അപൂപ്പൻ താടിക്കൊപ്പം കെട്ടുപൊട്ടിച്ച് പായാനാണേ മോഹം... പാട്ടൊക്കെ കൊള്ളാം. പക്ഷേ, മോഹിക്കുന്നത് പെണ്ണായാലോ? ചോദ്യങ്ങൾ പിറകേവരും. അതൊന്നും കാര്യമാക്കാതെ ഇറങ്ങിത്തിരിച്ച ചിലരുണ്ട്. അപ്പൂപ്പൻ താടി എന്നറിയപ്പെടുന്ന വിശാലമായ ട്രാവൽ ഗ്രൂപ്പിന്റെ തുടക്കക്കാരിയാണ് കോഴിക്കോട്ടുകാരി സജ്ന അലി. ദേശങ്ങൾ പിന്നിട്ട് പറക്കുന്ന യാത്രികയെ കണ്ടത് ബാലുശ്ശേരിക്കടുത്തുള്ള കരിയാത്തും പാറയിലെ പച്ചയുടുപ്പിട്ട മലയോരത്ത് വച്ചാണ്. ആറുമാസം പ്രായമുള്ള ഇളയേയും കൂട്ടിയാണ് സജ്ന വന്നത്. കുറുമ്പുകാട്ടി ചിരിക്കുന്ന മകൾ അപ്പു എന്ന ഇളയെ മടിയിലിരുത്തി സജ്ന ഓർമകളിലേക്ക് ഒരു യാത്രപോയി.
യാത്ര തുടങ്ങുന്നു
“ലോറി ഡ്രൈവറായിരുന്നു ഉപ്പ അലിക്കോയ. ഓരോ യാത്രകഴിഞ്ഞും ഉപ്പ വരുന്നത് സമ്മാനങ്ങൾക്കൊപ്പം രസകരമായ അനുഭവകഥകളുമായാണ്. അതെല്ലാം മനസ്സിനെ ആഴത്തിൽ സ്വാധീനിച്ചു. കൂട്ടുവരാൻ ഉപ്പ ഇന്നില്ല. അഞ്ച് വർഷം മുൻപ് ഞങ്ങളെ വിട്ടുപിരിഞ്ഞു.
ആദ്യ യാത്ര വീട്ടിൽ കള്ളം പറഞ്ഞിട്ടായിരുന്നു. അന്നുമുതൽ എതിർപ്പുകളുണ്ടായി. ജോലി ചെയ്യുന്ന കാശൊക്കെ തെണ്ടിത്തിരിഞ്ഞ് കളയുന്നു എന്നായിരുന്നു പ്രധാന പരാതി. പഴയതൊക്കെ ഓർക്കുമ്പോൾ വിഷമമാണ്. പിന്നെ വീട്ടുകാർ ഒപ്പം നിന്നു. മകൾ വലിയ യാത്രക്കാരിയാണെന്ന് അഭിമാനത്തോടെ പറയാൻ തുടങ്ങി. വാടക വീട്ടിൽ നിന്ന് പതുക്കെ സ്വപ്നംകണ്ട വീട്ടിലേക്ക് മാറി. സഹോദരിയാണ് എന്റെ കാര്യങ്ങളെല്ലാം നോക്കിയത്. ഞാൻ പ്ലസ് ടുവിന് പഠിക്കുമ്പോൾ ഇത്താത്ത, ഹൈദരാബാദ് പേൾസ് ആന്റ് ജെംസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ നിന്ന് സാധനങ്ങൾ കടം തരും. ഞങ്ങൾ വീടുകൾ തോറും കയറിയിറങ്ങി വിൽക്കും. ആ പൈസ സ്വരുക്കൂട്ടി ടി.വിയും ഫ്രിഡ്ജും വാങ്ങി.
Bu hikaye Grihalakshmi dergisinin December 16 - 31, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Grihalakshmi dergisinin December 16 - 31, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw