ആദ്യം ഉച്ചഭാഷിണികൾ ഒരു അനുഗ്രഹമായിരുന്നു. അധികം വൈകാതെ അവന്റെ ശബ്ദം ഒരു ശല്യമായി. അവിടം മുതൽ തുടങ്ങുന്നു നിയന്ത്രണങ്ങൾ. കേരളത്തിൽ ഉച്ചഭാഷിണികൾ വന്നിട്ടു മുക്കാൽ നൂറ്റാണ്ടേ ആവുന്നുള്ളൂ. കമ്യൂണിസ്റ്റ് പാർട്ടിയും മാർത്തോമ്മാ സഭയും ഒരേ വർഷമാണ് ഇതു നാട്ടിൽ കൊണ്ടുവരുന്നത്. 1948 ൽ.
മാർത്തോമ്മാ സഭയ്ക്ക് ഇതിനു പണം മുടക്കേണ്ടിവന്നില്ല. സഭ കോഴഞ്ചേരിയിലെ മാരാമണ്ണിൽ നടത്തുന്ന സുവിശേഷ കൺവൻഷനിൽ മിക്ക വർഷവും പ്രസംഗകനായി വരുന്ന അമേരിക്കൻ മിഷനറി ഡോ. സ്റ്റാൻലി ജോൺസിന്റെ കയ്യിൽ അമേരിക്കയിലെ ഒരു ക്രൈസ്തവസഭ ഉച്ചഭാഷണി കൊടുത്തയയ്ക്കുകയായിരു ന്നു. 1948 ഫെബ്രുവരി 22 മുതൽ 29 വരെയായിരുന്നു ഉച്ചഭാഷണി ഉപയോഗിച്ചുള്ള ആദ്യ കൺവൻഷൻ.
അൻപതിനായിരത്തോളമാളുകൾ പങ്കെടുത്തുവന്ന മാരാമൺ കൺവൻഷനിൽ അതുവരെ പ്രസംഗകരും ഏറ്റുപറയുന്നവരും ഉച്ചത്തിൽ വിളിച്ചു പറഞ്ഞാണു പ്രസംഗം പന്തലിന്റെ ഏറ്റവും പിന്നിലുള്ളവരുടെയടുക്കൽ വരെ എത്തിച്ചിരുന്നത്. അതിനായി ഏറ്റുപറയുന്നവർ പത്തുവാര ഇടവിട്ട് എഴുന്നേറ്റു നിൽക്കുന്നുണ്ടാവും.
പ്രസംഗകന്റെ ആദ്യത്തെ വാചകം അഞ്ചാമത്തെയാൾ ഉറക്കെ വിളിച്ചുപറഞ്ഞു കഴിയുമ്പൊഴേക്ക് രണ്ടാമത്തെ വാചകം വേദിയിൽ നിന്നു പുറപ്പെട്ടിട്ടുണ്ടാവും.
Bu hikaye Manorama Weekly dergisinin July 13,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin July 13,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മുന്നറിവുകൾ
കഥക്കൂട്ട്
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മഷ്റൂം ക്രീം സൂപ്പ്
വർഷങ്ങൾക്കുശേഷം നായികയായി വർഷ
വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്
നായ്ക്കുട്ടികളുടെ ആഹാരക്രമം
പെറ്റ്സ് കോർണർ
സമ്മാനം ഉലക്ക
കഥക്കൂട്ട്
എന്റെ കഥകളുടെ കഥ
വഴിവിളക്കുകൾ