ചാറ്റ് ജിപിടി വഴി പണമുണ്ടാക്കാനാകുമോ ? ഇന്നു പലരുടെയും മനസ്സിലുള്ള ചോദ്യമാണിത്. ചെയ്യുന്ന തൊഴിലിലും ബിസിനസിലും നിങ്ങളുടെ നിക്ഷേപത്തിലും എന്നു വേണ്ട, ഏതിലും മികച്ച നേട്ടമുണ്ടാക്കാൻ എന്തു ചെയ്യണം എന്നു ചോദിച്ചാൽ ഒട്ടേറെ വഴികൾ ചാറ്റ് ജിപിടി പറഞ്ഞുതരും. അതിൽനിന്ന് അനുയോജ്യമായ ഒന്നോ അതിലധികമോ വഴികൾ തിരഞ്ഞെടുത്തു പ്രാവർത്തികമാക്കിയാൽ നിങ്ങൾക്കും പണം നേടാനാവും. ചില മേഖലകളിൽ ചാറ്റ് ജിപിടി എന്തു പ്രയോജനം ചെയ്യുമെന്നു കാണുക.
ഓഹരികൾ: ഏതു രാജ്യത്തെ ഏതു മേഖലയിലെ ഓഹരികളാണു ഭാവിയിൽ കൂടുതൽ വളരുക ഒരു പ്രത്യേക കമ്പനിയുടെ ഓഹരി വളർച്ചനിരക്ക് 2030ൽ എന്തായിരിക്കും? നമ്മുടെ സാമ്പത്തിക ശേഷിക്കനുസരിച്ചു നിക്ഷേപിക്കാൻ സാധിക്കുന്ന ഓഹരികൾ ഏതൊക്കെയാണ്? തുടങ്ങിയ ചോദ്യങ്ങൾ നിങ്ങൾക്കു ചോദിക്കാം. ചാറ്റ് ജിപിടി 2021 വരെയുള്ള വിവരങ്ങൾ വിശകലനം ചെയ്ത് അതിന്റെ അടിസ്ഥാനത്തിൽ ഉത്തരം പറഞ്ഞു തരും. ഇവ ഉപയോഗപ്പെടുത്തിയാൽ ഓഹരിയിൽ നിന്നു കൂടുതൽ നേട്ടമെടുക്കാനായേക്കാം. ഒരു ബ്രോക്കറോ ഏജൻസിയോ വ്യക്തികളോ ഓഹരി ശുപാർശ നൽകുമ്പോൾ കടന്നുകൂടുന്ന സ്ഥാപിത താൽപര്യങ്ങൾ ചാറ്റ് ജിപിടിക്ക് ഉണ്ടാവില്ല. അതുകൊണ്ടുതന്നെ കൂടുതൽ സുതാര്യവും നേരായതുമായ ശുപാർശകൾ പ്രതീക്ഷിക്കാം ഇൻഷുറൻസ്: ഓരോ വെബ്സൈറ്റിലും ഇൻഷുറൻസ് ഉൽപന്നങ്ങളെക്കുറിച്ചു കുറെയേറെ വിവരങ്ങൾ ഉള്ളതിനാൽ അനുയോജ്യമായതു തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ, നമ്മുടെ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന, കൃത്യമായ ഒരു കമാൻഡിലൂടെ അനുയോജ്യമായ പോളിസി കണ്ടെത്തി തരാൻ ചാറ്റ് ജിപിടിക്കു സാധിക്കും.
ക്രിപ്റ്റോ കറൻസികൾ: ക്രിപ്റ്റോ കറൻസികളുടെ തിരഞ്ഞെടുപ്പിനും ചാറ്റ് ജിപിടിയെ ആശ്രയിക്കാം. ഏതു ക്രിപ്റ്റോ കറൻസിയാണു ഭാവിയിൽ കൂടുതൽ നേട്ടം തരുക, ഭാവി പ്രവണതകൾ എന്തെല്ലാമായിരിക്കും തുടങ്ങിയവയ്ക്കു ചാറ്റ് ജിപിടിയിലൂടെ ഉത്തരം തേടാം. ആ വിവരങ്ങൾ ഉപയോഗിച്ചു നേട്ടമുണ്ടാക്കാം
തൊഴിൽരംഗത്തും പിന്തുണ
Bu hikaye SAMPADYAM dergisinin May 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye SAMPADYAM dergisinin May 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം
ഇപ്പോൾ ആഡംബരം അൽപം കുറച്ചാൽ ഭാവിയിൽ മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം.
