ആശയങ്ങൾ ഏതു രൂപത്തിലും വരാം. വണ്ടിയോടിച്ചു പോവുന്ന നമ്മുടെ മുന്നിലൂടെ റോഡ് മുറിച്ചു പായുന്ന പശുവിന്റെ രൂപത്തിൽ പോലും.
"ഏകാന്തതയുടെ നൂറുവർഷങ്ങൾ' എന്ന ലോകോത്തര കൃതി രചിക്കാൻ അതിന്റെ ആദ്യവാചകം കിട്ടാതെ മാർകേസ് വിഷമിച്ചു നടക്കുന്ന കാലത്ത് ഒരുനാൾ ഭാര്യയെയും രണ്ടു കുട്ടികളെയും കൂട്ടി മെക്സിക്കോ നഗരത്തിൽ നിന്ന് അക്കാവുൾക്കോയിലേക്കു കാറോടിച്ചു പോവുകയായിരുന്നു മാർ കേസ്. പെട്ടെന്ന് ഒരു പശു റോഡ് മുറിച്ചുകടക്കുമ്പോഴാണ് തന്റെ നോവലിന്റെ ആദ്യവാചകം മാർകേസിനു കിട്ടുന്നത്. വണ്ടി ചവിട്ടി നിർത്തിയ മാർകേസ് ഒരു സെക്കൻഡ് പാഴാക്കാതെ മെക്സിക്കോയിലേക്കു തിരിച്ചുപോയി എഴുതിത്തുടങ്ങുകയായിരുന്നു.
ഗാരരചയിതാവ് ബിച്ചു തിരുമല ചെന്നൈയിൽ താമസിച്ചിരുന്ന ഹോട്ടലിൽ രാത്രി പെട്ടെന്നു വൈദ്യുതി നിലച്ചു. നിർമാതാവ് പാട്ടെഴുതിക്കിട്ടാൻ തിടുക്കം കൂട്ടി. ബിച്ചു മെഴുകുതിരി കത്തിച്ച് എഴുതാനിരുന്നെങ്കിലും ഒരു തുടക്കം കിട്ടാതെ വിഷമിച്ചു. അപ്പോഴേക്കും കൊതുകുകൾ വന്ന് സംഗീതം ആരംഭിച്ചു. എത്ര ഓടിച്ചിട്ടും ഒരു കൊതുക് വീണ്ടും വീണ്ടും ചെവിയിൽ മൂളി പാട്ട് തുടർന്നു. നേരത്തെ വായിച്ചുമടക്കി വച്ച പി.ഭാസ്കരന്റെ “ഒറ്റക്കമ്പിയുള്ള തംബുരുവിന്റെ ഓർമയിൽ അടുത്ത നിമിഷം ആ ജനപ്രിയഗാനം പിറന്നു; ഒറ്റക്കമ്പി നാദം മുളും വീണാഗാനം.
ചിലർ ആശയങ്ങൾക്കും എഴുത്തിനുമുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കും. ആശയങ്ങൾ കിട്ടാതെ വരുമ്പോൾ ബെർണാഡ് ഷാ ചെയ്തിരുന്നത് ഒരു ബസിൽ കയറി കുറെ ദൂരം സഞ്ചരിക്കുകയാണ്.
Bu hikaye Manorama Weekly dergisinin April 15,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin April 15,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ആടുകളിലെ ടെറ്റനസ് രോഗം
പെറ്റ്സ് കോർണർ
പോയവേഗത്തിൽ
കഥക്കൂട്ട്
ഒന്നല്ല,മൂന്നു വിളക്കുകൾ
വഴിവിളക്കുകൾ
കൃഷിയും കറിയും
കോളിഫ്ലവർ
കൊതിയൂറും വിഭവങ്ങൾ
ക്രീമി ചിക്കൻ പാസ്ത
നായ്ക്കളിലെ ഛർദി
പെറ്റ്സ് കോർണർ
മുന്നറിവുകൾ
കഥക്കൂട്ട്
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്