ആശ്രയിക്കുന്നവർക്ക് അഭയമേകുന്ന മഹാസന്നിധിയാണ് തിരുവനന്തപുരം കവടിയാർ ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം. അനേകം സുബ്രഹ്മണ്യസ്വാമിക്ഷേത്രങ്ങൾ നഗരപരിധിയിൽ ഉണ്ടെങ്കിലും ഇവിടുത്തെ സുബ്രഹ്മണ്യസ്വാമിയുടെ കൃപാവായ്പ്പ് അനുഭവിച്ചറിഞ്ഞവർക്ക് ഒരിക്കലും മറക്കാനാകില്ല.
ഇവിടെ ദർശനം നടത്തി മനം നൊന്ത് പ്രാർത്ഥിച്ച വർക്ക് വെറും കൈയോ മടങ്ങേണ്ടിവന്നിട്ടില്ല. അതുതന്നെയാണ് ക്ഷേത്രത്തിൽ വർദ്ധിച്ചുവരുന്ന ഭക്തജനത്തിരക്കിന് കാരണം.
115 വർഷം പഴക്കമുള്ള ഈ ക്ഷേത്രം കവടിയാർ കൊട്ടാരത്തിന് സമീപം പുതി ച്ചക്കോണം എന്ന സ്ഥലത്താണ്. പ്രധാന ദേവൻ ബാല സുബ്രഹ്മണ്യനാണ്. ഗണ പതി, ഭൂവനേശ്വരി ദേവി, ശങ്കരനാരായണൻ, ശിവൻ, യോഗീശ്വരൻ, യക്ഷിയമ്മ , ബ്രഹ്മരക്ഷസ്, നാഗരാജൻ, നാഗദേവത, നാഗകന്യക എന്നിവരാണ് പ്രധാന ഉ പദേവതകൾ. പ്രധാന ദേവനായ സുബഹ്മണ്യന് പഞ്ചാമൃതമാണ് പ്രത്യേക വഴിപാട്. ഈ നടയിൽ സർവ്വകാര്യസിദ്ധിപൂജയാണ് പ്രധാന പൂജ.
തടസ്സം അകറ്റാൻ സർവകാര്യ സിദ്ധി പൂജ
ഏതു കാര്യത്തിലെയും തടസ്സം അകറ്റി കാര്യസിദ്ധി നൽകാനാണ് സർവകാര്യ സിദ്ധി പൂജ നടത്തുന്നത്. ദേവീക്ഷേത്രങ്ങളിൽ നടത്തുന്ന മംഗല്യപൂജ ഇവിടെ സുബ്രഹ്മണ്യസന്നിധിയിലാണ് നടത്താറുള്ളത്. ഈ ക്ഷേത്രത്തിൽ മംഗല്യപൂജ നടത്തിയാൽ എത്ര കടുത്ത മംഗല്യതടസ്സവും അകലും എന്നതാണ് അനുഭവങ്ങൾ. സർവ്വകാര്യസിദ്ധിപൂജക്ക് വലിയ തിരക്കുള്ളതിനാൽ നേരത്തെ ബുക്ക് ചെയ്യണം. സന്താനസൗഭാഗ്യത്തിനും സന്താനങ്ങളുടെ ഐശ്വര്യത്തിനും സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതവഴിപാട് ഏറ്റവും വിശേഷമാണ്.
യോഗീശ്വരപൂജ ദിവസവും വഴിപാടായി നടത്താം
യോഗീശ്വരപൂജയാണ് യോഗീശ്വര സന്നിധിയിൽ പ്രധാനം. എല്ലാ ജീവിത ദുരിതങ്ങൾക്കും ശമനമേ കുന്നതും ഐശ്വര്യവും സമൃദ്ധിയും ശാന്തിയും നൽകുന്നതും പ്രധാനമായും പിതൃക്കളാണ്. യോഗീശ്വരൻ പിതൃസങ്കല്പമാണ്. പിതൃ ക്കളെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞാൽ എല്ലാ സൗഭാഗ്യങ്ങളും സമാധാനവും ഉണ്ടാകും. പിതൃശാപം അല്ലെങ്കിൽ പിതൃദോഷം ഒരാളുടെ ഉയർച്ചയ്ക്ക് ഏറ്റവും വലിയ തടസ്സവുമാകും. അതുകൊണ്ടു തന്നെയാണ് യോഗീശ്വരപൂജ പ്രധാനമാകുന്നത്. ദിവസവും എല്ലാ നടകളിലെയും സന്ധ്യാദീ പാരാധനയ്ക്കുശേഷമാണ് യോഗീശ്വരനടയിൽ യോഗീശ്വരപൂജ നടത്താറുള്ളത്.
Bu hikaye Muhurtham dergisinin November 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Muhurtham dergisinin November 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...
അമ്മ നിനക്കായ് കരഞ്ഞാൽ ആഗ്രഹ സാഫല്യം
തന്നെ തേടിയെത്തുന്നവരുടെ ദുരിതങ്ങളും സങ്കടങ്ങളും ഇഷ്ടമൂർത്തിയ്ക്ക് മുന്നിലെ കരഞ്ഞപേക്ഷയിലൂടെ പരിഹരിക്കുന്ന ഒരു യോഗിനിയുടെ കഥയാണിത്. ശൈവ വൈഷ്ണവ ശാക്തേയ ഉപാസനകളിലൂടെ സിദ്ധി വരം ലഭിച്ച ചിത്രാനന്ദമയി ദേവിയുടെ പിറന്നാൾ ആണ് ഒക്ടോബർ 13. ആഘോഷങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ പ്രാർത്ഥനാ നിർഭരമായി ഈ ദിനം കടന്നുപോകും
ചേടാറ്റിലമ്മയായി മാറിയ സീതാദേവി
സീതാദേവിയുടെ മണ്ണിൽ
ആത്മശാന്തിയരുളുന്ന സർവ്വാഭീഷ്ട വരദായകി
ക്ഷേത്രമാഹാത്മ്യം
നക്ഷത്ര ഗണങ്ങളും പ്രത്യേകതകളും
ജ്യോതിഷ വിചാരം...