പുനലൂർ ഉറുകുന്ന് മലവേടർ കോളനി ശ്രീ ലത്തിൽ റ്റി.എസ്. കുമരേശൻ എന്ന പോസ്റ്റുമെൻ പാർവ്വതിയായി പരിണമിച്ചു. വർഷങ്ങളുടെ നിയമ പോരാട്ടത്തിനൊടുവിൽ പാർവ്വതിയെ വകുപ്പ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുത്തി ഉത്തരവിറക്കി. അങ്ങനെ രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ പോസ്റ്റ് വുമൺ എന്ന സ്ഥാനം പാർവ്വതിക്ക് സ്വന്തമായി. പൊരുതി നേടിയ വിജയത്തിന് പിന്നിൽ കണ്ണീരിന്റേയും, വേദനയുടേയും കരുത്തുണ്ട്. സ്വപ്ന ലക്ഷ്യത്തിന്റെ പിറകേ പായാനുള്ള മനക്കരുത്ത് മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. റ്റി.എസ്. കുമരേശൻ എന്നത് ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമായിരുന്നു. കാലം ആ ചിത്രത്തിന് പെണ്ണഴക് നൽകിയതോടെ, സ്വർണ്ണനൂലിഴകൾ കൊണ്ട് അരിക് തുന്നിയ മാരിവില്ലഴകുള്ള പെൺഉടലിന്റെ ചാരുതയാർന്ന ചിത്രമായി പാർവ്വതി മാറി.
നീറുന്നുണ്ട് ഇന്നും ആ ഓർമ്മകൾ
കുമരേശനിൽ നിന്ന് പാർവ്വതിയിലേക്കുള്ള പരകായപ്രവേശനത്തിന് ദശാസന്ധികൾ ഏറെ തരണം ചെയ്യേണ്ടിവന്നു. റഷ്യൻ നാടോടിക്കഥ പോലെ അതിശയങ്ങൾ ഏറെയുള്ള ജീവിതകഥയായിരുന്നത്. ഭക്തിഗായകനും ജ്യോതിഷിയുമായിരുന്ന തങ്കപ്പന്റേയും, സുമതിയുടേയും നാല് മക്കളിൽ ഇളയമകനായി കുമരേശന്റെ ജനനം. തികഞ്ഞ മുരുകഭക്തനായതിനാൽ തങ്കപ്പൻ മകന് കുമരേശൻ' എന്ന പേരിട്ടു. കണ്ണെഴുതി പൊട്ടും തൊട്ട്, ചുണ്ടിൽ ചുവന്ന ചായം പൂശി, കുഞ്ഞിക്കയ്യിൽ കരിവളകളുമിട്ട്, തിളങ്ങുന്ന ഫ്രോക്കും അണിഞ്ഞ് പെൺകുട്ടികളോടൊപ്പമിരുന്നാണ് കുഞ്ഞ് കുമരേശൻ അംഗൻവാടിയിൽ ആദ്യാക്ഷരം കുറിക്കുന്നത്. മൂന്നാം വയസ്സിലാണ് തന്റെയുള്ളിൽ മറ്റൊരു സ്വത്വം കൂടി കുടിയിരിക്കുന്നതായി കുമരേശന് അനുഭവമാകുന്നത്. ആൺകുട്ടികളെ ഭയവും. പെൺകുട്ടികളുമായുള്ള ചങ്ങാത്തവും കൂട്ടുകാർ ആദ്യം കൗതുക പൂർവ്വം നോക്കിയെങ്കിലും പിന്നീടത് പരിഹാസത്തിന് വഴിമാറിയത്. ചേർത്തു നിർത്താനും ധൈര്യം പകരാനും ബാദ്ധ്യതയുള്ള അദ്ധ്യാപകരിൽ നിന്നുമാണ് പെണ്ണാളൻ എന്ന അർത്ഥമറിയാത്ത വാക്ക് ആദ്യമായി കേൾക്കുന്നത്. എല്ലാത്തിൽ നിന്നും എല്ലാവരിൽ നിന്നും ഒഴിവാക്കലും പരിഹാസവും മാത്രം. ആൾക്കൂട്ടത്തിൽ തനിയെ എന്ന അവസ്ഥ.
Bu hikaye Mahilaratnam dergisinin January 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin January 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്