
മോദി ഗാരന്റി പങ്കാളിത്ത പെൻഷൻ പദ്ധതിയിലും ഉണ്ടാകുമെന്ന പ്രത്യാശയിലാണ് എൻപിഎസിൽ ഉൾപ്പെട്ട കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപേ ജീവനക്കാർക്ക് ഉറപ്പുള്ള പെൻഷൻ പദ്ധതി പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ, പങ്കാളിത്ത പെൻഷനെക്കുറിച്ചു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച ടി.വി.സോമനാഥൻ സമിതി ശുപാർശകൾ സമർപ്പിച്ചപ്പോഴേക്കും തിരഞ്ഞെടുപ്പു നടപടികൾ ആരംഭിച്ചിരുന്നു. ഇപ്പോളിതാ, ഇതിലെ ഗാരന്റീഡ് പെൻഷൻ ശുപാർശ അംഗീകരിക്കാനുള്ള ആലോചനയിലാണ് കേന്ദ്രസർക്കാർ. ഉടൻ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിൽ പ്രഖ്യാപനം ഉണ്ടാകുമെന്നും ഉന്നതവൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഇനിയൊരു തിരിച്ചുപോക്കില്ല
പഴയ പെൻഷൻ പദ്ധതിയിലേക്കു തിരിച്ചുപോകാതെ എൻപിഎസ് ആനുകൂല്യങ്ങൾ വർധിപ്പിക്കാനാണ് 2023 മാർച്ചിൽ സോമനാഥൻ കമ്മിഷനെ ചുമതലപ്പെടുത്തിയത്. 50% പെൻഷൻ ഉറപ്പാക്കുന്ന പരിഷ്കരണത്തിനാണ് ശുപാർശയെന്നറിയുന്നു. ആന്ധ്രാ സർക്കാർ നടപ്പിലാക്കിയ ഉറപ്പായ പെൻഷൻ പദ്ധതിയുടെ മാതൃകയാണു സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യവും ഇതുതന്നെയായിരുന്നു. ചില സംസ്ഥാന ഉപതിരഞ്ഞെടുപ്പുകളിലും കേന്ദ്ര തിരഞ്ഞെടുപ്പിലും ഭരണകക്ഷിക്കു നേരിട്ട തിരിച്ചടിയും മാറിചിന്തിക്കാൻ സർക്കാരിനു പ്രേരകമായിട്ടുണ്ട്.
ആന്വിറ്റികളിലെ നേട്ടം തുച്ഛം
കുറഞ്ഞ സേവനകാലം മാത്രമുള്ളവർക്ക് എൻപിഎസിലെ ആന്വിറ്റികളിൽനിന്നു കിട്ടുന്ന പെൻഷൻ തുച്ഛമാണ്. വയസ്സുകാലത്തു നിത്യ ച്ചെലവിനുപോലും തികയില്ലെന്നത് പദ്ധതിയോടുള്ള കടുത്ത എതിർപ്പിനും കാരണമായി. ഇതേത്തുടർന്ന് പ്രതിപക്ഷം ഭരിക്കുന്ന ചില സംസ്ഥാനങ്ങൾ പഴയതിലേക്കു തിരിച്ചുപോക്കും നടത്തി.
എന്താണ് ആന്ധ്രാമോഡൽ
സേവനവർഷവും അതിനിടയിലുള്ള പിൻവലിക്കലുകളും പരിഗണിച്ച് അവസാനം വാങ്ങിയ ശമ്പളത്തിന്റെ 40-50% വരെ പെൻഷൻ നൽകുന്നതാണ് ആന്ധ്രാപ്രദേശ് ഗാരന്റീഡ് പെൻഷൻ സിസ്റ്റം (APGPS). ജീവനക്കാരന്റെ കാലശേഷം പങ്കാളിക്ക് ഗാരന്റീഡ് തുകയുടെ 60% പെൻഷൻ നൽകും.
Bu hikaye SAMPADYAM dergisinin July 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye SAMPADYAM dergisinin July 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് ഇൻഷുറൻസ് എടുക്കണം?
ലോക്കറിനായി ചെലവഴിക്കുന്ന തുക ഉപയോഗപ്പെടുത്തി ഇൻഷുറൻസ് എടുത്താൽ, സ്വർണം നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം ഉറപ്പാക്കാം.

