രജനീകാന്തും കമലഹാസനും ശിവാജി ഗണേശനുമെല്ലാം തകർത്താടുന്ന എൺപതുകളിലെ സിനിമാക്കാലം. ഒരു പകലിൽ അവകാശവാദങ്ങളേതുമില്ലാതെ ഒരു കൊച്ചു ചിത്രം തമിഴ്നാട്ടിലെ തിയേറ്ററുകളിലേക്കെത്തി, ഒരുതലൈ രാഗം'. ചെറുതിയേറ്ററുകളിൽ പ്രദർശനം തുടങ്ങിയ ചിത്രം കനൽത്തരി പോലെ പ്രധാന റിലീസിങ് സെന്ററുകളിലേക്ക് കത്തിപ്പടർന്നു. ചടുലൻ നൃത്തച്ചുവടുകളും ചുരുണ്ട മുടിയും ബെൽബോട്ടം പാന്റുമണിഞ്ഞ് സിനിമയിൽ ആടിത്തിമിർത്ത പുതുമുഖതാരത്തെ തമിഴ് രസികർ നെഞ്ചിലേറ്റി. സിനിമ സൂപ്പർഹിറ്റായി. രവീന്ദ്രൻ എന്ന താരത്തിന്റെ പിറവി അവിടെയായിരുന്നു. രാമലക്ഷ്മണൻ, "സകലകലാവല്ലഭൻ', 'പൊയ്ക്കാൽ കുതിര അങ്ങനെ തുടർച്ചയായ ഹിറ്റുകൾ മുടിമന്നന്റെ ഇടിവെട്ട് ഡാൻസ് കാണാൻ പ്രേക്ഷകർ ഇടിച്ചുകയറി. നായകവേഷങ്ങൾക്കും വില്ലൻ വേഷങ്ങൾക്കും അയാൾ പുതിയ സ്റ്റൈലും സ്വാഗും നൽകി. വിജയരഥത്തിന്റെ കലണ്ടറുകൾ മറിഞ്ഞു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾത്തന്നെ രവീന്ദ്രൻ സിനിമയോട് വിട പറഞ്ഞു. ആടിത്തെളിയുമ്പോൾ ആട്ടം നിർത്തിയപോലെ. പിന്നെ ബിൽഡിങ് ഡിസൈനറായി, സംവിധായകനായി, ഫെസ്റ്റിവൽ ഡയറക്ടറായി, ഇന്റീരിയർ ഡിസൈനറായി. അങ്ങനെ ഒരു ജീവിതത്തിൽ തന്നെ രവീന്ദ്രൻ പല ജീവിതങ്ങൾ ജീവിച്ചു. തൃപ്പൂണിത്തുറ ബോയ്സ് സ്കൂൾ മൈതാനത്തിന് അരികിലുള്ള വീട്ടിൽ ചിരിച്ച മുഖത്തോടെ ആതിഥേയന്റെ വേഷത്തിൽ സ്വീകരിക്കുമ്പോഴും അയാളുടെ ശരീരഭാഷയ്ക്ക് സ്ക്രീനിലെ അതേ ചടുലതയുണ്ടായിരുന്നു. ഉറക്കെ ചിരിക്കുന്ന, തുറന്ന് സംസാരിക്കുന്ന മലയാളത്തിലെ ആദ്യത്തെ റിബൽ സൂപ്പർസ്റ്റാർ ജീവിതവഴിയിലെ കൗതുകങ്ങളെ ക്കുറിച്ച് സംസാരിക്കുന്നു.
എപ്പോഴും എങ്ങനെയാണ് ഇത്ര സന്തോഷത്തോടെ ഇരിക്കാൻ സാധിക്കുന്നത് ?
ഐ ലിവ് ഇൻ പ്രസന്റ്, അതുകൊണ്ട് എപ്പോഴും എന്തെങ്കിലും കാര്യം ചെയ്തു കൊണ്ടിരിക്കും. കാര്യങ്ങൾ നല്ലരീതിയിൽ മുന്നോട്ട് പോകുന്നത് കൊണ്ട് ഞാൻ ഹാപ്പിയായിരിക്കും. ഏത് കാര്യവും സന്തോഷത്തോടെ ചെയ്താൽ വിജയിക്കും എന്ന് വിശ്വസിക്കുന്നൊരാളാണ് ഞാൻ. പിന്നെ വലിയ ടെൻഷനൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല. ചിലപ്പോൾ എനിക്ക് ആഗ്രഹങ്ങൾ കുറവായത് കൊണ്ടാകാം. എപ്പോഴും ആഗ്രഹത്തിന് മുകളിലുള്ള കാര്യങ്ങളാണ് സംഭവിച്ചിട്ടുള്ളത്. തുടക്കം തൊട്ട് എല്ലാം എന്നിലേക്ക് വന്ന് ചേരുകയായിരുന്നു.
Bu hikaye Grihalakshmi dergisinin February 1-15, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Grihalakshmi dergisinin February 1-15, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw