ലിജോമോൾ സിനിമയിലേക്ക് നടന്ന സംഭവം
Manorama Weekly|June 01, 2024
ഏറ്റവും പുതിയ ചിത്രം നടന്ന സംഭവം' റിലീസിനൊരുങ്ങുമ്പോൾ ലിജോമോൾ ജോസ് മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.
സന്ധ്യ കെ. പി
ലിജോമോൾ സിനിമയിലേക്ക് നടന്ന സംഭവം

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത "മഹേഷിന്റെ പ്രതികാരം' എന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് ലിജോ മോൾ എന്ന ഇടുക്കിക്കാരി. ചിത്രത്തിൽ ലിജോയും സൗബിനും ഒന്നിച്ചു വരുന്ന രംഗങ്ങളെല്ലാം തിയറ്ററിൽ പൊട്ടിച്ചിരിയുണർത്തി. "കട്ടപ്പനയിലെ ഋത്വിക് റോഷൻ' എന്ന ചിത്രത്തിലെ കനി എന്ന കഥാപാത്രത്തെയും മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. എന്നാൽ, മലയാളവും കടന്ന് ലിജോമോൾ ജോസ് ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയത് സൂര്യ നായകനായ "ജയ്ഭീം' എന്ന തമിഴ് ചിത്രത്തിലൂടെയാണ്. നോട്ടത്തിലും ഭാവത്തിലും ഇരിപ്പിലും നടപ്പിലും അടിമുടി  സെങ്കനി എന്ന കഥാപാത്രമായി പരകായപ്രവേശം നടത്തി. "ഈ നടിയെ മലയാള സിനിമ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ലെന്ന് മലയാളികൾ ഒന്നടങ്കം പറഞ്ഞു. “ജയ്ഭീമി'നുശേഷം കാത്തിരുന്ന കഥാപാത്രങ്ങൾ തേടിയെത്തുന്നതിന്റെ സന്തോഷത്തിലാണ് താരം. ഏറ്റവും പുതിയ ചിത്രം നടന്ന സംഭവം' റിലീസിനൊരുങ്ങുമ്പോൾ ലിജോമോൾ ജോസ് മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.

വിഷ്ണു നാരായണന്റെ ‘നടന്ന സംഭവമാണ് ലിജോ മോളുടേതായി റിലീസിനൊരുങ്ങുന്ന സിനിമ. എന്താണ് നടന്ന സംഭവം?

പേരുപോലെ തന്നെ, യഥാർഥ ജീവിതത്തിൽ നമ്മൾ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കുറെ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. എന്റെ ആദ്യ സിനിമയായ "മഹേഷിന്റെ പ്രതികാര'ത്തിൽ വിഷ്ണുച്ചേട്ടൻ ഉണ്ടായിരുന്നു. അന്നു തൊട്ടേ എനിക്ക് അദ്ദേഹത്തെ അറിയാം. മുൻപു ഞങ്ങൾ വേറൊരു സിനിമയെക്കുറിച്ച് സംസാരിച്ചിരുന്നെങ്കിലും അതു പിന്നീട് നടന്നില്ല. അതിനു ശേഷമാണ് "നടന്ന സംഭവം' എന്ന സിനിമയിലേക്കു വന്നത്.

സുരാജേട്ടന്റെ ഭാര്യാ കഥാപാത്രമായാണ് ഞാൻ അഭിനയിക്കുന്നത്. ഒരു റെസിഡൻഷ്യൽ ഏരിയയിൽ നടക്കുന്ന ഒരു കഥയാണിത്. അവിടത്തെ പല കുടുംബങ്ങളിൽ ഒന്നാണ് സുരാജേട്ടന്റെയും എന്റെയും. മറ്റൊന്ന് ബിജുച്ചേട്ടന്റെയും ശ്രുതിയുടെയും കുടുംബമാണ്. കുറെ പേർക്ക് ഏതെങ്കിലുമൊക്കെ തരത്തിൽ ധൈര്യം നൽകുന്ന ഒന്നായിരിക്കും എന്റെ കഥാപാത്രം എന്നു തോന്നുന്നു.

ബിജു മേനോൻ, സുരാജ്, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് കൂടെ ഉള്ളത്. എന്തെല്ലാമാണ് ഷൂട്ടിങ് ഓർമകൾ?

Bu hikaye Manorama Weekly dergisinin June 01, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Manorama Weekly dergisinin June 01, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MANORAMA WEEKLY DERGISINDEN DAHA FAZLA HIKAYETümünü görüntüle