കയ്യില്ലെങ്കിലും സ്വന്തംകാലിൽ ഉമ്മുകുൽസു
Manorama Weekly|April 29,2023
രണ്ടു കൈകളും ഇല്ലാതെയാണ് ഉമ്മു കുൽസു ജനിച്ചത്. കാലുകൾക്ക് രണ്ടിനും രണ്ടു നീളം. പക്ഷേ, ചെയ്യുന്ന ജോലികളെല്ലാം അവൾ കാലു കൊണ്ട് ചെയ്തു; ചിത്രരചനയടക്കം. ഭിന്നശേഷിയെ അതിജീവിച്ച് ചിത്രപ്രദർശനങ്ങളും വിത്തുപന നിർമാണവുമായി സ്വന്തം കാലിൽ നിൽക്കുന്ന ഉമ്മുകുൽസുവിന്റെ കഥ...
ഉമൈബ
കയ്യില്ലെങ്കിലും സ്വന്തംകാലിൽ ഉമ്മുകുൽസു

നാൽപതാമത്തെ വയസ്സിലാണ് ഏഴാമത്തെ കുട്ടിയായ ഉമ്മു കുൽസുവിനെ ഞാൻ പ്രസവിക്കുന്നത്. കുട്ടിയെ എന്നെ കാണിക്കാൻ ഡോക്ടർമാർക്കു മടിയായിരുന്നു. രണ്ടും കയ്യും ഇല്ല. കുഞ്ഞു കാലുകൾ രണ്ടിനും രണ്ടു തരത്തിലാണ് നീളം. ജനിച്ചപ്പോൾ കുട്ടി കരഞ്ഞതുമില്ല. ഈ കുട്ടിയെ നിങ്ങൾ എങ്ങനെ വളർത്തും, വേറെ ആർക്കെങ്കിലും കൊടുത്തൂടെ എന്നൊക്കെയായിരുന്നു ആശുപത്രിയിൽനിന്നു പറഞ്ഞത്. ഏഴു മക്കളെ പോറ്റണം. ഭർത്താവ് മുഹമ്മദ് ഹനീഫയ്ക്ക് മീൻ പിടിത്തമാണ്. ഞാനും വയലിൽ കൊയ്യാൻ പോയും കൂലിപ്പണിക്കു പോയുമൊക്കെയാണ് കുടുംബം നോക്കുന്നത്. ആ സാഹചര്യത്തിൽ എപ്പോഴും പരിചരണം ആവശ്യമുള്ള കുട്ടിയെ എനിക്കു ശരിക്കു നോക്കാൻ പറ്റുമോ, അവൾ ബാധ്യതയാകുമോ എന്നൊക്കെ എന്റെ ആങ്ങളമാരും സംശയം പറഞ്ഞു. പക്ഷേ, ഇരക്കാൻ പോകേണ്ടി വന്നാലും ഞാൻ അവളെ പോറ്റുമെന്നു തന്നെ എല്ലാവരോടും പറഞ്ഞു.

Bu hikaye Manorama Weekly dergisinin April 29,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Manorama Weekly dergisinin April 29,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MANORAMA WEEKLY DERGISINDEN DAHA FAZLA HIKAYETümünü görüntüle