വീട്ടമ്മമാരേ... വീഴല്ലേ ഫോട്ടോഷൂട്ടിൽ
ലോൺ ആപ് തട്ടിപ്പും വെർച്വൽ അറസ്റ്റുമെല്ലാം പഴങ്കഥ. ഫാഷൻ ഫോട്ടോ ഷൂട്ടിന്റെ പേരിലാണ് പുതിയ സൈബർ തട്ടിപ്പ്. വീട്ടമ്മമാരും കുട്ടികളുമാണ് ഇരകൾ
പോളിസികൾക്കും വേണം ഇൻഷുറൻസ്
അവകാശികളില്ലാത്ത പോളിസി തിരിച്ചറിയാൻ കമ്പനികളുടെ വെബ്സൈറ്റിൽ സംവിധാനമുണ്ട്.
അക്ബർ ട്രാവൽസ് യാത്രകളിൽ കൂട്ടായി നാലര പതിറ്റാണ്ട്
പൊന്നാനിക്കാരനായ ഒരു ഇരുപതുകാരൻ ജോലി തേടി ബോംബൈയിലെത്തിയപ്പോഴാണ് ഗൾഫിൽ പോകുന്നവരുടെ ബുദ്ധിമുട്ടുകൾ നേരിൽക്കണ്ടത്. അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു ചെറുസംരംഭം. അതിന്ന് ലോകത്തിന്റെ ഏതു കോണിലേക്കും യാത്രചെയ്യുന്നവർക്ക് എല്ലാത്തരം സേവനങ്ങളും ലഭ്യമാക്കുന്ന അക്ബർ ട്രാവൽസ് എന്ന പ്രസ്ഥാനമായി വളർന്നിരിക്കുന്നു. 2.4 ബില്യൺ ഡോളറിന്റെ വിറ്റുവരവും 3,000 ജീവനക്കാരുമുള്ള, ഫ്ലൈറ്റും ക്രൂയിസുംവരെ നീളുന്ന യാത്രസംവിധാനങ്ങളും അൻപതോളം സ്ഥാപനങ്ങളും അടങ്ങുന്ന ഇന്ത്യൻ ട്രാവൽ ബിസിനസിലെ അതികായനായ അക്ബർ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.വി.അബ്ദുൾ നാസർ തങ്ങളുടെ സേവനങ്ങളെക്കുറിച്ചും ട്രാവൽ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
വിളിച്ചുകേറ്റേണ്ട, താനെ വരും ഗുണമുണ്ടെങ്കിൽ
വില കൂടുതലാവാം. എത്തിച്ചേരാൻ ബുദ്ധിമുട്ടും ഉണ്ടാകും. പക്ഷേ, മികവുണ്ടെങ്കിൽ തേടിവരും.
തിരുത്തൽ ആറു മാസംവരെ നീളാം, ഭയം വേണ്ട, നിക്ഷേപം തുടരാം
കോർപറേറ്റുകളുടെ പാദഫലങ്ങൾ വിപണിയുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയർന്നില്ല എന്നതാണ് തിരുത്തലിന്റെ പ്രധാന കാരണം.
ഹൈബ്രിഡ് ഫണ്ടുകൾ റിസ്ക് മാനേജ് ചെയ്യാം നിക്ഷേപട്ടം പരമാവധിയാക്കാം
പരസ്പരം സ്വാധീനം ചെലുത്താത്ത ഇക്വിറ്റി, ഡെറ്റ്, സ്വർണം അടക്കമുള്ള വ്യത്യസ്ത ആസ്തികളെല്ലാം ചാഞ്ചാട്ടത്തെ മറികടക്കാൻ ഹൈബ്രിഡ് ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു.
പ്രവാസികൾക്ക് ഇരട്ടി നേട്ടം വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ഡ്യുവോ
പ്രവാസി ചിട്ടി ജനകീയമാക്കാൻ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന നിക്ഷേപപദ്ധതി.
നല്ലൊരു ബർത്ത്ഡേ ഗിഫ്റ്റ്
മാസം 120 രൂപ വീതം കുട്ടിയുടെ 60 വയസ്സു വരെ നിക്ഷേപിച്ചാൽ മൊത്തം 22,67,007 രൂപ കിട്ടും. മാസം 8,483 രൂപ പെൻഷനും മാസം 500 രൂപ ഇട്ടാൽ കിട്ടുക 1.13 കോടി രൂപയും 42,413 രൂപ പെൻഷനും.
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.