വിനയ് ഫോർട്ട് കേന്ദ്രകഥാപാത്രമായ ആട്ടം, ഫാമിലി എന്നീ ചിത്രങ്ങൾ ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. നായകപദവിയിലേക്ക് ഉയർന്നുവരുന്ന ഒരു നടനും കൈ വയ്ക്കാൻ ധൈര്യപ്പെടാത്ത കഥാപാത്രമാണ് "ആട്ടത്തിലെ വിനയും ഫാമിലിയിലെ സോണിയും. വിനയ് ഫോർട്ടിന്റെ ചങ്കൂറ്റം തന്നെയാണ് ഈ "നായകന്മാർ'. "പ്രേമ'ത്തിലെ വിമൽ സാറിനെയും 'തമാശ'യിലെ ശ്രീനിവാസനെയും ഇഷ്ടപ്പെട്ടതുപോലെ ഈ കഥാപാത്രങ്ങളും പ്രേക്ഷകരെ ഞെട്ടിപ്പിക്കും. നായകനോ വില്ലനോ എന്നതല്ല, പലതരം മനുഷ്യജീവിതങ്ങൾക്ക് സ്ക്രീനിൽ ജീവനേകാൻ സാധിക്കുക എന്നതാണ് അഭിനയത്തിൽ വിനയ് ഫോർട്ടിന് കിക്ക് നൽകുന്നത്. വ്യത്യസ്തതകളുടെ ദൂരം എത്ര താണ്ടാൻ പറ്റുമോ, അത്രയും സഞ്ചരിക്കാൻ വിനയ് തയാറാണ്. അഭിനയത്തിൽ വിനയ് ഫോർട്ടിനെ കരുത്താകുന്നതാകട്ടെ സ്വന്തം ജീവിതാനുഭവങ്ങളും. ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും വിനയ് സംസാരിക്കുന്നു.
‘ആട്ട’മോ ‘ഫാമിലി'യോ കച്ചവടസിനിമകളല്ല, പക്ഷേ, തിയറ്ററുകളിൽ സ്വീകരിക്കപ്പെട്ടു. എങ്ങനെയാണ് അത് സാധ്യമാക്കിയത്?
“ആട്ട'വും 'ഫാമിലിയും രണ്ടു തരത്തിൽ എടുത്ത സിനിമകളാണ്. ആട്ടത്തെക്കുറിച്ചുള്ള ചർച്ചകളുടെ തുടക്കം മുതലേ ഞാനും സംവിധായകൻ ആനന്ദ് ഏകർഷിയും തീരുമാനിച്ചിരുന്നു, ഇത് മുഴുവൻ സമയവും പ്രേക്ഷകരെ എൻഗേജ് ചെയ്യുന്ന ചിത്രമായിരിക്കണം. നമ്മൾ കണ്ടുശീലിച്ച വാണിജ്യ സിനിമകളുടെ ചേരുവകൾ ഇല്ലാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു കച്ചവട സിനിമാ സ്വഭാവം "ആട്ടത്തിനു വേണമെന്നു ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. ലോകധർമി എന്ന നാടക സംഘത്തിൽ കഴിഞ്ഞ 20 വർഷമായി നാടകം കളിക്കുന്ന അഭിനേതാക്കളാണ് ആട്ട'ത്തിൽ അഭിനയിച്ചിരിക്കുന്നത്. നാടകത്തിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. അവരുടെ കഴിവ് പ്രകടിപ്പിക്കാൻ കഴിയുന്ന സിനിമയായിരിക്കണം "ആട്ടം' എന്ന സ്വാർഥതയും ഉണ്ടായിരുന്നു.
അപ്പോൾ ഫാമിലിയോ?
Bu hikaye Manorama Weekly dergisinin March 16, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin March 16, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കൃഷിയും കറിയും
കോളിഫ്ലവർ
കൊതിയൂറും വിഭവങ്ങൾ
ക്രീമി ചിക്കൻ പാസ്ത
നായ്ക്കളിലെ ഛർദി
പെറ്റ്സ് കോർണർ
മുന്നറിവുകൾ
കഥക്കൂട്ട്
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മഷ്റൂം ക്രീം സൂപ്പ്
വർഷങ്ങൾക്കുശേഷം നായികയായി വർഷ
വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്