Denemek ALTIN - Özgür
പ്രതിഫലം താരം തീരുമാനിക്കും
Nana Film
|March 16-31, 2025
താരങ്ങളുടെ പ്രതിഫലം തീരുമാനിക്കേണ്ടത് അവർ തന്നെയാണ്. പക്ഷേ അവർക്ക് ചെയ്യാവുന്ന മറ്റുചില കാര്യങ്ങൾ കൂടിയുണ്ട്. അത്തരം വിഷയങ്ങൾ അഡ്രസ് ചെയ്യപ്പെട്ടാൽ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാവുകയുള്ളൂ. നിർമ്മാതാക്കളെ ഒറ്റുന്ന ചില നിർമ്മാതാക്കൾ ചില താക്കോൽ സ്ഥാനങ്ങളിൽ ഇരിപ്പുണ്ട്. ഇവിടെ ഗുണപരമായ മാറ്റങ്ങൾ പലതും സംഭവിക്കുന്നുണ്ട്. നല്ല നാളുകൾ വരും, നല്ല സിനിമകൾ സൃഷ്ടിക്കപ്പെടും. പക്ഷേ അതിനായി നാം ചില കാര്യങ്ങൾ കണ്ണുതുറന്നുതന്നെ കാണണം. അല്ലാതെ കണ്ണടച്ച് ഇരുട്ടാക്കുകയല്ല വേണ്ടത്- നടിയും നിർമ്മാതാവുമായ സാന്ദ്രാതോമസ് തന്റെ നിലപാട് വ്യക്തമാക്കുന്നു. മലയാള സിനിമാമേ ഖല നിലവിൽ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ആനുകാലിക സിനിമാ സംഭവവികാസങ്ങളെക്കുറിച്ചും 'നാന'യോട് സംസാരിക്കുകയായിരുന്നു അവർ
ഹായ് സാന്ദ്ര.. സുഖമാണോ?
അതെ. സുഖം.
കഴിഞ്ഞ കുറച്ചുനാളുകളായി സാന്ദ്രയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് നിർമ്മാണ രംഗത്തു നിന്നും കേട്ടിരുന്നത്. ഇന്നത് നിർമ്മാതാക്കൾ വേഴ്സസ് താരങ്ങൾ എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. എന്താണ് സംഭവിക്കുന്നത്?
പ്രശ്നങ്ങൾക്ക് കുറച്ച് പഴക്കമുണ്ട്. അവ ഇപ്പോൾ മറ നീക്കി പുറത്തു വന്നിരിക്കുകയാണെന്നു മാത്രം.
ഒന്ന് ഡീറ്റെയിൽ ചെയ്യാമോ?
കഴിഞ്ഞ 15 കൊല്ലത്തിനിടെ സിനിമയിൽ കുറേയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിൽ പ്രധാനം സാറ്റലൈറ്റ് റൈറ്റ്സും ഒ.ടി.ടിയുമാണ്. മുമ്പ് കയ്യിൽ കാശുള്ളവർ മാത്രമാണ് സിനിമ ചെയ്തിരുന്നത്. ഇന്നതിന്റെ ആവശ്യമില്ല. നന്നായി ഡീൽ ഉറപ്പിക്കാൻ കഴിവുള്ള ആർക്കും പടം ചെയ്യാം. ചാനലുകളിൽ നിന്നുള്ള സാറ്റലൈറ്റ് റൈറ്റും ഒ.ടി.ടി കച്ചവടവുമൊക്കെ പറഞ്ഞുറപ്പിച്ചശേഷം കുറേ പണം റോൾ ചെയ്ത് ആർക്കും സിനിമ നിർമ്മിക്കാവുന്ന കാലമാണ് ഇപ്പോഴുള്ളത്. അങ്ങനെ വന്നതോടെ താരങ്ങൾക്ക് നിർമ്മാതാക്കൾ എന്നാൽ വെറും ക്യാഷ്യർ മാത്രമായി മാറി.
ഒരു നിർമ്മാതാവിനെ സമ്മർദ്ദത്തിലാക്കിയാലും നമ്മുടെ കാര്യം നടക്കണം എന്ന ചിന്തയാണ് പല താരങ്ങൾക്കും. അങ്ങനെ വന്നതോടെ പല നിർമ്മാതാക്കൾക്കും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് മാത്രമല്ല അവഗണനയും നേരിടേണ്ടി വരുന്നു. ഇത്രയധികം കാശ് മുടക്കി പടമെടുക്കുന്ന ഒരാളോട് കാട്ടേണ്ട ഒരു സാമാന്യ മര്യാദയുണ്ടല്ലോ. അതുപോലും പലരും കാട്ടാറില്ല. നിർമ്മാതാവിന് താരങ്ങളെ നാളെയും ആവശ്യമുണ്ട്. അതുകൊണ്ട് അവരെ എത്ര വെറുപ്പിച്ചാലും അവർ പിന്നെയും നമ്മുടെ പിന്നാലെ വന്നുകൊള്ളും എന്ന് ചിലരൊക്കെ ചിന്തിക്കുന്നു എന്നത് ഒരു ദുഃഖസത്യമാണ്.
നല്ല ചിത്രങ്ങൾ പലപ്പോഴും ഉണ്ടാകാതെ പോകുന്നതിന് പിന്നിലും ഈ മനോഭാവമാണോ?
