സ്കൂൾ വിട്ട് വീട്ടിലേക്കു വരുന്ന നിങ്ങളുടെ മകന്റെ/മകളുടെ മുഖത്ത് എല്ലാ ദിവസവും വിഷാദഭാവം ആണോ? പിറ്റേദിവസം സ്കൂളിന് അവധിയാണെങ്കിലും കുട്ടിയുടെ മുഖത്ത് സന്തോഷമില്ലായ്മയാണോ? അതെ എന്നാണ് ഉത്തരമെങ്കിൽ ആ വീട് കുട്ടിക്ക് ആനന്ദം നൽകുന്ന ഇടമല്ല എന്നാണർഥം. കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും കുടുംബം ആനന്ദിപ്പിക്കാത്ത അവസ്ഥ ഇന്ന് പല വീടുകളിലുമുണ്ട്. പലർക്കും വീടുകൾ ഒഴിവാക്കേണ്ട 'ടോക്സിക്' പരിസരമായി മാറുന്നുണ്ട്. പത്രവാർത്തകളിൽ സ്ഥാനംപിടിക്കുന്ന ഗാർഹിക കുറ്റകൃത്യങ്ങളിൽ മാത്രം കുടുംബദുരന്തങ്ങൾ ഒതുങ്ങി നിൽക്കുന്നില്ല. പുറത്താരും അറിയാത്ത തരത്തിലുള്ള ദുരിതങ്ങളിൽ മുങ്ങി നിൽക്കുന്ന നിരവധി വീടുകളുണ്ട്. പുതിയകാലത്ത് സമൂഹം നേരിടുന്ന ദുരന്തങ്ങളെ തിരിച്ചറിഞ്ഞ് കുടുംബത്തെ നമുക്ക് വീണ്ടെടുക്കാം...
കൂടുമ്പോൾ ഇമ്പമില്ലാതെ
മൂന്നു തലമുറകൾ അടങ്ങിയ കുടുംബം. ഓരോരുത്തരും വീടിന്റെ ഓരോ കോണിൽ സ്വന്തം കാര്യം നോക്കി ഇരിപ്പാണ്. ചിലരുടെ കൈവശം സ്മാർട്ട്ഫോണുണ്ടാകും. ചങ്ങാതിമാർ അയക്കുന്ന വാട്സ്ആപ് മെസേജുകളിൽ മുഴുകിയിരിപ്പാണ്. സോഷ്യൽ മീഡിയ വർത്തമാനങ്ങൾ ലൈക്ക് ചെയ്യുന്നുമുണ്ടാകും. എന്നാൽ, വീട്ടിലെ അംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം ശുഷ്കം. കളിചിരിനേരമില്ല, സന്തോഷം പങ്കിടലില്ല. ആരുടെയെങ്കിലും മുഖം വാടിയാൽ മറ്റുള്ളവർ തിരിച്ചറിയുന്നു പോലുമില്ല. കലഹവും വഴക്കും തീരെയില്ല. വിവാഹങ്ങൾക്ക് നല്ല വേഷവും ധരിച്ച് എല്ലാവരും ഒത്തൊരുമിച്ച് പോകും. പൊള്ളയായ കൂട്ടായ്മയുടെ ചിരി സമ്മാനിക്കും. മറ്റുള്ളവർ നോക്കുമ്പോൾ മാതൃകാ കുടുംബം.
മിണ്ടലും കേൾക്കലുമില്ലാത്ത, പരസ്പരമറിയാനും പിന്തുണക്കാനും നേരം കണ്ടെത്താത്ത ഈ കുടുംബം ഒരു ദുരന്തമല്ലേ? ധാരാളം വഴിയാത്രക്കാർ പാർക്കുന്ന സത്രംപോലുള്ള കുടുംബങ്ങൾകൊണ്ട് എന്തു പ്രയോജനം? കുട്ടികളുടെ സ്വഭാവരൂപവത്കരണത്തിൽ ഇത്തരം കുടുംബങ്ങൾ നെഗറ്റിവായി ബാധിക്കും. കൂടുമ്പോൾ ഇമ്പമുണ്ടാകാത്ത കുടുംബത്തിലെ ഒരാൾ തീവ്ര ദുഃഖത്തിലകപ്പെടുമ്പോൾ ആരും തിരിച്ചറിയാതെ പോകുന്നു. ചിലപ്പോൾ അയാൾ ലഹരിക്കോ മദ്യത്തി നോ അടിപ്പെട്ടുപോകും. ചിലപ്പോൾ ആത്മഹത്യയിൽ ജീവിതം അവസാനിപ്പിച്ചേക്കും.
എന്നും കുടുംബകലഹം
Bu hikaye Kudumbam dergisinin February 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin February 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം
സമ്പാദ്യം പൊന്നുപോലെ
പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...
സ്വപ്നങ്ങളുടെ ആകാശത്തു
അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...
റിലാക്സാവാൻ സ്നാക്ക്സ്
സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...
മാവൂരിന്റെ ചെടിക്കാക്ക
അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...
ആർമി ഹൗസിലെ വീട്ടുകാര്യം
ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...
മഞ്ഞപ്പടയുടെ Twinkling stars
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...