ദേവ്‍യോപാസനയിലെ ഏറ്റവും ശ്രേഷ്ഠമായ ആരാധനാ സമ്പ്രദായമാണ് ശ്രീചക്ര പൂജ. എല്ലാ പൂജകളും അവസാനിക്കുന്നിടത്തു നിന്നും ശ്രീചക്രോപാസന ആരംഭിക്കുന്നു എന്നാണ് തന്ത്രശാസ്ത്രം പറയുന്നത്. മിക്ക ദേവീക്ഷേത്രങ്ങ ളും ശ്രീചക്ര പ്രതിഷ്ഠയോ പൂജയോ ഉള്ളവയാണ്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ശങ്കരാചാര്യ സ്വാമികൾ പ്രതിഷ്ഠിച്ച ശ്രീചക്രമാണ് മൂലവിഗ്രഹം. സ്വയംഭൂവാണ് മൂകാംബികയിലെ ശ്രീചക്രം. ചോറ്റാനിക്കര, ആറ്റുകാൽ ചെട്ടികുളങ്ങര മുതലായ ക്ഷേത്രങ്ങളിലെയെല്ലാം താന്ത്രിക വിധിയുടെ ഭാഗമാണ് ശ്രീചക്രരാധന. തിരുവിതാംകൂർ രാജകു ടുംബം പോലെയുള്ള രാജകുടുംബങ്ങളും, ദേവീ ഉപാസകരും പതിവായി ശ്രീചക്രപൂജ ഗൃഹത്തിൽ വച്ചു തന്നെ നടത്തുന്നവരാണ്.
ആദിപരാശക്തിയാണ് ശ്രീചക്രത്തിന്റെ അധിദേവത. ശ്രീ ലളിതാ ത്രിപുരസുന്ദരി എന്നും ദേവി അറിയപ്പെടുന്നു. ദേവിയെ സ്തുതിക്കുന്ന ആയിരം നാമങ്ങളാണ് പ്രസിദ്ധമായ ലളിതാസഹസ്രനാമം. ദേവിയുടെ ആവാസ സ്ഥാനമായ, ഈരേഴു പതിനാലു ലോകങ്ങൾക്കുമപ്പുറം ബ്രഹ്മലോകത്തിനും മുകളിലുള്ള സുധാ സമുദ്രത്തിന്റെ മദ്ധ്യത്തിലെ മണിദ്വീപത്തിലുള്ള ശ്രീപുരത്തിന്റെ താന്ത്രിക വിധിപ്രകാരമുള്ള ചെറിയ പതിപ്പാണ് ശ്രീചക്രം,
ആരാണ് ലളിതാ ത്രിപുരസുന്ദരി
18 പുരാണങ്ങളിൽ ഒന്നായ ബ്രഹ്മാണ്ഡപുരാണത്തിലെ ലളിതോപാഖ്യാനത്തിലാണ് പ്രപഞ്ച ജീവശക്തിയായ ആദിപരാശക്തിയെക്കുറിച്ചും ശ്രീചക്രത്തെക്കുറിച്ചും ലളിതാസഹസ്രനാമത്തെക്കുറിച്ചുമെല്ലാം ഹയഗ്രീവ മഹർഷി അഗസ്ത്യ മഹർഷിക്ക് ഉപദേശിച്ചു കൊടുക്കുന്നത്. അഗസ്ത്യൻ എന്ന ഋഷി പർവ്വതാകാരം പ്രാപിക്കാൻ വെമ്പുന്ന അഹങ്കാരത്തെ നിയന്ത്രിച്ച ആത്മാകാരനാണ്. വിന്ധ്യ പർവ്വതം മേരു പർവ്വതത്തോടുള്ള മത്സരം കാരണം സൂര്യചന്ദ്രന്മാരുടെ ഗതി തടയുന്ന തരത്തിൽ സ്വന്തം ശിഖരത്തെ ഉയർത്തിയപ്പോൾ ദേവന്മാരുടെ അഭ്യർത്ഥനപ്രകാരം ഭാര്യയായ ലോപാമുദ്രാ ദേവിയുമൊത്ത് കാശിയിൽ നിന്നു യാത്ര ആരംഭിച്ച് വിന്ധ്യനു നേരെ നടക്കുകയും അതിന്റെ ശിഖരങ്ങളെ അമർത്തി താഴ്ത്തി ആ അഹന്തയെ ശമിപ്പിക്കുകയും ചെയ്തുവത്രേ "അഗത്തെ അഥവാ പർവ്വതത്തെ അമർത്തിയതിനാൽ അദ്ദേഹത്തിന് അഗസ്ത്യൻ എന്ന പേരും ലഭിച്ചു.
Bu hikaye Muhurtham dergisinin May 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Muhurtham dergisinin May 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...
അമ്മ നിനക്കായ് കരഞ്ഞാൽ ആഗ്രഹ സാഫല്യം
തന്നെ തേടിയെത്തുന്നവരുടെ ദുരിതങ്ങളും സങ്കടങ്ങളും ഇഷ്ടമൂർത്തിയ്ക്ക് മുന്നിലെ കരഞ്ഞപേക്ഷയിലൂടെ പരിഹരിക്കുന്ന ഒരു യോഗിനിയുടെ കഥയാണിത്. ശൈവ വൈഷ്ണവ ശാക്തേയ ഉപാസനകളിലൂടെ സിദ്ധി വരം ലഭിച്ച ചിത്രാനന്ദമയി ദേവിയുടെ പിറന്നാൾ ആണ് ഒക്ടോബർ 13. ആഘോഷങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ പ്രാർത്ഥനാ നിർഭരമായി ഈ ദിനം കടന്നുപോകും
ചേടാറ്റിലമ്മയായി മാറിയ സീതാദേവി
സീതാദേവിയുടെ മണ്ണിൽ
ആത്മശാന്തിയരുളുന്ന സർവ്വാഭീഷ്ട വരദായകി
ക്ഷേത്രമാഹാത്മ്യം
നക്ഷത്ര ഗണങ്ങളും പ്രത്യേകതകളും
ജ്യോതിഷ വിചാരം...