രാവിലെ 10 മണിയോടെ ഡിസ്ചാർജ് ചെയ്തതാണ്. പിന്നെ കാഷ്ലെസ്സ് പോളിസിയിൽ തുക അനുവദിക്കാനുള്ള കാത്തിരിപ്പ്. നാലു മണിക്ക് അന്വേഷിച്ചപ്പോൾ ആശുപത്രിക്കാർ പറയുന്നു, ഇൻഷുറൻസ് കമ്പനി ബിൽ തുക പാസാക്കിയില്ല. എപ്പോൾ, എത്ര സാങ്ഷനാക്കും എന്നറിയില്ല. അതിനാൽ, നിങ്ങൾ പണം അടച്ച് പൊയ്ക്കൊള്ളൂ, തുക അനുവദിക്കുമ്പോൾ അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യാം എന്ന് കാഷ്ലെസ്സ് അല്ലേ ഞങ്ങൾ പണം അടയ്ക്കിലെന്നൊക്കെ വാദിച്ചു നോക്കി. സന്ധ്യയായതോടെ ഇൻഷുറൻസ് കമ്പനിയിൽ ആളില്ല, നിങ്ങൾക്കു പോകണമെങ്കിൽ പണമടയ്ക്കണം എന്നായി ആശുപത്രിക്കാർ. കാഷ്ലെസ്സ് പോളിസിയായതിനാൽ പണം കരുതിയിരുന്നില്ല. അവസാനം ഗത്യന്തരമില്ലാതെ ആരോടൊക്കെയോ രണ്ടു ലക്ഷത്തോളം രൂപ കടം വാങ്ങി അടച്ച് എട്ടു മണിയോടെ ആണ് വീട്ടിൽ പോകാൻ കഴിഞ്ഞത്. രണ്ടാം ദിവസം അനുവദിച്ചതാകട്ടെ 80,000 ത്തോളം രൂപ മാത്രം. കാഷ്ലെസ്സ് ചികിത്സ വാഗ്ദാനം ചെയ്യുന്ന ഹെൽത്ത് പോളിസിയിൽ വർഷങ്ങളായി പ്രീമിയം അടച്ചു വരുന്ന കൃഷ്ണകുമാർ ഇപ്പോൾ എടുത്ത കടം എങ്ങനെ തിരിച്ചടയ്ക്കുമെന്നോർത്ത് തല പുകയ്ക്കുകയാണ്. ഇത് ഒരാളുടെ അനുഭവമല്ല. കാഷ്ലെസ്സ് പോളിസി എടുത്തിട്ട് സമാന അനുഭവം നേരിടുന്ന പോളിസിയുടമകളുടെ എണ്ണം കൂടിവരികയാണ്.
കാഷ്ലെസ്സ് ചികിത്സ ഇങ്ങനെ
രണ്ടുതരം ക്ലെയിം നടപടിക്രമങ്ങളാണ് ഇന്നുള്ളത്. ഒന്ന്, ആശുപത്രികളിൽ പണമടയ്ക്കാതെയുളള കാഷ്ലെസ്സ് ചികിത്സ. അതല്ലെങ്കിൽ ആശുപത്രി ചെലവുകൾ പൂർണമായും നാം നൽകിയശേഷം ഇൻഷുറൻസ് കമ്പനികൾ ചെലവായ തുക തിരികെ നൽകുന്ന റീ ഇംബേഴ്സ്മെന്റ് രീതി.
Bu hikaye SAMPADYAM dergisinin September 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye SAMPADYAM dergisinin September 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ
ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകളിൽ ഇടപാടു നടത്തുംമുൻപ് അറിയേണ്ടതെല്ലാം
കുട്ടിക്ക് വേണോ പാൻ
കുട്ടികളുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് തുടങ്ങാൻ പാൻ കാർഡ് നിർബന്ധമാണ്
മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം
ശരിയായ വൈവിധ്യവൽക്കരണം ഉറപ്പാക്കി ഏതു നിക്ഷേപകനും ഈ ഫണ്ടിലൂടെ കരുത്തുറ്റ നിക്ഷേപ പോർട്ട് ഫോളിയോ സൃഷ്ടിക്കാം.
സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം
വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ മാനസികഘടന എങ്ങനെ സ്വാധീനിക്കുന്നു എന്നു പഠിക്കുന്ന ബിഹേവിയറൽ ഇക്കണോമിക്സ് എന്ന ശാഖയുണ്ട്
മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം
കരുക്കൾ നീക്കാം കരുതലോടെ...
ചൂടത്ത് ആശ്വാസം നൽകാം കാശു വാരാം
ഏതിൽ പിടിച്ചാലും കാശാണ്. കച്ചവടക്കണ്ണും ലേശം സാമർഥ്യവും മാത്രം മതി.
പ്രവാസികൾക്ക് ഒരു സാമ്പത്തിക വഴികാട്ടി
അധ്വാനിച്ചുണ്ടാക്കുന്ന സമ്പാദ്യം നിങ്ങൾക്കും കുടുംബത്തിനും വേണ്ടി ഫലപ്രദമായി കൈകാര്യം ചെയ്യാൻ അറിയേണ്ടതെല്ലാം
മലയാളി കടക്കെണിയിൽ, 65 % പേർക്കും സമ്പാദ്യമില്ല തുടങ്ങാം അടിയന്തര ചികിത്സ
വ്യക്തികളും കുടുംബങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ സ്വയം പരിഹാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഈ പുതുവർഷം അതിനുള്ളതാക്കാം.
സ്വർണ വിലയിലെ കുതിപ്പ് തുടരുമോ?
സാമ്പത്തിക അസ്ഥിരതയുടെയും മാന്ദ്യത്തിന്റെയും ഈ കാലഘട്ടത്തിൽ, സ്വർണം വാഗ്ദാനം ചെയ്യുന്ന സ്ഥിരതയും മൂല്യ സംരക്ഷണവും ഇനിയും വില വർധനയ്ക്ക് കളം ഒരുക്കാം.
പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം
ഇപ്പോൾ ആഡംബരം അൽപം കുറച്ചാൽ ഭാവിയിൽ മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം.