Denemek ALTIN - Özgür
അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം, മതമൈത്രിയുടെ മഹനീയ സന്ദേശം - പുതുമന മധു നമ്പൂതിരി
Jyothisharatnam
|January 1-15, 2025
പേട്ടതുള്ളൽ ജനുവരി 12 ന്
മതമൈത്രിയുടെ മഹനീയ സന്ദേശം ഉദ്ഘോഷിക്കുന്ന കലിയുഗവരദനായ അയ്യപ്പൻ അവതാ രലക്ഷ്യം കൈവരിച്ച മണ്ണ് എന്ന നിലയിൽ, അയ്യപ്പചരിത്രത്തിൽ എരുമേലിക്കുള്ള സ്ഥാനം അദ്വിതീയമാണ്. പന്തള രാജകുമാരൻ അയ്യപ്പൻ രാജവൈദ്യന്റെ നിർദ്ദേശപ്രകാരം അമ്മയുടെ രോഗശമനത്തിനുവേണ്ട പുലിപ്പാലിനാ യുള്ള യാത്രയിൽ കാനനമദ്ധ്യ ത്തിൽ വച്ച് മഹിഷിയെ വധിച്ചു എന്നാണല്ലോ ഐതിഹ്യം പറയുന്നത്. അങ്ങനെ മഹിഷിയെ(മഹിഷി എന്നാൽ എരുമ എന്നാണർത്ഥം) നിഗ്രഹിച്ച സ്ഥലം എരുമകൊല്ലിയും(എരുമയെ കൊന്ന സ്ഥലം) കാലാന്തരത്തിൽ എരുമേലിയും ആയിത്തീർന്നു എന്ന് സ്ഥലനാമ പുരാണം പറയുന്നു. എന്നാൽ എരുമേലി അയ്യപ്പചരിതവുമായി കൂടുതൽ ബന്ധപ്പെട്ടുകിടക്കുന്നത് ഈ പുണ്യഭൂമിയിൽ സ്ഥിതിചെയ്യുന്ന ധർമ്മശാസ്താക്ഷേത്രത്തിന്റെ സാന്നിദ്ധ്യത്താലാണ്.
കേരളസൃഷ്ടാവായ പരശു രാമൻ കേരളഭൂമിയുടെ രക്ഷയ്ക്കായി കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, കാന്തമല, ശബരിമല എന്നിങ്ങനെഅഞ്ച് ശാസ്താക്ഷേത്രങ്ങളാണ് പണികഴിപ്പിച്ചത്. എന്നാൽ അതിൽ പെടാത്തതും, അതേസമയം ശബരിമല ക്ഷേത്രത്തോളം തന്നെ പ്രാധാന്യവും പൗരാണികതയും അവകാശപ്പെടുന്നതുമായ ക്ഷേത്രമാണ് എരുമേലി ശ്രീധർമ്മശാസ്താക്ഷേത്രം. മധ്യകേരളത്തിലെ മറ്റ് ശാസ്താക്ഷേത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്, ശബരിമലയുടെ പ്രധാന ഇടത്താവളം കൂടിയായ ഈ ക്ഷേത്രം. തോടയാഭരണങ്ങൾ അണിഞ്ഞ്, തിങ്ങിനിറഞ്ഞ കേശഭാര മകുടത്തോടുകൂടിയുള്ള ഇവിടുത്തെ പ്രതിഷ്ഠാവിഗ്രഹം വലതുകയ്യിൽ വില്ലും അമ്പുമേന്തി കിഴക്കോട്ട് നോക്കി നിൽക്കുന്ന ഭാവത്തിലാണ്.
യോദ്ധാവിനെപ്പോലെ തുറിച്ച കണ്ണുകളും നീണ്ട മൂക്കും, ആരെയും ഭീതിപ്പെടുത്തുന്ന രൗദ്രഭാവത്തോടുംകൂടി, മഹിഷിവധം കഴിഞ്ഞുനിൽക്കുന്ന കിരാതമൂർത്തി ഭാവത്തിലാണ് എരുമേലി ധർമ്മശാസ്താവിന്റെ പ്രതിഷ്ഠാസങ്കൽപ്പം. അതേ ഭാവത്തിൽ തെല്ലിട പോലും മാറ്റം വരുത്താതെയുള്ള ശീവേലി വിഗ്രഹവുമുണ്ട്.
അനിർവചനീയമായ ശാസ്ത്രകലകളാൽ സമ്പന്നമായ ക്ഷേത്രത്തിന് ആയിരത്തി ഒരുനൂറിൽപ്പരം വർഷത്തെ പഴമയാണ് കണക്കാക്കപ്പെടുന്നത്. അബ്രാഹ്മ ണരായ നാടുവാഴികൾക്കായിരുന്നു ആദ്യകാലത്ത് ക്ഷേത്രഭരണച്ചുമതല. പിന്നീട് രാജഭരണത്തിൻ കീഴിലുമായി. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലും.
