1970 കളുടെ മധ്യത്തിലാണ് അന്തിക്കാട്ടെ പത്തൊമ്പതുകാരൻ കോടമ്പാക്കം ലക്ഷ്യമാക്കി മദ്രാസിലേക്ക് വണ്ടി കയറിയത്. സെൻട്രൽ സ്റ്റേഷനിൽ ട്രെയിനിറങ്ങി പോകാനുള്ള ബസ് ഏതാണെന്നറിയാതെ നിന്ന കൗമാരക്കാരൻ പിന്നീട് മലയാള സിനിമയിലേക്ക് ഒരു 'ബസ്' തന്നെയിറക്കി. 1980കളിലെ വസന്തവും '90കളിലെ ഗൃഹാതുരതയും 2010കളിലെ നവതരംഗവും കടന്ന് ആ ബസ് ഓടിക്കൊണ്ടേയിരിക്കുന്നു. കൊട്ടകകളിൽ നിന്നും ടെലിവിഷൻ സ്ക്രീനിലേക്ക് സിനിമ ഓടിക്കയറിയപ്പോഴും അതിൽ നിന്നും മീമുകളിലേക്കും റീൽസുകളിലേക്കും വീണ്ടും ചുരുങ്ങിയപ്പോഴുമെല്ലാം അന്തിക്കാട് ചിത്രങ്ങൾ നിറഞ്ഞാടി.
സമൂഹമാധ്യമങ്ങളുടെ വരവോടെ, അന്തിക്കാടിന്റെ സിനിമകൾ ഒരേ റൂട്ടിലോടുന്ന ബസാണെന്ന വിമർശനമുയർന്നു. പക്ഷേ, മലയാളിയുടെ മനസ്സിൽ ആ ബസിന് ഇപ്പോഴും സ്റ്റോപ്പുണ്ടെന്ന് അദ്ദേഹം പല കുറി തെളിയിച്ചു. മമ്മൂട്ടിയും മോഹൻലാലും ജയറാമും ദിലീപും ഫഹദ് ഫാസിലുമടക്കമുള്ള നായകന്മാരും കാർത്തികയും ഉർവശിയും മീര ജാസ്മിനും അടക്കമുള്ള നായികമാരും സിനിമകളിൽ മാറിമാറിവന്നു. പക്ഷേ, അന്തിക്കാട് ചിത്രങ്ങളിലെ മാറാത്ത ശീലങ്ങൾ പോലെ ചില താരങ്ങൾ മാത്രം തുടർന്നു. സുകുമാരി, ശങ്കരാടി, കരമന ജനാർദനൻ നായർ, പറവൂർ ഭരതൻ, ഇന്നസെന്റ്, കെ.പി.എ.സി ലളിത, മാമു ക്കോയ... അങ്ങനെ നീളുന്നു. മലയാളി അവരിൽ സ്വന്തം അമ്മൂമ്മയെ, അയൽപക്കത്തെ ചേച്ചിയെ അമ്മാവനെ, നാട്ടിലെ ചായക്കടക്കാരനെ കണ്ടു.
കാലത്തിന്റെ ഇടവേളകളിൽ ഓരോരുത്തരായി ഓർമയുടെ ഫ്രെയിമുകളിലേക്ക് ചേക്കേറി. ഏറ്റവും ഒടുവിൽ ആഴ്ചകളുടെ ഇടവേളയിൽ ഇന്നനും മാമുക്കോയയും മാഞ്ഞു പോയതോടെ മലയാളിയുടെ ഹൃദയത്തിൽ കുടികെട്ടിയ ആ ഗ്രാമം അനാഥമാകുന്നു. മാമുക്കോയയുടെ മരണത്തോടെ തന്റെ നോട്ടുപുസ്തകത്തിലെ അവസാനത്തെ പേജും കീറിയെന്നാണ് സത്യൻ അന്തിക്കാ ട് വേദനയോടെ പറയുന്നത്. സ്ക്രീൻ വിട്ടിറങ്ങി കേരളത്തിന്റെ ഓരോ ഗ്രാമത്തിലും ഇന്നും ജീവിക്കുന്ന അനേകം കഥാപാത്രങ്ങളെ നൽകിയ ആ കൂട്ടുകെട്ടിന്റെ രസതന്ത്രത്തെക്കുറിച്ചും ആളൊഴിയാത്ത തന്റെ സിനിമകളെക്കുറിച്ചും അന്തിക്കാട് വാചാലനാകുന്നു.
ഞങ്ങൾ ഒരേ ബസിലെ യാത്രക്കാർ
Bu hikaye Kudumbam dergisinin June 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin June 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്
കൈകാലുകളിലെ തരിപ്പും മരവിപ്പും
മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം
മാരത്തൺ ദമ്പതികൾ
ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...
റീൽ മാഷല്ലിത്, റിയൽ മാഷ്
കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം
അഭിനയം തമാശയല്ല
ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്
കുമ്പിളിലയിലെ മധുരം
മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്
പരിധിയില്ലാ ആത്മവിശ്വാസം
യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...