞാനൊന്നു ഞെട്ടി. ഭരതേട്ടാ, ഇതുവല്ല ക്രിമിനൽ സംഭവവുമായി മാറുമോ?' എന്നു ഞാൻ ചോദിച്ചു.

Bu hikaye Manorama Weekly dergisinin April 01,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Manorama Weekly dergisinin April 01,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MANORAMA WEEKLY DERGISINDEN DAHA FAZLA HIKAYETümünü görüntüle