പലിശ കുറയുന്നു നേട്ടമെടുക്കാം നഷ്ടം കുറയ്ക്കാം
ഏറെ നാളുകൾക്കുശേഷം പലിശനിരക്കിലുണ്ടായ കുറവ് ഇനിയും തുടരാനുള്ള സാധ്യത പരിഗണിച്ച് വായ്പയെടുത്തവരും നിക്ഷേപകരും ചെയ്യേണ്ട കാര്യങ്ങൾ.

ഫ്രാഞ്ചൈസി ബിസിനസിലൂടെ മികച്ച വരുമാനം നേടുന്ന സംരംഭക
തിരക്കേറുന്ന ലോകത്ത് ഏറെ സാധ്യതകളുള്ള ലോൺട്രി യൂണിറ്റിലൂടെ അനുരാധ ബാലാജി മാസം നേടുന്നത് ഒരു ലക്ഷത്തോളം രൂപയുടെ ലാഭം.

അത്യാഗ്രഹം കെണിയാകും
പുതിയ വ്യാപാരസ്ഥാപനങ്ങളുമായി എത്തുന്നവരെ കെണിയിൽ പെടുത്താൻ കാത്തിരിക്കുന്നവർ അനവധിയുണ്ട്.

വനിതകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കാൻ ഉത്തമമാതൃക
പദ്ധതിച്ചെലവായ 4 ലക്ഷം രൂപയിൽ 2 ലക്ഷം രൂപ വനിതാ സംരംഭക വികസന പദ്ധതിപ്രകാരം ബ്ലോക്ക് സബ് സിഡിയായി ലഭിച്ചു.

പ്രവാസികൾ ഒഴിവാക്കണം ഈ 10 വലിയ തെറ്റുകൾ
സാധാരണയായി വരുത്തുന്ന ഈ തെറ്റുകൾ ഒഴിവാക്കിയാൽ കാര്യമായി പണം ലാഭിക്കാം, സമയവും ബുദ്ധിമുട്ടുകളും ഒഴിവാക്കാം

സ്ത്രീകൾക്കുള്ള ഈ പദ്ധതിയിൽ ചേരാൻ ഇനി അവസരം കിട്ടിയേക്കില്ല
മാർച്ച് 31ന് കാലാവധി പൂർത്തിയാക്കുന്ന മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ ഇപ്പോൾ ചേർന്നാൽ 7.5% നേട്ടം ഉറപ്പാക്കാം.

നിക്ഷേപത്തിലൂടെ സമ്പത്തു സൃഷ്ടിക്കാൻ, അറിയണം ഈ അടിസ്ഥാന പാഠങ്ങൾ
വ്യത്യസ്ത ആസ്തിവിഭാഗങ്ങളിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്കുവേണ്ടിയുള്ള മ്യൂച്വൽഫണ്ട് പദ്ധതിയാണ് മൾട്ടി അസെറ്റ് ഫണ്ടുകൾ.

ഇ-കൊമേഴ്സ് മാറും ക്വിസിയിലേക്ക്; വേഗമാണ് ട്രെൻഡ്
ഇ-കൊമേഴ്സ് രംഗത്ത് ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം ക്വിക് കൊമേഴ്സ് എന്നാണ്. ഈ രംഗത്തെ വമ്പന്മാരടക്കം ഡെലിവറി വേഗതയ്ക്കു പ്രാധാന്യം നൽകുന്ന ക്വിക് കൊമേഴ്സിലേക്കു മാറുകയാണ്.

ബിസിനസ് പൊളിയുകയോ! വാടക വാങ്ങി പുട്ടടിക്കുക
കേരളത്തിലാകെ കമേർഷ്യൽ സ്പേസിന് ആവശ്യക്കാരുണ്ട്. ദേശീയരംഗത്തെ വമ്പന്മാരും ബഹുരാഷ്ട്രക്കമ്പനിക്കാരും കോഫിഷോപ്പുകാരുമെല്ലാം സ്ഥലം നോക്കി നടക്കുന്നു.