കഴിഞ്ഞ രണ്ടു വർഷമായി ഞാൻ നല്ലൊരു തുക പ്രീമിയം അടയ്ക്കുന്നു. പക്ഷേ, ഈയിടെ ചികിത്സാച്ചെലവുകൾ ക്ലെയിം ചെയ്തപ്പോൾ അവരതു പൂർണമായും നിരസിച്ചു. ഈ ഹെൽത്ത് ഇൻഷുറൻസ്പോലെ തട്ടിപ്പ് മറ്റൊന്നില്ല. വെറുതെ പ്രീമിയം തുക അടയ്ക്കാമെന്നു മാത്രം. ആർക്കും അവർ ക്ലെയിം നൽകില്ല. ഓംബുഡ്സ്മാനും കോടതിയും ഒക്കെ അവരുടെ കൂടെയേ നിൽക്കൂ. 'ഇത്തരത്തിൽ പറയേണ്ട അനുഭവം നിങ്ങൾക്കുമുണ്ടായിട്ടുണ്ടാകും. അല്ലെങ്കിൽ പലരും ഇത്തരത്തിൽ നിങ്ങളോടു പറഞ്ഞിട്ടുണ്ടാകാം. കാരണം ഇതിപ്പോൾ സർവ സാധാരണയായി കേൾക്കുന്ന കാര്യമാണ്. ചികിത്സാച്ചെലവ് കുതിച്ചുയരുന്നതിനാൽ ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത് ആരോഗ്യ ഇൻഷുറൻസ് പോളിസികളെയാണ്. പക്ഷേ, പോളിസി എടുത്താലും ഭൂരിപക്ഷം പേർക്കും ആവശ്യമായ സേവനം ശരിയായ സമയത്തു ലഭിക്കുന്നില്ല എന്നത് യാഥാർഥ്യമാണ്. പോളിസി എടുക്കുന്നവരുടെ അറിവില്ലായ്മയും കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ശ്രമിക്കാത്തതുമാണ് ഇതിനു വലിയൊരളവോളം കാരണം. ഒപ്പം ഇൻഷുറൻസ് കമ്പനികളുടെയും ആശുപത്രികളുടെയും തെറ്റായ രീതികൾ മൂലവും പോളിസിയുടമകൾക്കു ക്ലെയിം വലിയതോതിൽ നിഷേധിക്കപ്പെടുന്നു. പോളിസിയുടമകളുടെ അറിവില്ലായ്മയും തെറ്റായ രീതികളും മൂലം ക്ലെയിം നിഷേധിപ്പെടാവുന്ന സാഹചര്യങ്ങൾ ആദ്യം അറിയാം:
1. രോഗമില്ലാത്തപ്പോൾ എന്തിന് പോളിസി
ഒരു വ്യക്തിയോട് പോളിസി എടുക്കുന്നില്ലേ എന്നു ചോദിച്ചാൽ എനിക്കും കുടുംബത്തിലെല്ലാവർക്കും നല്ല ആരോഗ്യമുണ്ട്. പിന്നെ എന്തിനാ ഇപ്പോഴേ പ്രീമിയത്തിനായി പണം നഷ്ടപ്പെടുത്തുന്നത് എന്ന മറുചോദ്യമാകും പൊതുവേ ലഭിക്കുക.
എന്നാൽ കുടുംബത്തിൽ ആർക്കെങ്കിലും ഒരു മാരകരോഗത്തിന്റെ ലക്ഷണം കണ്ടാലോ? പിന്നെ നെട്ടോട്ടമായി. അസുഖവിവരങ്ങൾ മറച്ചുവച്ച് പോളിസിയെടുക്കും. പ്രപ്പോസൽ ഫോമിലെ ചോദ്യങ്ങൾക്ക് തെറ്റായ മറുപടികളാകും നൽകുക.
Bu hikaye SAMPADYAM dergisinin September 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye SAMPADYAM dergisinin September 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
വിളിച്ചുകേറ്റേണ്ട, താനെ വരും ഗുണമുണ്ടെങ്കിൽ
വില കൂടുതലാവാം. എത്തിച്ചേരാൻ ബുദ്ധിമുട്ടും ഉണ്ടാകും. പക്ഷേ, മികവുണ്ടെങ്കിൽ തേടിവരും.
തിരുത്തൽ ആറു മാസംവരെ നീളാം, ഭയം വേണ്ട, നിക്ഷേപം തുടരാം
കോർപറേറ്റുകളുടെ പാദഫലങ്ങൾ വിപണിയുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയർന്നില്ല എന്നതാണ് തിരുത്തലിന്റെ പ്രധാന കാരണം.
ഹൈബ്രിഡ് ഫണ്ടുകൾ റിസ്ക് മാനേജ് ചെയ്യാം നിക്ഷേപട്ടം പരമാവധിയാക്കാം
പരസ്പരം സ്വാധീനം ചെലുത്താത്ത ഇക്വിറ്റി, ഡെറ്റ്, സ്വർണം അടക്കമുള്ള വ്യത്യസ്ത ആസ്തികളെല്ലാം ചാഞ്ചാട്ടത്തെ മറികടക്കാൻ ഹൈബ്രിഡ് ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു.
പ്രവാസികൾക്ക് ഇരട്ടി നേട്ടം വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ഡ്യുവോ
പ്രവാസി ചിട്ടി ജനകീയമാക്കാൻ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന നിക്ഷേപപദ്ധതി.
നല്ലൊരു ബർത്ത്ഡേ ഗിഫ്റ്റ്
മാസം 120 രൂപ വീതം കുട്ടിയുടെ 60 വയസ്സു വരെ നിക്ഷേപിച്ചാൽ മൊത്തം 22,67,007 രൂപ കിട്ടും. മാസം 8,483 രൂപ പെൻഷനും മാസം 500 രൂപ ഇട്ടാൽ കിട്ടുക 1.13 കോടി രൂപയും 42,413 രൂപ പെൻഷനും.
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം