അവനിയുടെ വെഞ്ഞാറമൂട് ആലന്തറയിലെ വീടിനു മുന്നിൽ ചെറിയൊരു ആമ്പൽ കുളമുണ്ട്. അതിനു ചുറ്റും ഫലവൃക്ഷങ്ങൾ. ചുവപ്പു പരവതാനി എടുത്തെറിഞ്ഞതു പോലെ നിറയെ പഴങ്ങളുമായി റംബൂട്ടാൻ പന്തലിട്ടു പടർത്തിയ പാഷൻ ഫ്രൂട്ട് കുള്ളൻ തെങ്ങുകൾ. പിന്നെയും ധാരാളം ഫലവൃക്ഷങ്ങളും ചെടികളും.
അവനി എസ്. എസ്. എന്ന ഗായികയെ ഇന്ന് മലയാളികൾക്കെല്ലാമറിയാം. കാൻസറെന്ന മാരകരോഗം പിടിപെട്ട് ശബ്ദം നഷ്ടപ്പെട്ടപ്പോൾ പ്രാർഥനയും ആത്മവിശ്വാസവും കൈമുതലാക്കി അതൊക്കെ തിരിച്ചുപിടിച്ച പതിനാറുകാരി. പ്രമുഖ ചാനലുകളിലെ റിയാലിറ്റി ഷോകളിൽ രോഗകിടക്കയിൽ നിന്നുവന്ന് പാടി പ്രേക്ഷകരുടെ കണ്ണുനനയിച്ച പാട്ടുകാരി. വെഞ്ഞാറമൂട് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി.
അച്ഛനും അമ്മയ്ക്കും ഭൂമിയോടുള്ള ഇഷ്ടം കൊണ്ടാണ് മകൾക്ക് അവനി എന്നു പേരിട്ടത്. വെഞ്ഞാറമൂട് ടൗണിൽ തന്നെയായിരുന്നു അവനിയുടെ അച്ഛൻ ശിവപ്രസാദിന്റെയും അമ്മ സതിജയുടെയും വീട് ശിവ പ്രസാദിന് ടൗണിൽ പച്ചക്കറി കടയാണ്. വീട്ടമ്മയാണ് സതിജ. രണ്ടു വയസ്സിലേ പാട്ട് മൂളിത്തുടങ്ങിയ അവനിയുടെ ആദ്യ ഗുരു അമ്മയാണ്. സംഗീതം ശാസ്ത്രീയമായി പഠിച്ചെങ്കിലും സതിജ അത് കരിയറാക്കിയില്ല. അമ്മ പകുതിയിൽ നിർത്തിയ പാട്ട് അവനിയിലൂടെ തുടരുന്നു.
ശ്രുതിഭംഗത്തിൽ തളരാതെ
പ്രാഥമിക സംഗീത പഠനത്തിനുശേഷം വെഞ്ഞാറമൂട് ജീവകലയിലെ ബിന്ദു ഹരിദാസിന്റെ ശിഷ്യയായി. അതിനുശേഷം കിളിമാനൂർ ശിവപ്രസാദാണ് സംഗീതഗുരു. അങ്ങനെ പാട്ട് പോലെ മധുരമായി ജീവിതം മുന്നോട്ട് പോകവെയാണ് രോഗത്തിന്റെ വരവ്. അഞ്ചുവർഷം മുൻപാണ് ഈ സംഭവം. പ്രമുഖ ചാനലിൽ മ്യൂസിക് റിയാലിറ്റി ഷോ തുടങ്ങുന്നു. ആദ്യ ഒഡിഷനിൽ പങ്കെടുക്കാൻ പ്രത്യേക പരിശീലനം തുടങ്ങി. പക്ഷേ, അതിനിടയിൽ ചില ബുദ്ധിമുട്ടുകൾ വന്നുതുടങ്ങി. പാടുമ്പോൾ ശ്വാസതടസ്സം. കഴുത്തിലെ ഞരമ്പുകൾ വീർക്കുന്നു. അതു വരെയില്ലാത്ത വേദന. എന്തോ നിസ്സാര പ്രശ്നം എന്നാണ് ആദ്യം കരുതിയത്. തൊട്ടടുത്ത ആശുപത്രികളിൽ ചികിത്സ തേടി.
ആദ്യമാദ്യം ഡോക്ടർമാരും പറഞ്ഞു; “ചെറിയ എതോ അണുബാധയാണെന്ന്. അതിനുള്ള മരുന്നുകളും കഴിച്ചു. പക്ഷേ, അതുകൊണ്ടൊന്നും അസുഖം മാറിയില്ല. ഒടുവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തി. പരിശോധനയ്ക്കൊടുവിൽ രോഗത്തിന്റെ ക്രൂരമുഖം തിരിച്ചറിഞ്ഞു. ലിംബോ ബ്ലാസ്റ്റിക് ലിംഫോമ എന്ന കാൻസർ.
വല്യമ്മ തന്ന ധൈര്യം
Bu hikaye Vanitha dergisinin July 23, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin July 23, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...