ഒരേ കടൽ ഒരേ രാഗം
Manorama Weekly|July 29,2023
പാട്ടിൽ ഈ പാട്ടിൽ
ഔസേപ്പച്ചൻ
ഒരേ കടൽ ഒരേ രാഗം

എന്റെ 205-ാമത്തെ സിനിമയാണ് "പാപ്പച്ചൻ ഒളിവിലാണ്. ഒരുപാട് സിനിമകളിൽ അസോഷ്യേറ്റ് ആയിരുന്ന സിന്റോ സണ്ണി ആദ്യമായി സംവിധാനം ചെയ്ത സിനിമ. പാപ്പച്ചൻ ഒളിവിലാണ് സിനിമയിലെ നായകൻ "അനിയത്തിപ്രാവ്' എന്ന സിനിമയുടെയും അതിലെ പാട്ടുകളുടെയും വലിയ ആരാധകനാണ്. അവന്റെ ചെറുപ്പകാലത്ത് ഇറങ്ങിയ പാട്ടാണ്. അനിയത്തിപ്രാവി'ൽ ഞാൻ തന്നെ സംഗീതം നൽകിയ “എന്നും നിന്നെ പൂജിക്കാം' എന്ന പാട്ട്. ഈ സിനിമയിൽ ഈ പാട്ട് പുനർനിർമിക്കാം എന്ന് ആദ്യം തീരുമാനിച്ചു. പിന്നെ അതു വേണ്ടെന്നുവച്ചിട്ടു 25 വർഷം മുൻപത്തെ കാലഘട്ടത്തിനു യോജിക്കുന്ന പുതിയൊരു പാട്ടുണ്ടാക്കാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ബി.കെ.ഹരിനാരായണന്റെ രചനയിൽ മുത്തുക്കുട മാനം' എന്ന എം.ജി. ശ്രീകുമാറും സുജാതയും പാടിയ പാട്ടുണ്ടായത്. ഇപ്പോൾ ആ പാട്ട് ഹിറ്റായതിൽ ഏറെ സന്തോഷമുണ്ട്.

എനിക്ക് ആദ്യ നാഷണൽ അവാർഡ് ലഭിച്ച “ഒരേകടലിലെ ഗാനങ്ങളുടെ പിറവിയെപ്പറ്റി പറയാം.എന്റെ സുഹൃത്തും നിർമാതാവുമായ വിന്ധ്യനാണ് എനിക്കു ശ്യാമപ്രസാദിനെ പരിചയപ്പെടു ത്തിത്തന്നത്. ഒരേകടൽ' എന്ന സിനിമയ്ക്കു പാട്ടൊരുക്കണം എന്ന് എന്നോടു പറഞ്ഞു.

Bu hikaye Manorama Weekly dergisinin July 29,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Manorama Weekly dergisinin July 29,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.