അപ്പു എന്ന സുന്ദരപുരുഷൻ
Manorama Weekly|November 04, 2023
അപ്പുവിന് രണ്ടു കാലുകളും ഒരു കയ്യുമില്ല. ആ പരിമിതികളെ ഇച്ഛാശക്തി കൊണ്ടു മറികടന്ന് ദിവസവും ജിമ്മിൽ കഠിന വ്യായാമം നടത്തി സൗന്ദര്യ മത്സരത്തിൽ ഉയരങ്ങൾ നേടാൻ ശ്രമിക്കുകയാണ് അപ്പു.
ജി. ശ്യാമള, അമ്പലപ്പുഴ
അപ്പു എന്ന സുന്ദരപുരുഷൻ

ഇപ്പോഴും ഓർക്കുന്നു, ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ സിസേറിയൻ ഓപ്പറേഷൻ കഴിഞ്ഞ് നേർത്ത ബോധത്തിലാണ് ഞാൻ കിടക്കുന്നത്. ഡോക്ടറും സഹായികളും പരിഭ്രമം കലർന്ന ശബ്ദത്തിൽ പരസ്പരം എന്തൊക്കെയോ പറയുന്നു. ആ വാക്കുകളിൽനിന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു; എന്റെ മോൻ വലിയ എന്തൊക്കെയോ വൈകല്യങ്ങളോടെയാണ് ജനിച്ചിരിക്കുന്നത്. കുഞ്ഞിനെ ആദ്യമായി കണ്ട നിമിഷവും ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല. ഒരു കൈ ഇല്ല. രണ്ട് കാലുകൾക്കും മുട്ടിനു താഴെ വളർച്ചയില്ല. പാദങ്ങൾക്കു പകരം മാംസപിണ്ഡം. നല്ല രീതിയിൽ മുച്ചുണ്ടും ഉണ്ട്. ഇടതു കണ്ണിനു താഴെയായി മുഖത്ത് വെട്ടേറ്റതു പോലെ ഒരു പാട്. ഒരു അമ്മയെ സംബന്ധിച്ച് അതീവ ഹൃദയഭേദകമായ കാഴ്ചയായിരുന്നു അത്. ഉൾക്കൊള്ളാൻ ഒട്ടും പറ്റാത്ത കാഴ്ച. എങ്ങനെ ഈ കുഞ്ഞു ജീവിക്കും, എങ്ങനെ ഈ മോനെ ഞാൻ വളർത്തും എന്നൊക്കെയുള്ള നൂറായിരം ആശങ്കകൾ മനസ്സിലൂടെ കടന്നുപോയി.

പക്ഷേ, ഇത്രയേറെ പരിമിതികളോടെ ജനിച്ചിട്ടും അപ്പു സ്വപ്നം കാണുന്നത് ഭിന്നശേഷിയുള്ള കുട്ടികൾ ചിന്തിക്കാൻ ഇടയില്ലാത്ത മിസ്റ്റർ ഇന്ത്യ - മിസ്റ്റർ കേരള പട്ടമാണെന്ന് ഓർക്കുമ്പോൾ അഭിമാനമുണ്ട്. മിസ്റ്റർ ആലപ്പുഴ, മിസ്റ്റർ കേരള മത്സരങ്ങളിൽ ഈ വർഷം അവൻ പങ്കെടുക്കുകയും ചെയ്തു. പരിമിതികളെ മറികടന്ന് അവൻ ദിവസവും ജിമ്മിൽ പോകും.

Bu hikaye Manorama Weekly dergisinin November 04, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Manorama Weekly dergisinin November 04, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.