Bu hikaye Jyothisharatnam dergisinin January 1-15, 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Jyothisharatnam'den DAHA FAZLA HİKAYE
Jyothisharatnam
വാക്കുകൾ വാസനപ്പൂക്കൾ
കവികൾക്കും കലാകാരന്മാർക്കും വാക്കുകൾ തോക്കിന് തുല്യമാണ്.
1 min
October 16-31, 2025
Jyothisharatnam
ഓങ്കാര പൊരുൾ തേടി
കണ്ണൂരിൽ നിന്നും കൂത്തുപറമ്പിലേക്കുള്ള വഴിയിലാണ് പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സുബ്രഹ്മണ്യക്ഷേത്ര വുമായി ബന്ധപ്പെട്ട് ഈ ദേശത്തിന് രണ്ടുപേരുകളുണ്ട്. ഒന്ന്, പെരളശ്ശേരി എന്നാണെങ്കിൽ മകരി എന്നാണ് മറ്റൊരു പേര്.
2 mins
October 16-31, 2025
Jyothisharatnam
ഒരു കാര്യം വിധിക്കും മുമ്പ് പലവട്ടം ആലോചിക്കുക
വഴിപോക്കരെ ഉപദ്രവിക്കുന്നത് നിർത്തലാക്കുകയും ക്ഷേമഭരണ സംവിധാനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു
1 min
October 16-31, 2025
Jyothisharatnam
കർപ്പൂരപ്രിയന് ഹരഹരോഹര
സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മാറാ രോഗങ്ങൾ കൊണ്ട് ദുരിതം അനുഭവിക്കുന്നവർക്കും ഷഷ്ഠിവ്രതം എടുത്താൽ രോഗശാന്തി ഉണ്ടാകും. വെളുത്തപക്ഷത്തിലെ ഷഷ്ഠിയാണ് ഉത്തമം.
1 mins
October 16-31, 2025
Jyothisharatnam
സപ്തമാതൃക്കളും വ്യാളീമുഖവും
ശിവ ക്ഷേത്രം, മഹാവിഷ്ണു ക്ഷേത്രം ഒഴിച്ച് മറ്റെല്ലാ ക്ഷേത്രങ്ങളിലും വ്യാളീമുഖം 'കിംപുരുഷരൂപം സ്ഥാപിക്കപ്പെട്ടു കാണുന്നു
2 mins
October 16-31, 2025
Jyothisharatnam
നിറങ്ങളുടെ ഉത്സവം
എവിടെയും ആഹ്ലാദത്തിമിർപ്പിന്റെയും സന്തോഷത്തിന്റെയും ആരവങ്ങളുടെയും അലയടികൾ. കുട്ടികളും യുവാക്കളും പ്രായമായവരുമെല്ലാം സന്തോഷത്തിന്റെ നിറവിൽ തങ്ങളുടെ വർണ്ണങ്ങളുടെ ഉത്സവമായ ദീപാവലിയെ എതിരേൽക്കാൻ സജ്ജമായിക്കഴിഞ്ഞു. നാടും നഗരവും ഒരു പ്രത്യേക ഉണർവിന്റെ ലോകത്തിലേക്ക് വഴുതിവീണ പ്രതീതി. വീടും പരിസരവും ഒരുത്സവത്തിന്റെ അതിരറ്റ ആവേശത്തോടെ ദീപാവലിയെ സ്വീകരിക്കുവാൻ തയ്യാറായിക്കഴിഞ്ഞു.
2 mins
October 16-31, 2025
Jyothisharatnam
ബാലരൂപേണ ഓടക്കുഴലേന്തിയ ഉണ്ണിക്കണ്ണൻ
ഗോപിക്കുറിയും പീലിത്തിരുമുടിയും കുറുനിരകളും, മുത്തരഞ്ഞാണവും വനമാലയും കാൽത്തളകളും കൈകളിൽ വെണ്ണയും മുരളിയുമായി നിൽക്കുന്ന മനോഹരരൂപം നെയ്ദീപശോഭയിൽ തെളിഞ്ഞു കാണുമ്പോൾ എല്ലാ ദുഃഖവും നാം മറക്കുന്നു.
3 mins
September 16-30, 2025
Jyothisharatnam
നവരാത്രിയും ദേവിയുടെ ഒൻപത് ഭാവാരാധനയും
നവരാത്രിയിലെ ഒൻപത് ദിവസങ്ങളിലെ ഓരോ രാത്രി കളും ദുർഗ്ഗാദേവിയുടെ ഓരോ ഭാവങ്ങൾക്കുവേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്നു.
2 mins
September 16-30, 2025
Jyothisharatnam
'നവ' പ്രാധാന്യം
നവഗ്രഹങ്ങൾ
1 min
September 16-30, 2025
Jyothisharatnam
ഉള്ളിലും ഉയിരിലും അമ്മ
കൈതപ്രം ദാമോദരൻ നമ്പൂതിരി
2 mins
September 16-30, 2025
Listen
Translate
Change font size

