തകരുവാൻ വയ്യ
Kudumbam|July 2023
മറ്റൊരാളെ ആശ്രയിച്ചാകണമോ നമ്മുടെ ജീവിതം. വിവാഹ മോചനം, ഗാർഹിക പീഡനം, തൊഴിലിടത്തിലെ അവഹേളനങ്ങൾ എന്നിവയിൽ തകരുവാൻ വിട്ടുകൊടുക്കേണ്ടതല്ല ആരുടെയും സമയവും കാലവും. അതിജീവനത്തിന്റെ മഹാപാഠങ്ങൾ അറിയാനും മനസ്സിലാക്കാനും ചുറ്റിലുമുണ്ട് അനേകം ജീവിതങ്ങൾ...
റീന വി.ആർ Sr. Therapist Mental Health
തകരുവാൻ വയ്യ

മഹിമ ആദ്യമായി എന്റെ അടുക്കൽ എത്തുന്നത് മകന്റെ ശ്രദ്ധയില്ലായ്മക്കും പഠനത്തിലെ പെട്ടെന്നുള്ള പിന്നാക്കാവസ്ഥക്കും പരിഹാരം തേടിയാണ്. ആദ്യ കാഴ്ചയിൽ തന്നെ ശ്രദ്ധിച്ചതാണ് അവരുടെ മുഖത്തെ നിറഞ്ഞ പുഞ്ചിരി. ഏകമകന്റെ കുസൃതികളും പ്രശ്നങ്ങളും പറയുന്നതിനിടയിൽ ഭർത്താവിന്റെ തിരക്കുകളെക്കുറിച്ചും വാചാലയായി. ഓരോ വാക്കിലും നിറഞ്ഞുനിന്നത് അയാളോടുള്ള സ്നേഹവും കരുതലും. കുട്ടിയുടെ സെഷനുകൾക്കിടയിൽ ഒന്നുരണ്ടുവട്ടം ഭർത്താവിനെയും കണ്ടിരുന്നു.

കുട്ടിയുടെ പ്രശ്നങ്ങൾ പരിഹരിച്ചു സന്തോഷത്തോടെ മടങ്ങിപ്പോയ മഹിമയെ മൂന്നു മാസങ്ങൾക്കുശേഷം കൺസൽട്ടേഷൻ റൂമിൽ കാണുമ്പോൾ അവളുടെ ചുണ്ടുകളിലെ ആ നിറഞ്ഞ ചിരി മാഞ്ഞിരുന്നു. ഭർത്താവിൽനിന്ന് കൈപ്പറ്റിയ വിവാഹമോചന നോട്ടീസ് കാണിച്ച് അവൾ പൊട്ടിക്കരഞ്ഞു.മാതാപിതാക്കളോടും സഹോദരനോടും വഴക്കിട്ട് സ്വന്തമാക്കിയതാണ് പ്രണയി  പുരുഷനുമൊത്തുള്ള ജീവിതം. അന്നുമുതൽ അവളുടെ ലോകം ഭർത്താവും കുഞ്ഞും അവരുടെ വാടകവീടുമായി ചുരുങ്ങി. സ്വന്തം വീട്ടുകാർ കൊടുത്ത സ്വർണവും പുരയിടവും പണയം വെച്ചു തുടങ്ങിയ ഭർത്താവിന്റെ ബിസിനസ് ഇപ്പോൾ നല്ലരീതിയിൽ മുന്നോട്ടു പോകുന്നു. അതുവഴി ഭർത്താവിന് കിട്ടിയ പെൺസൗഹൃദത്തിന്റെ ബാക്കിപത്രമാണ് വിവാഹ മോചന നോട്ടീസ്.

 കെട്ടിപ്പടുത്തു പുതിയൊരു ജീവിതം

 സാമ്പത്തികമായി പൂർണമായും ഭർത്താവിനെ ആശ്രയി ച്ചിരുന്ന മഹിമക്ക് സ്വന്തമായി ബാക്കി ഒരു ഡിഗ്രി സർട്ടിഫിക്കറ്റും ഏകമകനും മാത്രമാണ്. പിന്നിൽ അടക്കപ്പെട്ട വാടകവീടിന്റെ വാതിലിനു മുന്നിൽ എങ്ങോട്ടു പോകണമെന്നറിയാതെ നിന്നപ്പോൾ തെളിഞ്ഞത് അച്ഛനമ്മമാരുടെ മുഖം തന്നെ. വളരെ കുറച്ചു സേഷനുകൾക്കുശേഷം ജീവിതത്തിലേക്ക് അവൾ തിരിച്ചെത്തി.

ഇന്നിപ്പോൾ സ്വന്തം സംരംഭവുമായി അവൾ അഭിമാന പൂർവം ജീവിക്കുന്നു. ആരുടെയും മുന്നിൽ കൈ നീട്ടാതെ മകനെ പഠിപ്പിക്കുന്നു. സ്വപ്നങ്ങൾ അവിടെയും ഒതുക്കിയില്ല. സൈക്കോളജിയോടുള്ള ഇഷ്ടം കൂടി ഇപ്പോൾ അതിൽ വിദൂരപഠന കോഴ്സിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നു.

തന്നെപ്പോലെ ജീവിതയാത്രയിൽ തളർന്നുപോകുന്നവർക്ക് ഒരു കൈത്താങ്ങാകാൻ ആഗ്രഹിക്കുന്നു മഹിമ. വെല്ലുവിളി നിറഞ്ഞ ജീവിതസന്ദർഭങ്ങളെ അവൾ അതിജീവിച്ചത് അത്ര അനായാസമൊന്നുമല്ല.

Bu hikaye Kudumbam dergisinin July 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Kudumbam dergisinin July 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

KUDUMBAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
കരുതൽ വേണം പ്രായമായവർക്കും
Kudumbam

കരുതൽ വേണം പ്രായമായവർക്കും

വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം

time-read
1 min  |
January-2025
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 dak  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 dak  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 dak  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 dak  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 dak  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 dak  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 dak  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 dak  |
January-2025