അയോദ്ധ്യയിലെ അത്ഭുതം
Muhurtham|January 2024
അവതാര പുരുഷൻ ശ്രീരാമചന്ദ്രൻ
അയോദ്ധ്യയിലെ അത്ഭുതം

നീതിക്കും ധർമ്മത്തിനും വേണ്ടി നിലകൊണ്ട ഭഗവൽ രൂപമായ ശ്രീരാമചന്ദ്രൻ വൈഷ്ണാവതാരമായും ചില ക്ഷേത്രങ്ങളിൽ പ്രധാന ആരാധനാ മൂർത്തിയായും ഹൈന്ദവ വിശ്വാസികൾക്കിടയിൽ ലോകമെമ്പാടും ആരാധിക്കപ്പെടുന്നു. ഇപ്പോഴിതാ ശ്രീരാമന്റെ ജന്മഭൂമിയായ അയോദ്ധ്യയിൽ ശ്രീ രാമക്ഷേത്രം ഭക്തർക്ക് ദർശനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ക്ഷേത്രം നിർമ്മാണം പൂർത്തിയായി രാമഭക്തർക്കായി ജനുവരി 22 ന് തുറന്ന് കൊടുക്കുമ്പോൾ ഭാരതീയ സംസ്കാരത്തിന്റെ മുഖമുദ്ര തന്നെ അവിടെ ദർശിക്കാൻ കഴിയും. ഒട്ടേറെ പ്രത്യേകതകളുള്ള മനുഷ്യാവതാരമാണ് ഭഗവാൻ ശ്രീരാമൻ. ഒരു വശത്ത് തികഞ്ഞ ദൈവീകഭാവം സൂക്ഷിച്ച് മനുഷ്യക്ഷേമവും ആശ്രയിക്കുന്നവർക്ക് അഭയവും നൽകുന്ന ഭഗവാൻ മറുവശത്ത് ഒരു പ്രജാപതി എന്ന നിലയിൽ മനുഷ്യൻ നേ രിടുന്ന എല്ലാം സങ്കീർണ്ണ ജീവൽ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിട്ട് അതിൽപ്പെട്ട് ഉഴറുന്ന കാഴ്ച്ചയും കാണാം. ഈവിധം ഭഗവൽ അവതാരം നമ്മുടെ പുരാണേതിഹാസങ്ങളിൽ ഒരിടത്തും നമുക്ക് കാണാനാവില്ല. ഒടുവിൽ പ്രശ്നങ്ങളുടെ അഗ്നിപരീക്ഷകളെല്ലാം നേരിട്ട് പ്രജാപതി അമരനായി, ഈശ്വരനായി മാറുന്നു. 

അവതാര പുരുഷൻ ശ്രീരാമചന്ദ്രൻ

 ഇതിഹാസമായ രാ മായണത്തിലെ നായകനാണ് മര്യാദപുരുഷോത്തമൻ എന്നും അറിയപ്പെടുന്ന ഭഗ വാൻ. ഭാഗവത കഥയനുസരിച്ച് ശ്രീരാമൻ, മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ്. സൂര്യവംശത്തിലാണ് ഭഗവാൻ ശ്രീരാമചന്ദ്രന്റെ ജനനം. ദേവന്മാരുടെയും അസുരന്മാരുടെയും പക്ഷിമൃഗാദികളുടെയും പിതാവായ കശ്യപനിൽ നിന്നാണ് വംശം ആരംഭിക്കുന്നത്. ദക്ഷ പുത്രിമാരായ 13 പേരുൾപ്പടെ 21 ഭാര്യമാർ. അവരിൽ ദക്ഷപുത്രിയായ അദിതിയിൽ 12 പുത്രന്മാർ ജനിച്ചു. (ദ്വാദശാദിത്യന്മാർ). അവരിൽ പ്രധാനി, വിവസ്വാൻ(സൂര്യൻ). ഇവിടെ നിന്നും സൂര്യവംശം ആരംഭിക്കുന്നു.

സൂര്യവംശത്തിലെ രാജാവായിരുന്ന ദശരഥന്റെ പുത്രനാണ് രാമൻ. അയോധ്യ ഭരിച്ചിരുന്ന ദശരഥന്റെ പട്ടമഹിഷിയായ കൗസല്യയാണ് രാമന്റെ മാതാവ്. വളരെക്കാലം സന്താനങ്ങളില്ലാതിരുന്ന ദശരഥൻ പുത്രകാമേഷ്ടിയാഗം നടത്തിയതിന്റെ ഫലമായി കൗസല്യയിൽ രാമനും മറ്റു ഭാര്യമാരായ കൈകേയിയിൽ ഭരതനും സുമിത്രയിൽ ലക്ഷ്മ ശത്രുഘ്നൻമാരും ജനിച്ചു. മീന മാസത്തിലെ, ശുക്ല പക്ഷത്തിലെ നവമി തിഥിയിൽ (9-ാം ദിവ സം), മകരം രാശിയിൽ, കർക്കിടക ലഗ്നത്തിൽ, പുണർതം നക്ഷത്രത്തിൽ ആണ് ശ്രീരാമന്റെ ജനനം. പൂയം നാളിലാണ് സഹോദരനായ ഭരതൻ ജനിച്ചത്. ആയില്യം നാളിൽ ആദ്യം ലക്ഷ്മണനും പിന്നെ ശത്രുഘ്നനനും ജനിച്ചു.

Bu hikaye Muhurtham dergisinin January 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Muhurtham dergisinin January 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MUHURTHAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
Muhurtham

മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക

ക്ഷേത്രമാഹാത്മ്യം...

time-read
3 dak  |
November 2024
വൈക്കത്തഷ്ടമി ആനന്ദദർശനം
Muhurtham

വൈക്കത്തഷ്ടമി ആനന്ദദർശനം

ഉത്സവം...

time-read
2 dak  |
November 2024
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
Muhurtham

ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം

ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.

time-read
3 dak  |
November 2024
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
Muhurtham

ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ

ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...

time-read
3 dak  |
November 2024
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
Muhurtham

ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം

മകം തൊഴൽ

time-read
4 dak  |
November 2024
വീട് പണിയുടെ ആരംഭം എങ്ങനെ ?
Muhurtham

വീട് പണിയുടെ ആരംഭം എങ്ങനെ ?

വാസ്തു ശാസ്ത്രം

time-read
3 dak  |
November 2024
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
Muhurtham

സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം

ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...

time-read
3 dak  |
November 2024
പണം വരാൻ പൂജകൾ
Muhurtham

പണം വരാൻ പൂജകൾ

അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്

time-read
1 min  |
November 2024
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
Muhurtham

സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം

പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം

time-read
2 dak  |
October 2024
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
Muhurtham

രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ

ക്ഷേത്രചരിത്രം...

time-read
3 dak  |
October 2024