നർമമമാണ് ഞങ്ങളുടെയൊക്കെ എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പണ്ടൊക്കെ തമാശ എവിടെയുണ്ടോ അവിടെ ഞാനും ലാലും ഉണ്ടാകും. തമാശ പറയുന്നവർ എന്നതിലുപരി തമാശ നല്ലരീതിയിൽ ആസ്വദിക്കുന്നവർ കൂടിയാണ് ഞങ്ങൾ. എന്റെ വാപ്പയും ലാലിന്റെ അപ്പിച്ചിയും നല്ല നർമബോധമുള്ള ആളുകളാണ്. പുല്ലേപ്പടിയിലെ ഞങ്ങളുടെ സുഹൃത് സംഘത്തിലുള്ളവരെല്ലാം ഇക്കാര്യത്തിൽ ഒരുപോലെ ചിന്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ കൂട്ടുകാർ തമ്മിൽ ഒരിക്കലും വഴക്കുണ്ടാകാറില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പരസ്പരം കളിയാക്കിയാണ് അതു പരിഹരിച്ചിരുന്നത്. ദേഷ്യമുള്ളവർ പോലും ചിരിച്ചുപോകും. ഇങ്ങനെ നർമബോധമുള്ള സുഹൃത്തുക്കൾ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണന്നാണു ഞാൻ എന്നും വിശ്വസിക്കുന്നത്. പണ്ടു കഥകൾ കേൾക്കാൻ ഹനീഫിക്കയുടെ ചുറ്റും കൂടിനിന്ന കുട്ടിക്കാലത്തെക്കുറിച്ച് കഴിഞ്ഞ ലക്കം പറഞ്ഞിരുന്നല്ലോ. അന്ന് ഞങ്ങൾ അദ്ദേഹത്തെ ചുറ്റി നിന്നിരുന്നതുപോലെ ഇന്നു ഞങ്ങളുടെയൊക്കെ മക്കൾ കഥകൾ കേൾക്കാൻ ഞങ്ങളെ ചുറ്റി നിൽക്കാറുണ്ട്. കഥകൾ എന്നു പറഞ്ഞാൽ തമാശക്കഥകൾ.
അതിൽ ചില കഥാപാത്രങ്ങളെക്കുറിച്ച് എടുത്തു പറയേണ്ടതുണ്ട്. അങ്ങനെ ഒരാളാണ് ഇഖ്ബാൽ എന്ന ഇക്കുമ്മ. അന്ന് എന്റെ അയൽവാസിയും ഇന്നെന്റെ ബന്ധുവും കൂടിയാണ് ഇഖ്ബാൽ. ഞങ്ങളുടെ മനസ്സുകൾപോലെ തന്നെ വേലിക്കെട്ടുകളോ മതിൽക്കെട്ടുകളോ ഇല്ലാത്ത ഒറ്റ മുറ്റത്താണ് എന്റെയും ഇഖ്ബാലിന്റെയും വീട്. സത്യത്തിൽ ഇഖ്ബാലിനെ ഒന്നു പൊടിതട്ടിയെടുത്തതാണ് "ഇൻ ഹരിഹർ നഗറി'ലെ അപ്പുക്കുട്ടൻ. ജഗദീഷ് അവതരിപ്പിച്ച കഥാപാത്രം. കൂട്ടത്തിൽ ഏറ്റവും നിഷ്കളങ്കനായതുകൊണ്ടുതന്നെ ഒരുപാട് അബദ്ധങ്ങൾ ഇഖ്ബാലിനു പറ്റിയിട്ടുണ്ട്. അതൊന്നും അബദ്ധമാണെന്നു കരുതി ചെയ്യുന്നതുമല്ല.
ഒരിക്കൽ ഞാനും ലാലും ഉസ്മാനുമൊക്കെ അടങ്ങിയ ഞങ്ങളുടെ പുല്ലേപ്പടി സംഘം നടന്നു വരുമ്പോൾ കാണുന്ന കാഴ്ച ഇഖ്ബാൽ ഇലക്ട്രിക് പോസ്റ്റിൽ വലിഞ്ഞു കയറുന്നതാണ്. ഒരു സെക്കൻഡ് ഞങ്ങളൊന്നു അന്ധാളിച്ചു.
"എന്താണ് ഇഖ്ബാലേ... ഇലക്ട്രിക് പോസ്റ്റിലൊക്കെ ഇങ്ങനെ വലിഞ്ഞു കയറിയാൽ ഷോക്കടിക്കില്ലേ?' ഞാൻ ചോദിച്ചു.
"ഞാൻ പ്രാക്ടീസ് ചെയ്യുകയാണ്.
Bu hikaye Manorama Weekly dergisinin June 24,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin June 24,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ
ആട് വസന്തയും പ്രതിരോധവും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
നേന്ത്രക്കായ കറി
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്