എൺപതുകളിൽ ദക്ഷിണേന്ത്യൻ സിനിമയിൽ വേരുറപ്പിച്ച് ബോളിവുഡ്ഡിലും സ്വപ്നകന്യകയായി ജ്വലിച്ച് താരസുന്ദരി അന്നത്തെ സൂപ്പർ സ്റ്റാറുകളുടെയൊക്കെ നായികയായി വിലസിയ ജയപ്രദ സൗന്ദര്യത്തിലും അഭിനയത്തിലും മാത്രമല്ല രാഷ്ട്രീയത്തിലും കീർത്തി നേടി. ഇന്നും തന്റെ അഭിനയം തുടരുന്ന ജയപ്രദ തന്റെ വിജയകരമായ ജീവിതപ്രയാണത്തെ ഇവിടെ അനുസ്മരിക്കുന്നു.
ഞാൻ ജനിച്ചുവളർന്നത്. ആന്ധ്രയിലാണ്. വളരെ സന്തുഷ്ടമായിരുന്നു എന്റെ ബാല്യകാലം. എന്റെ സന്തോഷം അത് എന്തായാലും മറ്റുള്ളവർക്കും ഞാൻ പകർന്നുനൽകുമായിരുന്നു.
അച്ഛൻ കൃഷ്ണറാവു തെലുങ്ക് സിനിമാ ഫൈനാൻസി യറായിരുന്നു. അതുകാരണം അച്ഛനൊപ്പം ഇടയ്ക്കിടെ സിനിമ കാണുവാനുള്ള അവസരങ്ങൾ കിട്ടിയിരുന്നു. സ്കൂൾ ഹോളിഡെയ്സിൽ അച്ഛനൊപ്പം ചെന്നൈയ്ക്ക് പോകുമായിരുന്നു. അപ്പോൾ എൻ.ടി. രാമറാവു സാറിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ പോകും. അദ്ദേഹത്തിന്റെ വീട്ടിൽ ഒരു മകളെപ്പോലെയാണ് ഞാൻ വളർന്നത്. പിൽക്കാലത്ത് അദ്ദേഹത്തിന്റെ ജോഡിയായി ഒട്ടനവധി സിനിമകളിൽ ഞാൻ അഭിനയിച്ചത് ഇന്നും എനിക്ക് അത്ഭുതമായി തോന്നുന്നു.
ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്ക്കൂൾ വാർഷിക ആഘോഷത്തിൽ ഞാൻ ക്ലാസിക്കൽ നൃത്തം ചെയ്തു. ആ പരിപാടിയിൽ വിശിഷ്ട അതിഥിയായിരുന്ന ഒരു തെലുങ്ക് സംവിധായകന് എന്റെ ഡാൻസ് വളരെയധികം ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ഭൂമിഘോഷം' എന്ന സിനിമയിൽ മൂന്ന് മിനിറ്റ് വരുന്ന ഒരു പാട്ടിന് എന്നെ നൃത്തം ചെയ്യിച്ചു. അഭിനയിക്കാൻ വിസമ്മതിച്ച എന്നെ വീട്ടുകാർ പ്രോത്സാഹിപ്പിക്കയായിരുന്നു. ആ ആദ്യസിനിമയിൽ അഭിനയിച്ചതിന് എനിക്ക് പത്ത് രൂപ ശമ്പളം കിട്ടി. സിനിമാക്കാർക്കിടയിൽ കൃഷ്ണറാവുവിന്റെ പുത്രി അങ്ങനെ പോപ്പുലറായി.
Bu hikaye Mahilaratnam dergisinin July 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin July 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്