"മനസ്സുവച്ചാൽ ആർക്കും ഓഹരിയിലൂടെ കോടീശ്വരനാകാം. ചെറിയ വരുമാനക്കാരനാണെങ്കിൽ പോലും ബുദ്ധിപൂർവം നിക്ഷേപിച്ച് ക്ഷമയോടെ കാത്തിരുന്നാൽ മതി. ഇത് ഒരു പ്രൈമറി സ്കൂൾ അധ്യാപകന്റെ വാക്കുകളാണ്. ദീർഘകാല നിക്ഷേപകനായ ഈ അധ്യാപകൻ നമുക്കു പകർന്നു നൽകുന്ന ഗുണപാഠം വളരെ ലളിതമാണ്, മനസ്സുണ്ടെങ്കിൽ മാർഗവുണ്ട്.
പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കോട്ടയം സ്വദേശിയായ, അദ്ദേഹത്തെ നമുക്ക് ജോൺ എന്നു വിളിക്കാം.
ഓഹരി അറിവ് പരിമിതം
ഓഹരിയെക്കുറിച്ച് ഒന്നും അറിയാത്ത ഒരു സാധാരണക്കാരനിൽനിന്ന് ഓഹരിയിലൂടെ കോടീശ്വരനായ ആ നിക്ഷേപകന്റെ യാത്ര അദ്ദേഹത്തിന്റെ വാക്കുകളിലൂടെത്തന്നെ അറിയാം.
1985-90 കളിൽ മലപ്പുറത്തു ജോലി ചെയ്യുമ്പോഴാണ് ഓഹരിവിപണിയെ ശ്രദ്ധിക്കുന്നത്. ഓഹരിയെക്കുറിച്ച് അത്രയൊന്നും കേട്ടിട്ടില്ലാത്ത കാലം. അപൂർവമായിവരുന്ന പബ്ലിക് ഇഷ്യുകൾ. "എസ്ആർ സ്റ്റീൽ ബോണ്ട്സ്... ഫുള്ളി കൺവെർട്ടബിൾ ഡിബഞ്ചർ...' എന്ന ടിവി പരസ്യം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. പിന്നെ എംആർപിഎൽപോലുള്ള കമ്പനികൾ ഇഷ്യുവുമായി രംഗത്തുവന്നു. യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഓഹരിയധിഷ്ഠിത നിക്ഷേപ പദ്ധതികളായ മാസ്റ്റർ ഷെയറും മാസ്റ്റർ ഷെയർ പ്ലസും നിക്ഷേപകരുടെ കയ്യടി നേടി. അതിനെ തുടർന്നാണ് കോത്താരി പയനിയർ (ഫ്രാങ്ക്ലിൻ ടെമ്പിൾടൺ) പോലുള്ള സ്വകാര്യ മ്യൂച്വൽ ഫണ്ട് കമ്പനികൾ ഉദയം ചെയ്തത്.
ഏറ്റവും ലാഭം തന്ന ഓഹരികൾ
റിലയൻസ് ഇൻഡസ്ട്രീസ്, അദാനി പോർട്ട്, ഗ്രാന്യൂൾസ് ഇന്ത്യ, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, സിഡിഎസ്എൽ, ഇൻഡസ് ഇൻഡ് ബാങ്ക്, സീമെൻസ് തുടങ്ങിയവയെല്ലാം നല്ല ലാഭം നേടിത്തന്നിട്ടുണ്ട്. ബോണസ്, ഓഹരി വിഭജനം എന്നിവയിലൂടെ ഓഹരികളുടെ എണ്ണം പല മടങ്ങായി. ദീർഘകാലം സൂക്ഷിച്ചതുകൊണ്ടു മാത്രമാണ് ഇങ്ങനെ സംഭവിച്ചത്.
Bu hikaye SAMPADYAM dergisinin March 01, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye SAMPADYAM dergisinin March 01, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
പ്രീമിയം സോപ്പിൽനിന്ന് മാസം 1.5 ലക്ഷം ലാഭം കൊയ്യുന്ന യുവസംരംഭക
കാസ്റ്റിക് സോഡയില്ലാതെ, അലോവേരയടക്കം ചേർത്തു നിർമിക്കുന്ന സോഷ് ഉടനെ വിദേശവിപണികളിലേക്കും എത്തും.
മനസ്സുവച്ചാൽ വഴികൾ ഇഷ്ടംപോലെ
വ്യവസായം തുടങ്ങാൻ ബാങ്ക് മൂന്നു ലക്ഷം രൂപ തന്നില്ലെന്ന് ആരെങ്കിലും പ്രധാനമന്ത്രിക്കു കത്തെഴുതുമോ?
സീറോ ബാലൻസിൽനിന്ന് ഒരു റെഡ് കാർപറ്റ് യാത്ര
തകർന്ന ക്രെഡിറ്റ് സ്കോർ മൂലം ഒരു വായ്പപോലും കിട്ടാതെ, സീറോ ബാലൻസ് അക്കൗണ്ടുമായി മൂന്നു മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്, കാർപറ്റ് കച്ചവടത്തിലേക്കിറങ്ങിയ ശാലിനി ജോസ്ലിന്റെ വേറിട്ട വിജയകഥ.
വിൽപ്പന:സോഷ്യൽ കോമേഴ്സ് കളം നിറയുമ്പോൾ
ലഘുസംരംഭകർക്ക് നൂലാമാലകളില്ലാതെ ഉൽപന്നങ്ങളോ സേവനങ്ങളോ കുറഞ്ഞ ചെലവിൽ വിറ്റഴിക്കാൻ മികച്ച വേദിയാകുകയാണ് സോഷ്യൽമീഡിയ
അസറ്റ് അലോക്കേഷൻ ഫണ്ട് നേടാം, വിവധ്വവൽക്കരണത്തിന്റെ ചാരുതയിൽ
നിക്ഷേപരംഗത്തു വിജയിക്കാൻ ഒന്നു പോരാ, രണ്ടോ അതിലധികമോ നിക്ഷേപ ആസ്തികൾ വേണം
നിങ്ങൾക്കും കിട്ടും നിഫ്റ്റിയെക്കാൾ നേട്ടം
നിഫ്റ്റി 50 സൂചികയിലെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഇടിഎഫിൽ എസ്ഐപി നിക്ഷേപം വഴി നേട്ടം വർധിപ്പിക്കാനുള്ള സ്മാർട്ട് തന്ത്രം
നിഫ്റ്റി ഈ മാസം 27,000 മറികടന്നേക്കാം
യുഎസ് പലിശ കുറച്ചതോടെ സെപ്റ്റംബർ 24 ന് 26,000 എന്ന പുതിയ റെക്കോർഡ് കുറിച്ച് നിഫ്റ്റി ഒക്ടോബറിൽ 27,085 ലേക്കു മുന്നേറാനാണു സാധ്യത. റാലിയിൽ 26,205 ലും 26,561 ലും പ്രതിരോധവും തിരുത്തലിൽ 25,641 ലും 25,078 ലും പിന്തുണയും പ്രതീക്ഷിക്കാം.
സൈബർ തട്ടിപ്പ് പെരുകുന്നു കരുതിയിരിക്കാം; നഷ്ടപ്പെട്ട പണം വീണ്ടെടുക്കാം
പെരുകുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള വഴികളെക്കുറിച്ചും അറിയാം
സ്വർണപ്പണയവായ്പ: ഇനിയും അറിയാൻ ഏറെയുണ്ട്
ഓരോ ബാങ്കും അവരവരുടെ വായ്പാ നയം അനുസരിച്ചാണ് സ്വർണ വായ്പ തുകയ്ക്കു പരിധി നിശ്ചയിച്ചിട്ടുള്ളത്
അടുത്തറിയാം യുപിഎസിനെയും - എൻപിഎസിനെയും
ഉയർന്ന പെൻഷൻ; ഏതാണ് നല്ല പദ്ധതി?