ചുരുക്കം ചിലരുടെ സങ്കൽപ്പങ്ങൾക്കനുസരിച്ചുള്ള സിനിമകളാണ് പലപ്പോഴും തയ്യാറാ ക്കപ്പെടുന്നത്. ചില സംവിധായകർക്ക് താരങ്ങളുടെ അടുത്ത് നന്നായി കഥ പറഞ്ഞ് ഫലിപ്പിക്കാൻ സാധിക്കണമെന്നില്ല. ചിലർക്ക് നന്നായി കഥ പറഞ്ഞ് ഫലിപ്പിക്കാനാകും. പക്ഷേ, അത് എക്സിക്യൂട്ട് ചെയ്തെടുക്കാൻ അവർക്കാകില്ല. അങ്ങനെ വരുമ്പോൾ ചില ടൈറ്റ് പാറ്റേൺ സിനിമകൾ ആവർത്തിക്കപ്പെടും. അതിന്റെ ദോഷവശങ്ങൾ അടുത്തിടെയായി നാം കാണുന്നുണ്ട്.
Bu hikaye Nana Film dergisinin March 16-31, 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Nana Film'den DAHA FAZLA HİKAYE
Nana Film
ഓർമ്മകളിലൂടെ വയലാർ
ചിത്രജാലകക്കാഴ്ചകൾ
2 mins
November 1-15, 2025
Nana Film
വിഷ്വൽ ഇഫക്റ്റുകളുടെ മായാജാലം
ദേശീയ പുരസ്ക്കാര വേദിയിൽ മലയാളികളെ അഭിമാനം കൊളളിച്ച താരങ്ങളാണ് ലവനും കുശനും. നാല് സിനിമകളുടെ വി.എഫ്.എക്സിന് പിന്നിലെ സഹോദരങ്ങളുടെ വിശേഷങ്ങളിലേക്ക്...
4 mins
November 1-15, 2025
Nana Film
സിനിമ നടന്നില്ലെങ്കിൽ വേണ്ട; അത്രയേയുള്ളൂ
ത്രില്ലുകളും ട്വിസ്റ്റുകളും നിറഞ്ഞ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ വിജയിക്കുന്ന ജീത്തുജോസഫ് 'നാന'യ്ക്കൊപ്പം
3 mins
November 1-15, 2025
Nana Film
പെണ്ണ് കേസ്
പ്രശസ്ത ചലച്ചിത്രതാരം നിഖില വിമലിനോടൊപ്പം, ഹക്കീം ഷാജഹാൻ, രമേഷ് പിഷാരടി, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"പെണ്ണ് കേസ്.
1 min
November 1-15, 2025
Nana Film
മധുരമീ ജീവിതം
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഗുഡ് ഡേ മൂവീസ് പ്രദർശനത്തിനെത്തിക്കുന്നു.
1 min
November 1-15, 2025
Nana Film
ഒരു അവാർഡിനപ്പുറം നിലനിൽക്കുന്ന കലാപ്രതിഭ
മലയാള സിനിമയിൽ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് മമ്മൂട്ടി. മലയാളത്തിലെ മുതിർന്ന അഭിനേതാക്കളിൽ അഭിനയമികവിനും തിരക്കഥാ തെരഞ്ഞെടുപ്പിനും ഒക്കെ എപ്പോഴും പ്രശംസിക്കപ്പെടാറുളള അഭിനേതാവാണ് മമ്മൂട്ടി. പ്രായം എഴുപത് പിന്നിട്ടിട്ടും ചോർത്താതെ നിലനിർത്തിയ അദ്ദേഹത്തിന്റെ അഭിനയചാതുരിയും യുവത്വവും പ്രായഭേദമെന്യേ എല്ലാ തലമുറകൾക്കും പ്രിയപ്പെട്ടതായി മാറി. സിനിമാ മേഖലയിലെ പല അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയ പോൾ ഒട്ടുമിക്ക സിനിമാപ്രേമികളും അതിൽ ആഹ്ലാദിച്ചു.
3 mins
November 1-15, 2025
Nana Film
എക്കോ
ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബാഹുൽ രമേശൻ തന്നെ നിർവ്വഹിക്കുന്നു.
1 min
November 1-15, 2025
Nana Film
സർവം മായ
നിവിൻ പോളിയും അജുവർഗ്ഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം കൂടിയാണ് \"സർവം മായ
1 min
November 1-15, 2025
Nana Film
ആലാപനരംഗത്തെ കൊച്ചുഗായിക
സംവിധായകൻ സജിൻലാലിന്റെ പുതിയ സിനിമയായ \"ഭാഗ്യലക്ഷ്മി'യിൽ സംവിധായകൻ തന്നെ രചിച്ച ഒരു ഗാനം പാടാൻ അവസരം ലഭിച്ചിട്ടുണ്ട്.
1 min
October 1-15, 2025
Nana Film
സോഷ്യൽ മീഡിയയുടെ വരവും സിനിമയിലെ ഗുണവും ദോഷവും റീന
സോഷ്യൽ മീഡിയയുടെ വരവ് സിനിമയ്ക്ക് ദോഷവുമുണ്ട്, ഗുണവുമുണ്ട്. നിലവാരമില്ലാത്ത, സംസ്ക്കാരമില്ലാത്ത ഒരു മാധ്യമപ്രവർത്തനമാണ് മിക്കവരും ചെയ്യുന്നത്. ആവശ്യമില്ലാത്ത തലക്കെട്ടുകൾ കൊടുക്കുക, സത്യസന്ധമല്ലാത്ത വാർത്തകൾ കൂടുതലായി പ്രചരിപ്പിക്കുക,പുതിയ സിനികളെക്കുറിച്ച് ഇതൊക്കെയല്ലേ അവർ ചെയ്യുന്നത്.
3 mins
October 1-15, 2025
Listen
Translate
Change font size
